അബുദാബി യില്‍ മലയാളി വാഹനമിടിച്ച് മരിച്ചു

January 21st, 2012

poovullathil-abdul-azeez-ePathram
അബുദാബി :പനിക്ക് ചികിത്സ തേടി ആശുപത്രിയില്‍ പോകുന്ന തിനായി റോഡ് മുറിച്ചു കടക്കുന്ന തിനിടെ വാഹനമിടിച്ച് മലയാളി മരിച്ചു. കോഴിക്കോട് നാദാപുര ത്തിനടുത്ത് കുന്നുമ്മല്‍ സ്വദേശി പൂവുള്ളതില്‍ അബ്ദുല്‍ അസീസ് (50) ആണ് മരിച്ചത്. ജനുവരി 19 വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെ ഹംദാന്‍ സ്ട്രീറ്റില്‍ അഹല്യ ഹോസ്പിറ്റലിന് അടുത്തുള്ള സീബ്ര ക്രോസിംഗില്‍ വെച്ചാ യിരുന്നു അപകടം. സിഗ്നല്‍ തെറ്റിച്ച് അമിത വേഗത യില്‍ വന്ന അറബ് വംശജന്‍ ഓടിച്ചിരുന്ന വാഹനം അസീസിനെ ഇടിക്കുകയായിരുന്നു. 25 വര്‍ഷ മായി മുറൂര്‍ റോഡിലുള്ള അശ്കര്‍ കഫ്തീരിയ യിലെ ജീവന ക്കാരനാണ്. ആറ് മാസം മുമ്പാണ് അവധിക്ക് നാട്ടില്‍ പോയി വന്നത്. പിതാവ് : പോക്കര്‍ ഹാജി. മാതാവ് : ബിയ്യാത്തു. ഭാര്യ : സുഹ്റ. മക്കള്‍ : അജ്നാസ്, അനസ്, സഫീറ, ആഷിഖ്. അസീസിന്‍റെ സഹോദരന്മാര്‍ അബൂദാബി യില്‍ ജോലി ചെയ്യുന്നുണ്ട്. ഖബറടക്കം കുന്നുമ്മല്‍ ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ .

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

സൈനുദ്ദീന്‍ പള്ളിപറമ്പില്‍ അന്തരിച്ചു

December 27th, 2011

chavakkad-pallipparambil-sainudheen-ePathram
അജ്മാന്‍ : അജ്മാന്‍ ഡ്രൈവിംഗ്‌ സ്‌ക്കൂള്‍ ‍ഇന്‍സ്ട്രക്ടറായിരുന്ന ചാവക്കാട് എടക്കഴിയൂര്‍ പരേതനായ അബൂബക്കറിന്‍റെ മകന്‍ പള്ളിപറമ്പില്‍ സൈനുദ്ദീന്‍ (49) അന്തരിച്ചു. ഡിസംബര്‍ രണ്ടാം വാരം താമസ സ്ഥലത്ത് വെച്ച് വയറു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അജ്മാനിലെ ഖലീഫ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുക യായിരുന്നു. തുടര്‍ ചികിത്സ ക്കായി തിരുവനന്തപുരം ആര്‍. സി. സി. യില്‍ പ്രവേശിപ്പിപ്പിച്ചു. ആര്‍. സി. സി. യില്‍ വെച്ചായിരുന്നു അന്ത്യം.

മൊബൈല്‍ ഫോണും ഇന്‍റര്‍നെറ്റ് ചാറ്റിംഗും സജീവമായ ഇക്കാലത്തും നാട്ടിലേക്ക്‌ കത്തുകള്‍ എഴുതി പ്രവാസ ലോകത്ത്  ശ്രദ്ധേയനായ വ്യക്തിയാണ് സൈനുദ്ദീന്‍.

ഭാര്യ : നദീറ. മക്കള്‍ : സുനീര്‍, ഷാഹിറ, സുഹൈര്‍. ഗള്‍ഫിലെ കലാ സാംസ്‌കാരിക പരിപാടി കളില്‍ സജീവമായിരുന്ന ഇദ്ദേഹത്തിന്‍റെ നിര്യാണ ത്തില്‍ ചാവക്കാട് സോഷ്യല്‍ നെറ്റ് വര്‍ക്ക്, അബുദാബി ബാച്ച് ചാവക്കാട്, എനോര യു. എ. ഇ. എന്നീ സംഘടനകള്‍ അനുശോചനം അറിയിച്ചു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

തിരുവോണം വീട്ടില്‍ പി. പി. പദ്മനാഭന്‍ അബുദാബിയില്‍ മരിച്ചു.

December 16th, 2011

ajanoor-pp-padmanabhan-ePathram
അബുദാബി : അബൂദാബി യിലെ ജോലി സ്ഥലത്ത്‌ മലയാളി മരിച്ചു. കാസര്‍കോട് അജാനൂര്‍ പഞ്ചായത്ത് ബെല്ലിക്കോത്ത് തിരുവോണം വീട്ടില്‍ പി. പി. പദ്മനാഭന്‍ (40) ആണ് മരിച്ചത്.
 
ജോലി സ്ഥലത്തെ ഭൂഗര്‍ഭ മലിനജല ടാങ്കില്‍ ശ്വാസം മുട്ടിയാണ്  ലേബര്‍ സൂപ്പര്‍ വൈസര്‍ പി. പി. പദ്മനാഭന്‍ മരണപ്പെട്ടത് എന്ന് അറിയുന്നു. വെന്‍റിലേഷന്‍ ഇല്ലാത്ത ഭൂഗര്‍ഭ ടാങ്കിലെ മോട്ടോറില്‍ ഡീസല്‍ നിറക്കാനിറങ്ങിയ തൊഴിലാളിയെ രക്ഷിക്കാന്‍ ശ്രമിച്ച പദ്മനാഭന്‍ അപകടത്തില്‍ പെടുകയായിരുന്നു. തുടര്‍ച്ചയായി മോട്ടോര്‍ പ്രവര്‍ത്തി പ്പിച്ചതിനെ തുടര്‍ന്നുണ്ടായ കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാണ് മരണമെന്ന് കരുതപ്പെടുന്നു.

അബൂദാബി യിലെ  നജ്ദയില്‍ ചൊവ്വാഴ്ച യായിരുന്നു സംഭവം. അസ്ഖലന്‍ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡവലപ്മെന്‍റ് കമ്പനിയിലെ ലേബര്‍ സൂപ്പര്‍വൈസര്‍ ആണ് പദ്മനാഭന്‍. കമ്പനി ഏറ്റെടുത്ത പ്രോജക്ടിന്‍റെ ഭൂഗര്‍ഭ ടാങ്കിലെ മലിനജലം നീക്കുന്ന ജോലിയാണ് കഴിഞ്ഞ ദിവസ ങ്ങളില്‍ ചെയ്തിരുന്നത്. മൂന്ന് ദിവസം തുടര്‍ച്ച യായി ടാങ്കിലെ മോട്ടോര്‍ പ്രവര്‍ത്തി പ്പിച്ചിരുന്നു. ചൊവ്വാഴ്ച ഡീസല്‍ തീര്‍ന്നതിനെ തുടര്‍ന്ന് നിറക്കാനായി ടാങ്കില്‍ ഇറങ്ങിയ ബംഗ്ളാദേശി യായ തൊഴിലാളിക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. ഇയാളെ രക്ഷിക്കാനായി ആദ്യം മറ്റൊരാളും തുടര്‍ന്ന് പദ്മനാഭനും ടാങ്കിലിറങ്ങി. പിന്നീട് മറ്റ് രണ്ടു പേരെയും ടാങ്കില്‍ നിന്ന് കയറ്റി വിട്ട ശേഷം മുകളി ലേക്ക് കയറുന്നതിനിടെ പദ്മനാഭന്‍ കുഴഞ്ഞു വീഴുക യായിരുന്നു.

ഒറ്റപുരക്കല്‍ കുഞ്ഞമ്പു നായരുടെയും പള്ളിയത്ത് പനയംതട്ട കുഞ്ഞമ്മാറമ്മ യുടെയും മകനാണ്. ഭാര്യ : രൂപ.  മക്കള്‍ : വൈഷ്ണവ്, പാര്‍ഥിവ്.
 
-അയച്ചു തന്നത് : വി. ടി. വി. ദാമോദരന്‍

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

പാറാട്ടു വീട്ടില്‍ അബ്ദു ഹാജി

November 20th, 2011

pv-abdu-haji-blangad-ePathram
അബുദാബി : ചാവക്കാട്  ചേര്‍ക്കല്‍ ബ്ലാങ്ങാട് പാറാട്ടു വീട്ടില്‍ അബ്ദു ഹാജി (80) മരണപ്പെട്ടു.  ഇന്നു രാവിലെ ( നവംബര്‍ 20 ഞായര്‍ ) യാണ് അന്ത്യം. രോഗ ബാധിതനായി ചികില്‍സ യില്‍ ആയിരുന്നു.  മലേഷ്യയില്‍ ബിസിനസ് ചെയ്തിരുന്ന പി. വി. അബ്ദു ഹാജി നാട്ടില്‍ സ്ഥിരമാക്കി യതിനു ശേഷം  മത – സാംസ്കാരിക രംഗത്ത്‌ സജീവമായി. ബ്ലാങ്ങാട്  പള്ളി കമ്മിറ്റി ഭരണ സമിതി അംഗം ആയിരുന്നു. ചാവക്കാട് ബീച്ചില്‍ ‘യമാമ ഐസ് പ്ലാന്‍റ്’ എന്ന സ്ഥാപനം നടത്തി വന്നിരുന്നു. ഖബറടക്കം ബ്ലാങ്ങാട് പള്ളി ഖബര്‍സ്ഥാനില്‍ വൈകീട്ട് നാലിന്.
 
പരേതനായ ഹുസ്സന്‍ കുട്ടി മാഷുടെ മകള്‍ പാത്തുവാണ് ഭാര്യ. ഖത്തറില്‍ ബിസിനസ്സ് ചെയ്യുന്ന ഹനീഫ്‌, ഷാഫി, അസ്ഹര്‍, അസീസ, സക്കീന, സലീമ, ഹസീന, തന്സീല എന്നിവരാണ് മക്കള്‍. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് കുട്ടി ഇടക്കഴിയൂര്‍, മൊയ്തുണ്ണി, കരീം ഇടക്കഴിയൂര്‍, നാസര്‍ പാടൂര്‍, ഷാഹിര്‍ എന്നിവര്‍ മരുമക്കളാണ്.
 
ബ്ലാങ്ങാട് കാട്ടില്‍ പള്ളിക്ക് സമീപം പരേതനായ ഖാദര്‍ ഹാജി, സെയ്താലി, മുഹമ്മു, പാത്തുമ്മു, മൊയ്തുണ്ണി, മാമത്   എന്നിവര്‍ സഹോദര ങ്ങളാണ്.
 
യു. എ. ഇ. ബ്ലാങ്ങാട് മഹല്ല് അസ്സോസ്സിയേഷന്‍  അദ്ദേഹത്തിനു വേണ്ടി മയ്യിത്ത് നിസ്കാരം സംഘടിപ്പി ക്കുന്നുണ്ട്. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍ററില്‍ തിങ്കളാഴ്ച ഇഷാ നിസ്കാര ത്തിനു ശേഷവും, ഷാര്‍ജ റോള മുസല്ല പള്ളിയില്‍ വെള്ളിയാഴ്ച ജുമാ നിസ്കാര ത്തിനു ശേഷവും മയ്യിത്ത്‌ നിസ്കാരം നടക്കും.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

അവധിക്കു നാട്ടില്‍ എത്തിയ പ്രവാസി കുഴഞ്ഞ് വീണു മരിച്ചു

November 12th, 2011

chavakkad-aarangadi-saidu-muhamed-ePathram
ചാവക്കാട് : ഗള്‍ഫില്‍ നിന്ന് അവധിക്കായി നാട്ടിലെത്തിയ ഗൃഹനാഥന്‍ വീട്ടു മുറ്റത്ത് കുഴഞ്ഞ് വീണു മരിച്ചു. കടപ്പുറം ആറങ്ങാടി ഉപ്പാപ്പ പള്ളിക്ക് പടിഞ്ഞാറ് ഐനിക്കല്‍ വീട്ടില്‍ ഹമീദിന്‍റെ മകന്‍ സെയ്തു മുഹമ്മദ്(40) ആണ് മരിച്ചത്. നവംബര്‍ 10 ന് വ്യാഴാഴ്ച രാത്രി 7.45 ഓടെയാണ് സംഭവം. ഉടന്‍ തന്നെ മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുക യായിരുന്നു.

അബൂദാബി യില്‍ ജോലി ചെയ്യുക യായിരുന്ന സെയ്തു മുഹമ്മദ് മൂന്നു മാസം മുന്‍പാണ് അവധിക്കായി നാട്ടിലെത്തിയത്. അബുദാബി കെ. എം. സി. സി.യുടെ സജീവ പ്രവര്‍ത്ത കനായിരുന്നു. ഒരുമ തൊട്ടാപ്പ് പ്രവാസി അംഗവുമാണ്. ഷാര്‍ജ കെ. എം. സി. സി. പ്രസിഡന്‍റ് അലികുഞ്ഞി സഹോദരനാണ്. ഭാര്യ : ശരീക്കത്ത്.

ഖബറടക്കം ആറങ്ങാടി ഉപ്പാപ്പ പള്ളി ഖബര്‍സ്ഥാനില്‍ വെള്ളിയാഴ്ച നടന്നു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

12 of 100« First...111213...2030...Last »

« Previous Page« Previous « ചലച്ചിത്ര നിര്‍മ്മാതാവ് എന്‍. പി. അബുവും സഹോദരനും അന്തരിച്ചു
Next »Next Page » പാറാട്ടു വീട്ടില്‍ അബ്ദു ഹാജി »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine