ഷാര്‍ജ : പ്രവാസ കവി മധു കാനായി കൈപ്രവത്തിന്റെ “നവംബര്‍ 26, 2008” എന്ന കവിത അടങ്ങുന്ന കവിതകളുടെ സമാഹാരം പാം സാഹിത്യ സഹകരണ സംഘം പ്രകാശനം ചെയ്യുന്നു. 2008 നവംബര്‍ 26ന് മുംബൈയില്‍ ഉണ്ടായ തീവ്രവാദി ആക്രമണം തന്നില്‍ ആഴത്തില്‍ ഉണ്ടാക്കിയ ഞെട്ടല്‍ തന്റെ മനസ്സിന്റെ വിക്ഷേപമായി വാക്ശുദ്ധിയും അര്‍ത്ഥവും വ്യാപ്തിയും ഒന്നും ചികയാതെ, കവിതാ രൂപത്തില്‍ താന്‍ കുറിച്ചതാണ് ഈ കവിത എന്നാണ് കവി ഈ കവിതയെ വിശേഷിപ്പിച്ചിട്ടുള്ളത്.
2010 ഫെബ്രുവരി 21ന് ഞായറാഴ്ച രാവിലെ 10 മണിക്ക് കടപ്പാക്കട സ്പോര്‍ട്സ് ക്ലബില്‍ വെച്ച് ഡോ. സുകുമാര്‍ അഴീക്കോട് പ്രകാശനം നിര്‍വഹിക്കും. വിദ്യാഭ്യാസ സാംസ്കാരിക വകുപ്പ് മന്ത്രി എം. എ. ബേബി ചടങ്ങ് ഉദ്ഘാടനം ചെയ്യും. പാം സാഹിത്യ സഹകരണ സംഘം കണ്‍വീനര്‍ ടെന്നിസണ്‍ ഇരവിപുരം അദ്ധ്യക്ഷനായിരിക്കും.
ജോസ് ആന്റണി കുരീപ്പുഴയുടെ “ക്രീക്ക്”, ഡോ. ജി. ജെയിംസിന്റെ “സാഹിത്യവും സിനിമയും ഒരു ചിഹ്ന ശാസ്ത്ര പഠനം”, “അഗ്നി സാക്ഷി നോവലും സിനിമയും”, ഗഫൂര്‍ പട്ടാമ്പിയുടെ “തീമഴയുടെ ആരംഭം” എന്നീ പുസ്തകങ്ങളും തദവസരത്തില്‍ പ്രകാശനം ചെയ്യും.


മലയാള ഭാഷ അന്യം നിന്ന് പോവുന്നതില്‍ നിന്നും ഭാഷയെ രക്ഷിക്കുന്നതില്‍ ഗള്‍ഫ് മലയാളികള്‍ മഹത്തായ പങ്കാണ് വഹിക്കുന്നതെന്ന് എഴുത്തുകാരന്‍ കെ. പി. രാമനുണ്ണി അഭിപ്രായപ്പെട്ടു. ഒലീവ് ബുക്സ് പുറത്തിറക്കിയ പ്രവാസി മലയാളിയായ സത്യജിത്ത് വാരിയത്തിന്റെ ‘കഥയും കാഴ്ചയും’ എന്ന പുസ്തകം തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ പ്രകാശനം ചെയ്ത് സംസാരിക്കു കയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം : കവയത്രി രമ്യ ആന്റണിയുടെ ‘ശലഭായനം’ എന്ന കവിതാ സമാഹാരം പ്രശസ്ത കവി ശ്രീ. കുരീപ്പുഴ ശ്രീകുമാര്‍, ഡോ. ടി. എന്‍. സീമയ്ക്ക് നല്‍കി ക്കൊണ്ട് പ്രകാശനം ചെയ്തു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച പരിപാടിയില്‍, കൂട്ടം എന്ന ഇന്റര്‍നെറ്റിലെ സൌഹൃദ കൂട്ടായ്മയുടെ അഡ്മിനി സ്ട്രേറ്ററായ എന്‍. എസ്. ജ്യോതി കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ചിത്രകാരിയും കവയിത്രിയും കൂടിയായ രമ്യയും കൂട്ടത്തിലെ അംഗമാണ്. പലപ്പോഴായി തന്റെ ഡയറിയില്‍ കുറിച്ചിട്ട കവിതകള്‍ എല്ലാം ചേര്‍ത്ത് പ്രസിദ്ധീകരിച്ചതാണ് ‘ശലഭായനം’.
ദുബായ് : ആത്മീയമായ ഏകാന്തതയെ കാവ്യാനു ഭവമാക്കി മാറ്റിയ മഹാ പ്രതിഭാ ശാലിയാ യിരുന്നു പാറപ്പുറത്ത് എന്ന് പ്രശസ്ത നോവലിസ്റ്റ് പെരുമ്പടവം ശ്രീധരന്‍ അഭിപ്രായപ്പെട്ടു. പാറപ്പുറത്ത് ഫൌണ്ടേഷന്‍ സംഘടിപ്പിച്ച പാറപ്പുറത്ത് അനുസ്മരണ സമ്മേളനം ഉല്‍ഘാടനം ചെയ്തു സംസാരിക്കു കയായിരുന്നു പെരുമ്പടവം.
