ഷാര്‍ജ. പാം സാഹിത്യ സഹകരണ സംഘം ഏര്‍പ്പെടുത്തിയ ഗള്‍ഫിലെ ഏറ്റവും മികച്ച ചെറു കഥയ്ക്കും കവിതയ്ക്കുമുള്ള അക്ഷര തൂലിക പുരസ്കാരം പ്രഖ്യാപിച്ചു. ഏറ്റവും മികച്ച ചെറു കഥയ്ക്കുള്ള പുരസ്കാരം ‘ആഹിര്‍ഭൈരവ്’ എന്ന കഥ രചിച്ച ഷാജി ഹനീഫിനും കവിതയ്ക്ക് ‘കൂക്കിരിയ’ എന്ന കവിത രചിച്ച രാമചന്ദ്രന്‍ മൊറാഴയ്ക്കും ലഭിച്ചു.
ആനുകാലിങ്ങളില്‍ കഥകളും കവിതകളും എഴുതാറുള്ള ഷാജി ഹനീഫ് മലപ്പുറം ജില്ലയിലെ പൊന്നാനി സ്വദേശിയാണ്. കണ്ണൂര്‍ ജില്ലയിലെ മൊറാഴ സ്വദേശിയാണ് രാമചന്ദ്രന്‍ മൊറാഴ. ജനുവരി 15 ന് ദുബായ് ഖിസൈസിലെ റോയല്‍ പാലസ് ഹോട്ടലില്‍ വെച്ച് നടക്കുന്ന സര്‍ഗ്ഗ സംഗമത്തില്‍ വെച്ച് പുരസ്കാരങ്ങള്‍ നല്‍കുന്ന താണെന്ന് ഭാരവാഹികളായ വെള്ളിയോടന്‍, സലീം അയ്യനത്ത് എന്നിവര്‍ അറിയിച്ചു. ജ്യോതി കുമാര്‍, നാസര്‍ ബേപ്പൂര്‍, ഷാജഹാന്‍ മാടമ്പാട്ട്, രവി പുന്നക്കല്‍, സത്യന്‍ മാടാക്കര, സുറാബ്, റാംമോഹന്‍ പാലിയത്ത്, അരവിന്ദന്‍ പണിക്കശ്ശേരി, ഷീലാ പോള്‍ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മറ്റിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.


ദുബായ് : നോവലുകളിലൂടെ നിരവധി അനശ്വര കഥാപാത്രങ്ങളെ മലയാളിക്ക് പരിചയ പ്പെടുത്തിയ മലയാളത്തിന്റെ പ്രിയ കഥാകാരന്‍ പാറപ്പുറത്ത് കഥാവശേഷന്‍ ആയിട്ട് ഡിസംബര്‍ 30ന് 28 വര്‍ഷം തികഞ്ഞു. ഇതോടനുബന്ധിച്ച് പാറപ്പുറത്ത് ഫൌണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 8ന് (വെള്ളി) വൈകീട്ട് ആറു മണിക്ക് ദുബായ് കരാമ സെന്ററില്‍ പാറപ്പുറത്ത് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. പ്രസ്തുത യോഗത്തില്‍ എഴുത്തുകാര്‍, പത്ര പ്രവര്‍ത്തകര്‍, നാട്ടുകാര്‍, ബന്ധുക്കള്‍ എന്നിവര്‍ പാറപ്പുറത്തിന്റെ ഓര്‍മ്മകള്‍ പങ്കു വെയ്ക്കും.
ദുബായ് : പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലം യു. എ. ഇ. യിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവും സലഫി ടൈംസ് പത്രാധിപരുമായ കെ. എ. ജബ്ബാരിയെ കുറിച്ച് അദ്ദേഹത്തിന്റെ സഹ പ്രവര്‍ത്തകരും, സുഹൃത്തുക്കളും ചേര്‍ന്ന് രചിച്ച ‘സൈകത ഭൂവിലെ സൌമ്യ സപര്യ’ എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു.





ഒമാനിലെ സാഹിത്യ സാംസ്കാരിക സദസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രവാസ എഴുത്തുകാരിയും സ്വതന്ത്ര പത്ര പ്രവര്‍ത്തകയും കവയിത്രിയുമായ സപ്‌ന അനു ബി. ജോര്‍ജ്ജിന്റെ ആദ്യത്തെ മലയാളം കവിത സമാഹാരം “സ്വപ്‌നങ്ങള്‍” എന്ന പുസ്തകം സി. എല്‍. എസ്സ്. ബുക്സ്, തളിപ്പറമ്പ് പ്രസിദ്ധീകരിച്ചു. ലീലാ എം. ചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തുന്ന ഈ പ്രസാധകര്‍ എന്നും പുതിയ എഴുത്തുകാരെ പ്രോല്‍സാഹിപ്പിച്ചു വരുന്നു.
