ബഹ്റിന്‍ എക്സ് ചേഞ്ച് കമ്പനി കുവൈറ്റിലെ ഉപഭോക്താക്കള്‍ക്കായി നടത്തിയ മെഗാ റാഫിളിന്‍റെ സമ്മാനദാനം നടന്നു. മലയാളിയായി സുനൂനു ജോസഫിന് ഒന്നാം സമ്മാനമായ 5000 ഡോളര്‍ ലഭിച്ചു. ബ.ഇ.സി കുവൈറ്റ് ഡയറക്ടര്‍ ടൈറ്റസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ബഹ്റിന്‍ എക്സ് ചേഞ്ച് കമ്പനി കുവൈറ്റിലെ ഉപഭോക്താക്കള്‍ക്കായി നടത്തിയ മെഗാ റാഫിളിന്‍റെ സമ്മാനദാനം നടന്നു. മലയാളിയായി സുനൂനു ജോസഫിന് ഒന്നാം സമ്മാനമായ 5000 ഡോളര്‍ ലഭിച്ചു. ബ.ഇ.സി കുവൈറ്റ് ഡയറക്ടര്‍ ടൈറ്റസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
-
വായിക്കുക: money-exchange, മല്‍സരം
ഈ ബഹ്റിനിലെ നോനൂ എക്സ് ചേഞ്ച് കമ്പനിയുടെ സല്‍മാബാദ് ശാഖ ഉദ്ഘാടനം ചെയ്തു. നോനൂ എം.ഡി പൗദ് നോനൂ, ഡയറക്ടര്‍ ക്ലൈവ് തര്‍പിന്‍, ജനറല്‍ മാനേജര്‍ ജോസഫ്, രാജേഷ് പങ്കജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിരവധി ഓഫറുകളും സൗജന്യ സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
-
വായിക്കുക: money-exchange
ഒമാന്‍-യു.എ.ഇ എക്സ് ചേഞ്ചിന്‍റെ 27-ാമത് ശാഖ വാദി അല്‍ കബീറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഒമാന്‍-യു.എ.ഇ എക്സ് ചേഞ്ച് വൈസ് ചെയര്‍മാന്‍ ശൈഖ് സൈഫ് അല്‍ മസ്ക്കരി ഉദ്ഘാടനം നിര്‍വഹിച്ചു. ഒമാനിലെ വിവിധ ഭാഗങ്ങളില്‍ ഈ വര്‍ഷം തന്നെ പത്തോളം ശാഖകള്‍ ആരംഭിക്കുമെന്ന് ഒമാന്‍-യു.എ.ഇ എക്സ്ചേഞ്ച് കണ്‍ട്രി ഹെഡ് ടോണി ജോര്‍ജ്ജ് അലക്സാണ്ടര്‍ പറഞ്ഞു.
-
വായിക്കുക: money-exchange, uae-exchange
ധനവിനിമയ രംഗത്ത് പ്രശസ്തരായ യു.എ.ഇ എക്സ് ചേഞ്ച്, ഷാര്‍ജ ഗവണ്‍മെന്‍റ് നല്‍കുന്ന ഹ്യൂമന്‍ റിസോഴ്സ് ഡെവലപ് മെന്‍റ് അവാര്‍ഡ് നേടി. ബാങ്കിംഗ്-ഫിനാന്‍സ് മേഖലയില്‍ ഏറ്റവും കൂടുതല്‍ സ്വദേശികള്‍ നിയമനം ഉറപ്പാക്കുകയും ശാസ്ത്രീയ പരിശീലനത്തിലൂടെ തൊഴില്‍ വൈദഗ്ധ്യം വളര്‍ത്തി എടുക്കുകയും ചെയ്തത് പരിഗണിച്ചാണ് ഈ അവാര്‍ഡ്. ഷാര്‍ജ എക്സ് പോ സെന്‍ററില്‍, നാഷണല്‍ കരിയര്‍ എക്സിബിഷനോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്തു. ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസ്മിയില്‍ നിന്ന് യു.എ.ഇ എക്സ് ചേഞ്ച് ചെയര്‍മാന്‍ അബ്ദുല്ല ഹുമൈദ് അലി അല്‍ മസ്രാഇയും മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി.ആര്‍ ഷെട്ടിയും അവാര്‍ഡ് ഏറ്റുവാങ്ങി.
-
വായിക്കുക: money-exchange, uae-exchange, ബഹുമതി
യു.എ.ഇ എക്സ് ചേഞ്ച് മണി മജ് ലിസ് പ്രമോഷന്‍ പദ്ധതിയിലെ മെഗാ സമ്മാനമായ കായദ് ഗ്രൂപ്പ് വക ടൂ ബെഡ് റൂം ഫ്ലാറ്റ് കുവൈറ്റില്‍ ജോലി ചെയ്യുന്ന ചെന്നൈ സ്വദേശി അഷ്റഫ് ബാഷ ഫൈസലിന് ലഭിച്ചു.
ബര്‍ദുബായ് യു.എ.ഇ എക്സ് ചേഞ്ച് ശാഖയില്‍ നടന്ന നറുക്കെടുപ്പിലാണ് വിജയിയെ നിര്‍ണ്ണയിച്ചത്. ദുബായ് എക്കണോമിക് ഡവലപ് മെന്‍റ് വകുപ്പ് പ്രതിനിധി അബ്ദുല്‍ ലത്തീഫ് അല്‍ മര്‍സൂക്കി നറുക്കെടുപ്പ് നിയന്ത്രിച്ചു. യു.എ.ഇ എക്സ് ചേഞ്ച് സി.ഇ.ഒ, വൈ. സുധീര്‍കുമാര്‍ ഷെട്ടി, കായദ് ഗ്രുപ്പ് പ്രതിനിധി മുഹമ്മദ് കായദ്, തരുണ്‍ ഛദ്ദ, സുധേഷ് ഗിരിയന്‍, പ്രമോദ് മങ്ങാട് എന്നിവര്‍ സംബന്ധിച്ചു.
-
വായിക്കുക: money-exchange, promotions, uae-exchange, കുവൈറ്റ്, മല്‍സരം