യു.എ.ഇ എക്സ് ചേഞ്ച് മണി മജ് ലിസ് പ്രമോഷന്‍ പദ്ധതിയിലെ മെഗാ സമ്മാനമായ കായദ് ഗ്രൂപ്പ് വക ടൂ ബെഡ് റൂം ഫ്ലാറ്റ് കുവൈറ്റില്‍ ജോലി ചെയ്യുന്ന ചെന്നൈ സ്വദേശി അഷ്റഫ് ബാഷ ഫൈസലിന് ലഭിച്ചു.
ബര്‍ദുബായ് യു.എ.ഇ എക്സ് ചേഞ്ച് ശാഖയില്‍ നടന്ന നറുക്കെടുപ്പിലാണ് വിജയിയെ നിര്‍ണ്ണയിച്ചത്. ദുബായ് എക്കണോമിക് ഡവലപ് മെന്‍റ് വകുപ്പ് പ്രതിനിധി അബ്ദുല്‍ ലത്തീഫ് അല്‍ മര്‍സൂക്കി നറുക്കെടുപ്പ് നിയന്ത്രിച്ചു. യു.എ.ഇ എക്സ് ചേഞ്ച് സി.ഇ.ഒ, വൈ. സുധീര്‍കുമാര്‍ ഷെട്ടി, കായദ് ഗ്രുപ്പ് പ്രതിനിധി മുഹമ്മദ് കായദ്, തരുണ്‍ ഛദ്ദ, സുധേഷ് ഗിരിയന്‍, പ്രമോദ് മങ്ങാട് എന്നിവര്‍ സംബന്ധിച്ചു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: money-exchange, promotions, uae-exchange, കുവൈറ്റ്, മല്‍സരം