കലാഞ്ജലി- 2010 : കല പുരസ്കാര ദാനം

December 9th, 2010

kala-abudhabi-kalanjali-2010-epathram

അബുദാബി : കല അബുദാബി യുടെ ഒരു മാസം നീണ്ടു നിന്ന വാര്‍ഷികാഘോഷങ്ങള്‍ ‘കലാഞ്ജലി2010’  ഇന്ന്  സമാപനം. കലയുടെ  ഈ വര്‍ഷത്തെ ‘നാട്യകലാ പുരസ്‌കാരം’  ചലച്ചിത്ര നടന്‍ ലാലു അലക്‌സും ‘മാധ്യമശ്രീ പുരസ്‌കാരം’ ഏഷ്യാനെറ്റ് ന്യൂസ് ഡല്‍ഹി ബ്യൂറോ ചീഫ് പ്രശാന്ത് രഘുവംശ വും ഏറ്റു വാങ്ങും.

മൂന്ന് ദശാബ്ദക്കാലമായി മലയാള സിനിമയ്ക്കു നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് ലാലു അലക്‌സിന് അവാര്‍ഡ് നല്‍കുന്നത്. ഡല്‍ഹി യിലെയും ഉത്തര ഭാരതത്തിലെ മറ്റു സംഭവ വികാസങ്ങളും മലയാളികള്‍ക്ക് എത്തിക്കാന്‍ പ്രശാന്ത് രഘുവംശം കാണിക്കുന്ന മികവാണ് ‘മാധ്യമശ്രീ’ പുരസ്‌കാര ത്തിന് അദ്ദേഹത്തെ അര്‍ഹനാക്കിയത്.
 
അബുദാബി ഇന്ത്യാ സോഷ്യല്‍  സെന്‍ററില്‍ ഇന്ന്(വ്യാഴാഴ്ച) വൈകീട്ട്  7 . 30  മുതല്‍  നടക്കുന്ന  ‘കലാഞ്ജലി 2010’  ല്‍ മലബാറിലെ പ്രശസ്ത തെയ്യം കലാ കാരന്മാരായ പയ്യന്നൂര്‍ ചന്തു പ്പണിക്കരും സുരേന്ദ്രന്‍ പണിക്കരും അവതരി പ്പിക്കുന്ന തെയ്യവും ദുബായ് ഭരതം കലാകേന്ദ്രം അവതരിപ്പിക്കുന്ന തായമ്പക കച്ചേരിയും അരങ്ങേറും.  യു. എ. ഇ. യിലെ പ്രഗല്‍ഭരായ നൃത്താദ്ധ്യാപകര്‍ ഒരുക്കുന്ന വിവിധ കലാ പരിപാടി കളും കലാഞ്ജലിക്ക് മാറ്റു കൂട്ടും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘പ്രോഗ്രസീവ്‌ ചാവക്കാട്‌’ ലോഗോ പ്രകാശനം ചെയ്തു

December 8th, 2010

progressive-chavakkad-logo-epathram

ദുബായ്:  പുരോഗമന ആശയങ്ങള്‍ ഉയര്‍ത്തി പ്പിടിക്കുന്നവരും ജനാധിപത്യ വിശ്വാസി കളുമായ ചാവക്കാട്  പ്രദേശത്തെ പ്രവാസി കളുടെ   ദുബായിലെ കൂട്ടായ്മ ‘പ്രോഗ്രസീവ്‌ ചാവക്കാട്‌’  ജനറല്‍ ബോഡി യോഗവും ലോഗോ പ്രകാശനവും നടന്നു.
 
ഭാരവാഹികള്‍ : പ്രസിഡന്‍റ്. ഷാഹുല്‍ കണ്ണാട്ട് മണത്തല,  വൈസ്‌ പ്രസിഡന്‍റ്. മുട്ടില്‍ അനില്‍, സെക്രട്ടറി. ബോസ് കുഞ്ചേരി, ജോയിന്‍റ് സെക്രട്ടറി. വി. ബി. അജയ ഘോഷ്‌,  ട്രഷറര്‍. എം. എസ്. ശ്രീജിത്ത്. സൈഫു മണത്തല(പബ്ലിക്‌ റിലേഷന്‍), ഷരീഫ് ചാവക്കാട്(ഫിനാന്‍സ്‌), സതീശന്‍ തിരുവത്ര(ആര്‍ട്സ്‌).
 

progressive-logo-launching-epathram

പ്രസിഡന്‍റ് ഷാഹുല്‍ കണ്ണാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മുഖ്യാതിഥി യായി പങ്കെടുത്ത ഗുരുവായൂര്‍ എം. എല്‍. എ.  കെ. വി. അബ്ദുല്‍ ഖാദര്‍  ലോഗോ പ്രകാശനം ചെയ്തു.   ദേര മലബാര്‍ റസ്റ്റോറണ്ടില്‍ നടന്ന പരിപാടി യോടനുബന്ധിച്ച്  ഗസല്‍, നാടന്‍ പാട്ടുകള്‍ എന്നിവ അവതരിപ്പിച്ചു.
 
ഗള്‍ഫില്‍ പുതിയതായി എത്തിച്ചേര്‍ന്ന തൊഴില്‍ അന്വേഷകര്‍ക്കും, പ്രവാസി കളില്‍ ജോലി നഷ്ടപ്പെടുന്ന വര്‍ക്കും  തൊഴില്‍ കണ്ടെത്തുവാന്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കുക, തൊഴില്‍ അവസരങ്ങള്‍ അംഗങ്ങളിലേക്ക് എത്തിച്ചു കൊടുക്കുക  തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഈ കൂട്ടായ്മ യുടെ ഉദ്ദേശ ലക്ഷ്യങ്ങളില്‍ പെട്ടതാണ് എന്ന് സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബഹ്റൈന്‍ കേരളീയ സമാജം ബെന്യാമിന് സ്വീകരണം നല്‍കുന്നു

December 7th, 2010

aadu-jeevitham-cover-epathram

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ബെന്യാമിന് ഡിസംബര്‍  9 വ്യാഴാഴ്ച രാത്രി 8 മണിക്ക് ബഹ്റൈന്‍ കേരളീയ സമാജം സ്വീകരണം   നല്‍കുന്നു.   തദവസരത്തില്‍ ബന്യാമിന്  അവാര്‍ഡ് നേടിക്കൊടുത്ത ‘ആടുജീവിതം’ സിനിമയാക്കുന്ന പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ബ്ലെസ്സി,  പ്രശസ്ത ചിന്തകനും എഴുത്തു കാരനുമായ  കെ.  ഇ.  എന്‍. കുഞ്ഞഹമ്മദ് എന്നിവര്‍ മുഖ്യ അതിഥികളായി പങ്കെടുക്കുന്നു.  ഡിസംബര്‍ 10 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് അതിഥി കളുമായി നടക്കുന്ന മുഖാമുഖം പരിപാടി യും ഉണ്ടായിരിക്കും.

 അയച്ചു തന്നത് : റഹ്മത്ത് അലി

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പുതിയ ഭാരവാഹികള്‍

December 7th, 2010

francis-kaka-epathram

ഷാര്‍ജ : ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. ലേബര്‍ കൊണ്സല്‍ ഫ്രാന്‍സിസ്‌ കാക്ക ചൊല്ലിക്കൊടുത്ത സത്യവാചകം ഏറ്റു ചൊല്ലി പ്രസിഡണ്ടായി കെ. ബാലകൃഷ്ണന്‍, ജനറല്‍ സെക്രട്ടറിയായി നിസാര്‍ തളങ്കര, ട്രഷററായി പി. പി. ദിലീപ്‌ എന്നിവരും, മറ്റു ഭാരവാഹികളും, മാനേജിംഗ് കമ്മിറ്റി അംഗങ്ങളും സ്ഥാനമേറ്റു.

indian-association-sharjah-committee-epathram

sharjah-indian-association-epathram

ഫോട്ടോ : കെ. വി. എ. ഷുക്കൂര്‍

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

കേരളാ സോഷ്യല്‍ സെന്‍ററില്‍ ‘നാടകോത്സവം 2010’

December 6th, 2010

ksc-drama-fest-logo-epathram

അബുദാബി :  യു. എ. ഇ. യിലെ നാടക പ്രേമികള്‍ക്ക്‌ വീണ്ടും ഒരു അസുലഭാവസരം ഒരുക്കി കൊണ്ട് കേരള സോഷ്യല്‍  സെന്‍റര്‍ നാടകോത്സവം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 10 ന് തുടക്കം കുറിക്കുന്ന  ‘നാടകോത്സവം 2010’ പ്രശസ്ത നടനും സംഗീത നാടക അക്കാദമി ചെയര്‍മാനുമായ മുകേഷ് ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥി യായി അക്കാദമി സെക്രട്ടറി രാവുണ്ണി യും പങ്കെടുക്കും. ഇതിന്‍റെ ഔദ്യോഗിക പ്രഖ്യാപനം പ്രശസ്ത നാടക – സിനിമാ പ്രവര്‍ത്തകന്‍ പ്രകാശ് ബാരെ നിര്‍വ്വഹിച്ചു.
 
ഡിസംബര്‍ 10  മുതല്‍ 24 വരെ നടക്കുന്ന നാടകോത്സവ ത്തില്‍  ഒമ്പതു നാടക ങ്ങളാണു മത്സരിക്കുക. രാത്രി 8 മണിക്ക് കെ. എസ്. സി. അങ്കണ ത്തിലാണ് നാടകങ്ങള്‍ അരങ്ങേറുക.  ലോകോത്തര നിലവാരമുള്ളതും, ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടതും, സംസ്ഥാന തലത്തില്‍ നിരവധി അംഗീകാരങ്ങള്‍ നേടിയതുമായ നാടക ങ്ങളും ഇവിടത്തെ നാടകാസ്വാദകര്‍ക്ക് മുന്നില്‍  അവതരിപ്പിക്കപ്പെടും.  മാത്രമല്ല കേരള സംഗീത നാടക അക്കാദമി യുടെ യു. എ. ഇ. യിലെ എക്സ്റ്റന്‍ഷന്‍ സെന്‍റര്‍ ആയി കെ. എസ്. സി. യെ അംഗീകരിച്ചതിന്‍റെ ഔദ്യോഗിക പ്രഖ്യാപനവും ‘നാടകോത്സവ’ത്തില്‍ ഉണ്ടാവും. 
 

ksc-drama-fest-press-meet-epathram

ആദ്യ ദിവസമായ ഡിസംബര്‍  10  വെള്ളിയാഴ്‌ച, രാത്രി 8 മണിക്ക്  സാമുവല്‍ ബക്കറ്റിന്‍റെ ‘ഗോദോയെക്കാത്ത്’ സതീഷ്‌ മുല്ലക്കല്‍ സംവിധാനം ചെയ്ത്, ദുബായ് കൂത്തമ്പലം അവതരിപ്പിക്കുന്നു.
 
രണ്ടാമതു നാടകം ഡിസംബര്‍ 14 ചൊവ്വാഴ്ച, ഗിരീഷ്‌ ഗ്രാമിക യുടെ ‘ആത്മാവിന്‍റെ ഇടനാഴി’  അശോകന്‍ കതിരൂര്‍ സംവിധാനം ചെയ്തു കല അബുദാബി അവതരിപ്പിക്കും.
 
 
ഡിസംബര്‍ 16 വ്യാഴം, എന്‍. ശശീധരനും ഇ. പി. രാജഗോപാലും ചേര്‍ന്ന്‍ എഴുതിയ ‘കേളു’ എന്ന നാടകം, മഞ്ജുളന്‍ സംവിധാനം ചെയ്ത് ശക്തി തിയ്യറ്റേഴ്സ് അവതരിപ്പിക്കും.
 
ഡിസംബര്‍  17  വെള്ളിയാഴ്ച, ജോര്‍ജ്ജ് ബുച്നറുടെ ‘വൊയ്‌സെക്’  ഓ. ടി. ഷാജഹാന്‍റെ സംവിധാന ത്തില്‍ തിയ്യേറ്റര്‍ ദുബായ് അവതരിപ്പിക്കും.
 
ഡിസംബര്‍  18 ശനിയാഴ്‌ച, ഹെന്‍റിക് ഇബ്സന്‍ രചിച്ച ‘ദി ഗോസ്റ്റ്‌’ എന്ന നാടകം, ഇസ്കന്ദര്‍ മിര്‍സ യുടെ സംവിധാനത്തില്‍ അബുദാബി നാടകസൗഹൃദം  അവതരിപ്പിക്കും.
 
ഡിസംബര്‍ 20 തിങ്കളാഴ്ച, വിനോദ്‌ കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘യക്ഷിക്കഥകളും നാട്ടു വര്‍ത്തമാനങ്ങളും’  എന്ന നാടകം, അല്‍ ഐന്‍ ഐ. എസ്. സി. അവതരിപ്പിക്കും.
 
ഡിസംബര്‍  22 ബുധന്‍, ജ്യോതിഷ് എഴുതി സംവിധാനം ചെയ്യുന്ന ‘സ്വര്‍ണച്ചൂണ്ടയും മത്സ്യകന്യകയും’  യുവ കലാസാഹിതി അബുദാബി അവതരിപ്പിക്കും.
 
ഡിസംബര്‍ 23 വ്യാഴം,  മണികണ്‍ഠദാസ്‌  എഴുതി ബാബു കുരുവിള സംവിധാനം ചെയ്ത ‘ദ മിറര്‍’ എന്ന നാടകം, പ്ലാറ്റ്‌ഫോം ദുബായ് അവതരിപ്പിക്കും.
 
 
ഡിസംബര്‍ 24 വെള്ളി, മുഹമ്മദ്‌ പറശ്ശിനിക്കടവ് എഴുതി പി. പി. അഷ്‌റഫ്‌ – മോഹന്‍ മൊറാഴ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത  ‘വിഷജ്വരം’ എന്ന നാടകം,  ദല ദുബായ്  അവതരിപ്പിക്കും.
 
യു. എ. ഇ. യിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നാടക പ്രവര്‍ത്തകരെയും നാടക സംഘങ്ങളെയും ഒരു വേദി യില്‍ കൊണ്ടു വരികയും , ആരോഗ്യകരമായ മത്സര ബുദ്ധിയോടെ രംഗാവിഷ്‌കാരങ്ങള്‍ അവതരിപ്പിക്ക പ്പെടുകയും വഴി നല്ല നാടകങ്ങള്‍ കാണാനും ആസ്വദിക്കാനും വ്യത്യസ്തങ്ങളായ അവതരണ രീതികള്‍ പരിചയ പ്പെടാനും പരിശീലിക്കാനും ഉള്ള അവസരം ആണ് ഈ നാടകോത്സവ ത്തിലൂടെ ലക്ഷ്യമിടുന്നത് എന്ന്  സംഘാടകര്‍ പറഞ്ഞു.
 
 
ഡിസംബര്‍ 25 ശനിയാഴ്ച മത്സരത്തിന്‍റെ ഫലപ്രഖ്യാപനവും സമ്മാന വിതരണവും നടക്കും. ഇതോടനു ബന്ധിച്ച് കെ. എസ്. സി. കലാ വിഭാഗം അവതരിപ്പിക്കുന്ന ‘ഉസ്മാന്‍റെ ഉമ്മ’ എന്ന ലഘുനാടകം അരങ്ങേറുന്ന തായിരിക്കും.

വാര്‍ത്താ  സമ്മേളന ത്തില്‍  വിശിഷ്ടാതിഥി പ്രകാശ്‌ ബാരെ, കെ. എസ്. സി.  വൈസ്‌ പ്രസിഡന്‍റ് ബാബു വടകര, ജനറല്‍ സെക്രട്ടറി ബക്കര്‍ കണ്ണപുരം,  കലാവിഭാഗം സെക്രട്ടറി ടി. കെ. ജലീല്‍,  കലാവിഭാഗം അസ്സി. സെക്രട്ടറി റജീദ്‌, മീഡിയാ കോഡിനേറ്റര്‍ സഫറുള്ള പാലപ്പെട്ടി  എന്നിവര്‍ പങ്കെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 14 of 143« First...1213141516...203040...Last »

« Previous Page« Previous « നൊസ്റ്റാള്‍ജിയ 2010 അബുദാബിയില്‍
Next »Next Page » ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പുതിയ ഭാരവാഹികള്‍ »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine