ഇന്ദിരാ അനുസ്മരണം

November 1st, 2010

indira-gandhi-epathram

അബുദാബി : അബുദാബി മലയാളി സമാജവും ഓ. ഐ. സി. സി. അബുദാബിയും സംയുക്തമായി ഇന്ദിരാ പ്രിയദര്‍ശിനിയുടെ 26ആം രക്തസാക്ഷി വാര്‍ഷിക ദിനം അനുസ്മരിച്ചു. സമാജം പ്രസിഡണ്ട് മനോക്‌ പുഷ്കരുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സമാജം ജനറല്‍ സെക്രട്ടറിയും ഓ. ഐ. സി. സി. പ്രസിഡണ്ടും കൂടിയായ യേശുശീലന്‍ സ്വാഗതവും മൂസ ഇടപ്പനാട്, ഇടവ സെയ്ഫ്, താഹിര്‍, രാജു സക്കറിയ, സഫറുള്ള പാലപ്പെട്ടി, അമര്‍ സിംഗ്, അസീസ്‌ എന്നിവര്‍ അനുസ്മരിച്ചു സംസാരിക്കുകയും അഷ്‌റഫ്‌ പട്ടാമ്പി നന്ദി പറയുകയും ചെയ്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സേതുവിന്‍റെ “പെണ്ണകങ്ങള്‍” പ്രകാശനം ചെയ്തു

November 1st, 2010

sethu-pennakangal-book-release-epathram

ഷാര്‍ജ : പ്രശസ്ത എഴുത്തുകാരന്‍ സേതുവിന്റെ ഏറ്റവും പുതിയ രചനയായ “പെണ്ണകങ്ങള്‍” ഷാര്‍ജ അന്താരാഷ്‌ട്ര പുസ്തകോത്സവത്തില്‍ ഡി. സി. ബുക്സ്‌ സംഘടിപ്പിച്ച ചടങ്ങില്‍ പ്രകാശനം ചെയ്തു. സേതുവിന്‍റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ പുസ്തകോത്സവം ഡയറക്ടര്‍ അഹമ്മദ്‌ അല്‍ അമീരിയും ഡോ. സുല്‍ത്താന്‍ അല്‍ ഖാസിമി സെന്റര്‍ ഓഫ് ഗള്‍ഫ്‌ സ്റ്റഡീസ് കണ്സള്‍ട്ടന്റ് ഡോ. എസ്. ഡി. കാര്‍ണിക്, ബാലചന്ദ്രന്‍ തെക്കെന്മാര്‍, അസ്മോ പുത്തന്ചിറ എന്നിവര്‍ പങ്കെടുത്തു. കുഴൂര്‍ വിത്സണ്‍ പുസ്തകം പരിചയപ്പെടുത്തുകയും സേതുവും വായനക്കാരുമായുള്ള സംവാദത്തിന് നേതൃത്വം നല്‍കുകയും ചെയ്തു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ബാലജന സഖ്യം കുടുംബ സംഗമം നടത്തി

November 1st, 2010

actor-ashokan-bala-jana-sakhyam-epathram

ഷാര്‍ജ : അഖില കേരള ബാല ജന സഖ്യം എക്സ് ലീഡേഴ്സ് ഫോറത്തിന്റെ കുടുംബ സംഗമം ഷാര്‍ജ എസ്. എഫ്. സി. ഹാളില്‍ വെച്ച് നടത്തി. പ്രസിഡണ്ട് പി. യു. പ്രകാശന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ ചലച്ചിത്ര നടന്‍ അശോകന്‍ ഉദ്ഘാടനം ചെയ്തു.

bala-jana-sakhyam-audience-epathram

ഏഷ്യാനെറ്റ്‌ റേഡിയോ പ്രോഗ്രാം ഡയറക്ടര്‍ രമേഷ് പയ്യന്നൂര്‍, എക്സ് ലീഡേഴ്സ് ഫോറം അഡ്വൈസറി ബോര്‍ഡ്‌ മെമ്പര്‍ പി. എം. ജോര്‍ജ്ജ്, രാജന്‍ മാത്യു, ജോയ്‌ മാത്യു എന്നിവര്‍ ആശംസ അര്‍പ്പിച്ചു. സന്തോഷ്‌ പുനലൂര്‍ സ്വാഗതവും ബിജു ഡാനിയല്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ഖുര്‍ആന്‍ പരിശീലന ക്ലാസ്

November 1st, 2010

kuwait-kerala-islahi-centre-logo-epathramകുവൈറ്റ്‌ : കുവൈറ്റ്‌ കേരളാ ഇസ്ലാഹി സെന്റര്‍ ഖുര്‍ആന്‍ ഹദീസ് ലേര്ണിംഗ് വിഭാഗം കുവൈത്ത് മലയാളി കള്‍ക്കായി സംഘടിപ്പിച്ചു വരുന്ന ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ പതിനാലാം ഘട്ട പരീക്ഷയുടെ പഠന ക്ലാസ്സുകള്‍ ഫര്‍വാനിയ ദാറുല്‍ ഖുര്‍ആനില്‍ സംഘടിപ്പിക്കുന്നതായി ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. പുരുഷന്മാര്ക്ക് എല്ലാ തിങ്കളാഴ്ച വൈകീട്ട് 7.30 മണിക്കും സ്ത്രീകള്ക്ക് എല്ലാ ശനിയാഴ്ച വൈകുന്നേരം 4 മണിക്കും ആയിരിക്കും ക്ലാസ്സുകള്‍. മുഹമ്മദ്‌ അമാനി മൗലവി രചിച്ച പരിശുദ്ധ ഖുര്‍ആന്‍ പരിഭാഷയുടെ 42, 43, 44 അദ്ധ്യായങ്ങളായ അശ്ശൂറ, അസ്സുഖ്റുഫ്, അദ്ദുഖാന്‍ അടിസ്ഥാന മാക്കി നടത്തുന്ന പരീക്ഷയില്‍ ഒബ്ജക്ടിവ് ടൈപ്പ് ചോദ്യങ്ങളാ യിരിക്കും ഉണ്ടായിരിക്കുക.

പരിശുദ്ധ ഖുര്‍ആന്‍ പഠിക്കാനും ശരിയാംവണ്ണം മനസ്സിലാക്കാനും താല്പര്യമുള്ള എല്ലാവര്ക്കും പഠന ക്ലാസ്സില്‍ പങ്കെടുക്കാമെന്ന് ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്. വിശദ വിവരങ്ങള്ക്ക് 24736529 / 97986286 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ക്ലീന്‍ അപ് ദി വേള്‍ഡില്‍ ആയിരങ്ങള്‍ പങ്കെടുത്തു

November 1st, 2010

clean-up-the-world-epathram

ദുബായ്‌ : ശുചിത്വവും പാരിസ്ഥിതിക അവബോധവും ഉയര്‍ത്തി പ്പിടിച്ച്‌ ലോക വ്യാപകമായി നടക്കുന്ന ക്ലീന്‍ അപ്‌ ദി വേള്‍ഡ്‌ കാമ്പയിന്റെ ഭാഗമായി ദുബായ്‌ മുനിസിപ്പാലിറ്റി സംഘടിപ്പിച്ച ശുചീകരണ യജ്ഞത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

ദുബായിലെ ജദ്ദാഫില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ ദുബായ്‌ സോണിലെ നൂറു കണക്കിനു പ്രവര്‍ത്തകര്‍ പങ്കാളികളായി. പ്രവര്‍ത്തങ്ങള്‍ക്ക്‌ മുനിസിപ്പാലിറ്റി ഏരിയ കോര്‍ഡിനേറ്റര്‍ മുഹമ്മദ്‌ ഹബീബ്‌ അല്‍ സജുവാനി, മുഹമ്മദ്‌ സഅദി കൊച്ചി, എന്‍ജിനീയര്‍ ശമീം, നജീം തിരുവനന്തപുരം, നാസര്‍ തൂണേരി, മുഹമ്മദലി പരപ്പന്‍പൊയില്‍, ഇ. കെ. മുസ്തഫ, സലീം ആര്‍. ഇ. സി., മന്‍സൂര്‍ ചേരാപുരം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

നവംബര്‍ 5നു മംസര്‍ അല്‍ ഇത്തിഹാദ്‌ സ്കൂളില്‍ നടക്കുന്ന ആര്‍. എസ്‌. സി. സോണ്‍ സാഹിത്യോ ത്സവിനോട നുബന്ധിച്ച്‌ പരിസ്ഥിതി മലിനീകരണ ത്തിനെതിരെ സമൂഹ ചിത്ര രചനയും സംഘടിപ്പിക്കുന്നുണ്ട്‌. പരിസ്ഥിതി പ്രവര്‍ത്തകരും ചിത്രകാരന്മാരും, മത – സാമൂഹ്യ – സാംസ്കാരിക പ്രവര്‍ത്തകരും പരിപാടിയില്‍ സംബന്ധിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 30 of 143« First...1020...2829303132...405060...Last »

« Previous Page« Previous « ക്രിമിനല്‍ കേസില്‍ കുടുക്കിയ തൊഴിലാളിയെ കുറ്റവിമുക്തനാക്കി
Next »Next Page » ഖുര്‍ആന്‍ പരിശീലന ക്ലാസ് »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine