യു.എ.ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഭാരവാഹികള്‍

November 3rd, 2010

ദുബായ്‌ : യു.എ.ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ പ്രസിഡണ്ടായി എ. പി. അബ്ദുസ്സമദ് സഅബീലും ഷാര്‍ജ ജനറല്‍ സെക്രട്ടറിയായി സി. ടി. ബഷീറും തെരഞ്ഞെടുക്കപ്പെട്ടു. അബ്ദുറഹ്മാന്‍ പറവന്നൂര്‍ ആണ് ട്രഷറര്‍. അല്‍ മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്ററില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി 2011 – 2013 വര്‍ഷത്തേയ്ക്കുള്ള മറ്റു ഭാരവാഹികളെയും തെരഞ്ഞെടുത്തു.

ap-abdussamad

എ. പി. അബ്ദുസ്സമദ് സഅബീല്‍

ct-basheer-abdurahman-pavannur

സി. ടി. ബഷീര്‍, അബ്ദുറഹ്മാന്‍ പറവന്നൂര്‍

വൈസ്‌ പ്രസിഡണ്ടുമാരായി അബ്ദു റഹിമാന്‍ ചീക്കോന്ന്, ഹുസൈന്‍ കക്കാട് എന്നിവരെയും, സെക്രട്ടറിമാരായി ടി. അബ്ദു റഹ്മാന്‍ (ഇസ്ലാമിക്‌ സ്റ്റഡീസ്, ഓര്‍ഗനൈസേഷന്‍), പി. സി. കുഞ്ഞുമുഹമ്മദ് മാസ്റ്റര്‍ (ഫൈനാന്‍സ്‌), പി. എ. നസീര്‍ (വിവര സാങ്കേതികം), നിസാര്‍ എന്‍. വി. (ദഅവ), ആരിഫ്‌ സെയ് ന്‍ (മീഡിയ, മീറ്റിംഗ്) എന്നിവരെയും തെരഞ്ഞെടുത്തു. സി. സഈദ്‌ ഒര്‍ഗനൈസറാണ്. കൂടാതെ നോബ്‌ള്‍ എഡുക്കേഷന്‍ ട്രസ്റ്റ്, അല്‍ മനാര്‍ സ്റ്റഡി സെന്റര്‍ എന്നിവക്കുള്ള സബ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

ഭാരവാഹികള്‍ ഉള്‍പ്പെടെ 45 അംഗ ഭരണ സമിതിയെയും തെരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസര്‍ ഹുസൈന്‍ കക്കാട് തെരഞ്ഞെടുപ്പ്‌ നിയന്ത്രിച്ചു. പ്രമുഖ പണ്ഡിതന്‍ ഹുസൈന്‍ സലഫി ഉദ്ബോധനം നടത്തി. ജന. സെക്രട്ടറി സി. ടി. ബഷീര്‍ സ്വാഗതവും ടി. അബ്ദു റഹിമാന്‍ നന്ദിയും പറഞ്ഞു. നേരത്തെ ചേര്‍ന്ന പഴയ എക്സിക്യൂട്ടിവ്‌ വരവ് ചെലവ് കണക്കുകളും റിപ്പോര്‍ട്ടും അംഗീകരിച്ചു പാസാക്കി.

പഴയ കമ്മിറ്റി പ്രസിഡണ്ട്, ജന. സെക്രട്ടറി, ഖജാന്‍ജി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നവരെ അതേ സ്ഥാനത്തേയ്ക്ക്‌ വീണ്ടും തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ച്ചയായി മൂന്നാം തവണയാണ് അബ്ദുസ്സമദ് ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് ആകുന്നത്. ഇസ്ലാഹി സെന്ററിനു പുറമേ നിരവധി സാംസ്കാരിക ജീവ കാരുണ്യ സംഘടനകളുമായും അദ്ദേഹം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. ജന. സെക്രട്ടറി സി. ടി. ബഷീര്‍ സെന്ററിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

എഴോം കുടുംബ സംഗമം

November 3rd, 2010

ദുബായ് : എഴോം വെല്‍ഫെയര്‍ അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡി മീറ്റിങ്ങും കുടുംബ സംഗമവും നവംബര്‍ 05 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ദേര ദുബായ് മലബാര്‍ റെസ്റ്റോറന്റ് ഹാളില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 055 6587078, 055 7670569 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ഇസ് ലാഹി സെന്റര്‍ ഉദ്ഹിയത് സംഘടിപ്പിക്കുന്നു

November 3rd, 2010

kuwait-kerala-islahi-centre-logo-epathramകുവൈറ്റ്‌ : കേരള ഇസ് ലാഹി സെന്റര്‍ സാമൂഹ്യ ക്ഷേമ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ബലി പെരുന്നാളിനോ ടനുബന്ധിച്ച് കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിലും കേരളത്തിലും ഉദ്ഹിയത് സംഘടിപ്പിക്കുമെന്ന് സെന്റര്‍ സോഷ്യല്‍ വെല്‍ ഫെയര്‍ സിക്രട്ടറി ഇസ്മായില്‍ ഹൈദ്രോസ് പത്രക്കുറിപ്പില്‍ അറിയിച്ചു. ഈ കര്മത്തിന്റെ നടത്തിപ്പിന്നായി ശബീര്‍ നന്തി ജനറല്‍ കണ്‍വീനറും സക്കീര്‍ കൊയിലാണ്ടി, സുനില്‍ ഹംസ എടക്കര ജോയന്റ് കണ്‍വീനര്‍ മാരുമായി ഒരു കമ്മിറ്റി രൂപീകരിച്ച് പ്രവര്ത്തിച്ചു വരുന്നു. ഒരു ഉരുവിന് 45 ദീനാറാണ് വില കണക്കാക്കി യിട്ടുള്ളത്. ഇത് കൂടാതെ കേരളത്തിലെ തിരഞ്ഞെടുത്ത ചില പ്രദേശങ്ങളിലും നടപ്പാക്കുന്നുണ്ട്. നാട്ടിലേക്കുള്ള ഒരു ഷെയറിന് 15 ദീനാറാണ് കണക്കാക്കിയിട്ടുള്ളത്.

ഈ സത്കര്മത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഇസ് ലാഹി സെന്റര്‍ യൂനിറ്റ് ഭാരവാഹികളെയോ, ഇസ് ലാഹി സെന്ററിന് കീഴില്‍ മലയാളത്തില്‍ ജുമുഅ ഖുത് ബ നടക്കുന്ന പള്ളികളിലെ കൌണ്ടറുകളിലോ ഇസ് ലാഹി സെന്ററിന്റെ സിറ്റിയിലുള്ള കേന്ദ്ര ഓഫീസിലോ, അബ്ബാസിയ, ഹസാവിയ, ഫര്‍ വാനിയ, ഫഹാഹീല്‍ യൂനിറ്റ് ഓഫീസുകളിലോ പേര് രജിസ്ററര്‍ ചെയ്യേണ്ടതാണ്. വിശദ വിവരങ്ങള്ക്ക് 22432079, 99455200, 97810760, 99816810 എന്നീ നമ്പറുകളിലോ ബന്ധപ്പെടേണ്ടതാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാസ് ചെറുകഥാ ശില്പശാല കാര്യപരിപാടികള്‍

November 3rd, 2010

mass-sharjah-cherukatha-camp-epathram
ഷാര്‍ജ : ദൃശ്യ ശ്രവ്യ മാധ്യമങ്ങളുടെ ധാരാളിത്തം വായന നിഷ്പ്രഭമാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത് വായന തിരിച്ചു പിടിക്കുക എന്ന സന്ദേശം ഉയര്‍ത്തിപ്പിടിക്കു ന്നതിന്റെ ഭാഗമായി മാസ് ഷാര്‍ജയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 4, 5 തീയ്യതികളില്‍ ചെറുകഥാ ശില്പ ശാല സംഘടിപ്പിക്കുന്നു. മലയാള കഥാ സാഹിത്യ രംഗത്തെ പ്രമുഖരായ വൈശാഖനും സന്തോഷ്‌ എച്ചിക്കാനവും ക്യാമ്പിനു നേതൃത്വം നല്‍കും.

4/11/2010 വ്യാഴാഴ്ച രാത്രി 8 മണിക്ക് നടക്കുന്ന പൊതു പരിപാടിയില്‍ കഥാകാരന്മാരായ വൈശാഖനും സന്തോഷ്‌ എച്ചിക്കാനവുമായി “അനുഭവവും ആഖ്യാനവും” എന്ന വിഷയത്തില്‍ നടക്കുന്ന മുഖാമുഖത്തോടെ ശില്പ ശാലക്ക് തുടക്കം കുറിക്കും .

വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ശില്പ ശാല, കാഥികന്റെ പണിപ്പുര, വായനയുടെ ലോകം എന്നീ രണ്ടു സെഷനുകളിലായി  കഥാ സാഹിത്യത്തിലെ നൂതന പ്രവണതകളെ കുറിച്ചും, ആദ്യ കാല കഥകളുടെ ശില്പ ഭംഗിയെ കുറിച്ചും ചര്‍ച്ച ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട കഥകളെ ആധാരമാക്കി വായനാനുഭവവും വിശകലനങ്ങളും നടക്കും.

5/11/2010 വൈകുന്നേരം 5 മണിക്ക് നടക്കുന്ന സമാപന യോഗത്തില്‍ ഓ. എന്‍. വി. കുറുപ്പ് മുഖ്യാതിഥി ആയിരിക്കും. മാസ് നടത്തിയ കഥാ മല്‍സരത്തിലെ  വിജയികള്‍ക്കുള്ള സമ്മാന ദാനവും നടക്കും. സന്തോഷ്‌ എച്ചിക്കാനത്തിന്റെ പന്തിഭോജനം എന്ന കഥയെ ആധാരമാക്കി ബാല കെ. മേനോന്‍ തയാറാക്കിയ ടെലി ഫിലിം പ്രദര്ശനത്തോടെ ശില്പ ശാല  അവസാനിക്കും.

എല്ലാ സഹൃദയരെയും സാഹിത്യ കുതുകികളെയും ശില്പ ശാലയിലേക്ക് സന്തോഷ പൂര്‍വ്വം സ്വാഗതം ചെയ്യുന്നു. നേരത്തെ പേര് നല്‍കി രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ സാഹിത്യ വിഭാഗം കണ്‍വീനറുമായി (050 6884952) ബന്ധപ്പെടുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മലയാളികള്‍ക്ക്‌ ഷാര്‍ജയിലും ഈദ്ഗാഹിന് അനുമതി

November 3rd, 2010

eid gaah

ഷാര്‍ജ : യു.എ.ഇ. യുടെ ചരിത്രത്തില്‍ ആദ്യമായി മലയാളികള്‍ക്ക്‌ മാത്രമായി ഈദ്‌ ഗാഹ് ഒരുങ്ങുന്നു. ഷാര്‍ജ ഓഖാഫ്‌ വകുപ്പാണ് അനുമതി നല്‍കിയത്‌. ഏതാനും വര്‍ഷങ്ങളായി ഷാര്‍ജ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നടത്തുന്ന നിരന്തര പരിശ്രമത്തിന്റെ ഫലമായാണ് ഈദ്‌ ഗാഹ് നടത്താനുള്ള അനുമതി ലഭിച്ചത് എന്ന് ഷാര്‍ജ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജോ. സെക്രട്ടറി സി. എ. മുഹമ്മദ്‌ അസ്ലം അറിയിച്ചു. ഷാര്‍ജ അന്താരാഷ്‌ട്ര ക്രിക്കറ്റ്‌ സ്റ്റേഡിയത്തിനോട് ചേര്‍ന്നുള്ള ഫുട്ബോള്‍ ക്ലബ്ബിന്റെ വിശാലമായ മൈതാനത്തിലാണ് ആദ്യ ഈദ്‌ ഗാഹ് സംഘടിപ്പിക്കുന്നത്. പതിനായിരത്തോളം പേര്‍ക്ക് നമസ്കരിക്കുവാനുള്ള സൗകര്യം ഇവിടെയുണ്ടാവും. കൂടുതല്‍ വിവരങ്ങള്‍ക്ക് 06 5635120, 050 4546998, 050 4974230, 050 6799279 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 28 of 143« First...1020...2627282930...405060...Last »

« Previous Page« Previous « മലയാള ദിനാഘോഷം ദുബായില്‍
Next »Next Page » മാസ് ചെറുകഥാ ശില്പശാല കാര്യപരിപാടികള്‍ »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine