‘ദി ഗോസ്റ്റ്‌’ നാടകോത്സവ ത്തില്‍

December 18th, 2010

ghosts-drama-poster-epathram

അബുദാബി : അബുദാബി കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച  നാടകോത്സവ ത്തില്‍  അഞ്ചാം ദിവസ മായ ശനിയാഴ്ച (ഡിസംബര്‍ 18 ) രാത്രി 8.30 ന്, ഹെന്‍റിക് ഇബ്സന്‍ രചിച്ച ‘ദി ഗോസ്റ്റ്‌’ എന്ന നാടകം, ഇസ്കന്ദര്‍ മിര്‍സ യുടെ സംവിധാന ത്തില്‍ അബുദാബി നാടക സൗഹൃദം  അവതരിപ്പിക്കും. 
 

nadaka-souhrudham-ghosts-poster-epatham

ഇന്നലെ എന്ന ഭൂതം, ഇന്നിനെയും നാളെ യെയും, ദുരന്ത ത്തിലേക്ക് വലിച്ചിഴക്കുന്നു. ആത്മീയ മായും, ശാരീരിക മായും, ഈ ദുരന്ത ത്തെ തടയാന്‍ മനുഷ്യ വര്‍ഗ്ഗം പരാജയപ്പെടുന്നു.  ചെയ്തു പോയ പാപങ്ങള്‍ വേട്ടയാടുന്ന ആത്മാക്കളുടെ കഥ പറയുന്നു  ‘ദി ഗോസ്റ്റ്‌’ .

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

മൂടല്‍മഞ്ഞില്‍ കരുതലോടെ വണ്ടി ഓടിക്കുക : പോലീസ്‌ മുന്നറിയിപ്പ്‌

December 18th, 2010

fog-in-abudhabi-epathram

അബുദാബി : രാവിലെ രാജ്യം എങ്ങും  കനത്ത മൂടല്‍മഞ്ഞ് അനുഭവ പ്പെടുന്നതിനാല്‍ കരുതലോടെ വണ്ടി ഓടിക്കണം എന്ന്   ഡ്രൈവര്‍ മാരോട് അബുദാബി പോലീസ്‌ നിര്‍ദ്ദേശിച്ചു.  മുന്നിലുള്ള വാഹനങ്ങള്‍ കാണാന്‍ ബുദ്ധിമുട്ടുള്ള തിനാല്‍ പതുക്കെ വേണം വാഹനം ഓടിക്കാന്‍. മുന്നിലെ വാഹന വുമായി ആവശ്യമായ അകലം സൂക്ഷിക്കുന്നത് നല്ലതാണ്. ഒരു കാരണ വശാലും മുന്നിലെ വാഹന ത്തെ മറി കടക്കാന്‍ ശ്രമിക്കരുത്. രാത്രി കാലങ്ങളില്‍ വണ്ടി ഒടിക്കുമ്പോഴും വളരെ അധികം ശ്രദ്ധിക്കണം എന്നും  അബുദാബി പൊലീസ് ട്രാഫിക് ആന്‍റ് പട്രോള്‍ ഡയറക്ടറേറ്റിലെ കേണല്‍ അഹമ്മദ് അബ്ദുല്ല അല്‍ ഷെഹി പറഞ്ഞു. ട്രക്കുകള്‍ അനുവദിച്ച സമയ ങ്ങളില്‍ മാത്രമേ നഗര ത്തിലെ റോഡുകളില്‍ പ്രവേശിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രഗല്‍ഭനായ ഒരു എഴുത്തുകാരനെ നഷ്ട്ടപ്പെട്ടു

December 18th, 2010

journalist-k-m-ahmed-epathram

ദുബായ് : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഉത്തരദേശം പത്രാധിപരു മായ കെ. എം. അഹമ്മദി ന്‍റെ നിര്യാണ ത്തിലൂടെ പ്രഗല്‍ഭനായ ഒരു എഴുത്തുകാര നേയും പൊതു പ്രവര്‍ത്തക നെയുമാണ് കാസര്‍കോടിനു നഷ്ടമായത് എന്ന്‍ ആലൂര്‍ വികസന സമിതി ദുബായ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ആലൂര്‍ ടി. എ. മഹമൂദ് ഹാജി അനുശോചന സന്ദേശ ത്തില്‍ പറഞ്ഞു.
കാസര്‍കോട് ജില്ല യുടെ രൂപീകരണ ത്തിനും വികസന ത്തിനും വേണ്ടി അദ്ദേഹം എഴുതിയ വാര്‍ത്ത കളും ചെയ്ത ത്യാഗവും സേവന വും ഒരിക്കലും മറക്കാന്‍ ആവാത്തതാണ്. അഹമദ് സാഹിബ് ചെയ്ത സേവനം കാസര്‍കോട്ടു കാരുടെ മനസ്സില്‍ എന്നും കെടാവിള ക്കായി നില നില്‍ക്കും എന്നും അനുശോചന സന്ദേശ ത്തില്‍ മഹമൂദ് ഹാജി  പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

നാടകോത്സവ ത്തില്‍ ഇന്ന്‍ ‘വൊയ്‌സെക്’

December 17th, 2010

അബുദാബി : അബുദാബി കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച  നാടകോത്സവ ത്തില്‍  നാലാം ദിവസ മായ വെള്ളിയാഴ്ച (ഡിസംബര്‍ 17 ) രാത്രി 8.30 ന്, തിയ്യേറ്റര്‍ ദുബായ്  അവതരിപ്പിക്കുന്ന ജോര്‍ജ്ജ് ബുച്നറുടെ ‘വൊയ്‌സെക്’ എന്ന നാടകം  ഓ. ടി. ഷാജഹാന്‍റെ സംവിധാന ത്തില്‍  അരങ്ങിലെത്തും.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

സൈലന്റ് വാലി സമര വിജയം ആഘോഷിക്കുന്നു

December 16th, 2010

john-c-jacob-epathram

ഷാര്‍ജ : പ്രേരണ യു. എ. ഇ. ഷാര്‍ജ എമിറേറ്റ്സ് സമിതിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 17വെള്ളിയാഴ്ച വൈകീട്ട് 5മണിക്ക് ഷാര്‍ജ ഏഷ്യന്‍ മ്യൂസിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഹാളില്‍ വച്ച് സൈലന്റ് വാലി സമര വിജയത്തിന്റെ ഇരുപത്തി ആറാം വാര്‍ഷികം ആചരിക്കുന്നു. പരിസ്ഥിതി പ്രശ്നങ്ങള്‍ ഒരു ആഗോള പ്രതിഭാസ മാവുകയും ആഗോള താപനം പ്രപഞ്ചത്തിന്റെ നിലനില്‍‌പ്പിനെ തന്നെ ചോദ്യം ചെയ്യുകയും ചെയ്യുന്ന സാഹചര്യ ത്തിലൂടെയാണ് നാം കടന്നു പോകുന്നത്. സ്വന്തം ലാഭ താല്പര്യങ്ങള്‍ക്ക് വേണ്ടി പ്രപഞ്ചത്തെ ഏതറ്റം വരെയും ചൂഷണം ചെയ്യുന്ന മുതലാളിത്ത വികസന നയങ്ങള്‍ക്കെതിരെ പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള വൈരുദ്ധ്യത്തെ ലഘൂകരിക്കുന്ന ഒരു ബദല്‍ വികസന നയം തന്നെ വികസിപ്പിച്ച് കൊണ്ടു വരേണ്ടതുണ്ട് എന്ന് പ്രേരണ കാണുന്നു.

silent-valley-struggle-epathram

അതിന്റെ ഭാഗമായി പരിസ്ഥിതിയും വികസനവും എന്ന വിഷയത്തില്‍ സെമിനാറും ശ്രീ. സി. ശരത്ചന്ദ്രന്റെ സൈലന്റ് വാലി സമരത്തെ കുറിച്ചുള്ള “Only One Axe Away” എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും സംഘടിപ്പിക്കുന്നു.

പരിസ്ഥിതിയും വികസനവും എന്ന വിഷയത്തില്‍ ശ്രീ വേണു മൊഴൂരിനും (KSSP) ഡോ. അബ്ദുള്‍ ഖാദറും (പ്രേരണ യു. എ. ഇ. പ്രസിഡന്റ്) എന്നിവര്‍ ഓരോ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും തുടര്‍ന്ന് കബീര്‍ കറ്റ്ലാറ്റ് പ്രബന്ധങ്ങളോട് പ്രതികരിച്ച് സംസാരിക്കും. സൈലന്റ് വാലി സമരത്തിന്റെ തുടക്ക കാലത്ത് കേരളത്തില്‍ അങ്ങോളമിങ്ങോളം, താന്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനത്തിലൂടെ സമര പ്രചരണത്തില്‍ ഏര്‍പ്പെട്ട ശ്രീ. ഷംസുദ്ദീന്‍ മൂസ തന്റെ സമരാനുഭവങ്ങള്‍ പങ്കു വെയ്ക്കുന്നതായിരിക്കും. തുടര്‍ന്ന് പ്രബന്ധങ്ങളെ കേന്ദ്രീകരിച്ച് പൊതു ചര്‍ച്ചയും ഉണ്ടായിരിക്കും.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

Page 10 of 143« First...89101112...203040...Last »

« Previous Page« Previous « നാടകോത്സവ ത്തില്‍ ‘കേളു’ ഇന്ന്‍ അരങ്ങിലെത്തും
Next »Next Page » നാടകോത്സവ ത്തില്‍ ഇന്ന്‍ ‘വൊയ്‌സെക്’ »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine