നാടകോത്സവ ത്തില്‍ ‘സ്വര്‍ണ്ണ ചൂണ്ടയും മത്സ്യ കന്യകയും’

December 22nd, 2010

yuva-kala-sahithi-at-ksc-drama-fest-epathram

അബുദാബി : അബുദാബി കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച  നാടകോത്സവ ത്തില്‍  ഏഴാം ദിവസ മായ ബുധനാഴ്ച (ഡിസംബര്‍ 22 ) രാത്രി 8.30 ന്, അബുദാബി യുവ കലാസാഹിതി അവതരിപ്പിക്കുന്ന  ‘സ്വര്‍ണ്ണ ചൂണ്ടയും മത്സ്യ കന്യകയും’ എന്ന നാടകം അവതരിപ്പിക്കും.
 
വി. ജി. ജ്യോതിഷ്  രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന  നാടക ത്തിന്‍റെ പ്രഥമ രംഗ വേദിയാണ്   കെ. എസ്. സി. നാടകോത്സവം.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചങ്ങമ്പുഴ അനുസ്മരണവും കവിയരങ്ങും സംഘടിപ്പിച്ചു

December 22nd, 2010

bhavana-arts-dubai-epathram

ദുബായ് : ഭാവന ആര്‍ട്‌സ് സൊസൈറ്റി ചങ്ങമ്പുഴ അനുസ്മരണ സമ്മേളനവും കവിയരങ്ങും സംഘടിപ്പിച്ചു.  വൈസ് പ്രസിഡന്‍റ് കെ. തൃനാഥിന്‍റെ  അദ്ധ്യക്ഷത യില്‍ നടന്ന പരിപാടി യില്‍ സുലൈമാന്‍ തണ്ടിലം സ്വാഗതം പറഞ്ഞു. കലാവിഭാഗം സെക്രട്ടറി ഷാനവാസ് ചാവക്കാട്‌ ആമുഖ പ്രസംഗം നടത്തി.
 
ചങ്ങമ്പുഴ യുടെ ‘മനസ്വിനി’ എന്ന കവിത മേഘാ രഘു ആലപിച്ചു. മുരളി മാസ്റ്റര്‍  ‘കവിയും കാലവും’, ബഷീര്‍ തിക്കോടി ‘കവിതയുടെ ജനകീയത’, ജ്യോതികുമാര്‍ ‘കവിത യിലെ കാല്പനികത’ എന്നീ വിഷയ ങ്ങളെ ക്കുറിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അബ്ദുള്‍ഗഫൂര്‍ മോഡറേറ്റര്‍ ആയിരുന്നു.
 

bhavana-arts-audiance-epathram

തുടര്‍ന്നു നടന്ന കവിയരങ്ങില്‍ ലത്തീഫ് മമ്മിയൂര്‍ കവികളെ സദസ്സിന് പരിചയപ്പെടുത്തി. ഇസ്മയില്‍ മേലടി കവിത ചൊല്ലി കവിയരങ്ങ് ഉദ്ഘാടനം ചെയ്തു. അസ്‌മോ പുത്തന്‍ചിറ, ജോസ്ആന്‍റണി, ജി. എസ്. ജോയ്, സലീം അയ്യനേത്ത്, അനൂപ് ചന്ദ്രന്‍, പ്രകാശന്‍ കടന്നപ്പള്ളി, രാംമോഹന്‍ പാലിയത്ത്, ശിവപ്രസാദ്, സിന്ധു മനോഹര്‍, കെ. കെ. എസ്. പിള്ള, ഗോപാല കൃഷ്ണന്‍, ലത്തീഫ് മമ്മിയൂര്‍, വിപുല്‍ എന്നിവര്‍ കവിത ആലപിച്ചു.

യുണൈറ്റഡ് മലയാളി അസോസിയേഷന്‍ കണ്‍വീനര്‍ ശ്രീകണ്ഠന്‍ നായര്‍ ആശംസ യും ട്രഷറര്‍ ശശീന്ദ്രന്‍ നായര്‍ ആറ്റിങ്ങല്‍ നന്ദിയും പറഞ്ഞു.

വാര്‍ത്ത അയച്ചത്: സുലൈമാന്‍

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ.എം.സി.സി. കുടുംബ സംഗമം

December 22nd, 2010

dubai-kmcc-family-meet-2010-epathram

ദുബായ്‌ : ദുബായ്‌ തൃശൂര്‍ ജില്ല കെ. എം. സി. സി. യുടെ നേതൃത്വത്തില്‍ ഡിസംബര്‍ 24 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30 മുതല്‍ രാത്രി 10 മണി വരെ ദുബായ്‌ ഖിസൈസിലെ ലുലു വില്ലേജിന് സമീപമുള്ള ഗള്‍ഫ്‌ മോഡല്‍ സ്ക്കൂളില്‍ വെച്ച് “കുടുംബ സംഗമം” സംഘടിപ്പിക്കുന്നു.

പ്രസ്തുത പരിപാടിയില്‍ പ്രശസ്ത അറബ് കവി ഡോ. ശിഹാബ്‌ ഗാനിം മുഖ്യ അതിഥിയായിരിക്കും.

കുട്ടികളുടെ ഹെന്ന ഡിസൈനിംഗ്, ചിത്ര രചന, കളറിംഗ്, പ്രശ്നോത്തരി, അംഗങ്ങളുടെ കായിക മല്‍സരങ്ങള്‍ തുടങ്ങിയവ ഉണ്ടാകും. തുടര്‍ന്ന് അറബിക് നാടോടി നൃത്തം, ഒപ്പന, കോല്‍ക്കളി, സംഗീത കലാ വിരുന്ന്, വിവിധ കലാ പരിപാടികള്‍ ഇന്നിവ ഉണ്ടായിരിക്കും.

വൈകീട്ട് ആറു മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡണ്ട് സതീഷ്‌, ജന. സെക്രട്ടറി ജലീല്‍ പട്ടാമ്പി, ദുബായ്‌ കെ. എം. സി. സി. പ്രസിഡണ്ട് എളേറ്റില്‍ ഇബ്രാഹിം, ജന. സെക്രട്ടറി എന്‍. എ. കരീം, ഷാര്‍ജ കെ. എം. സി. സി. പ്രസിഡണ്ട് അലി കുഞ്ഞി, വ്യവസായ പ്രമുഖരായ എം. കെ. ഗ്രൂപ്പ്‌ റീജ്യണല്‍ ഡയറക്ടര്‍ എം. എ. സലിം, നെല്ലറ ഗ്രൂപ്പ്‌ എം. ഡി. ഷംസുദ്ദീന്‍, മാജിദ് പ്ലാസ്റ്റിക് എം. ഡി. മജീദ്‌, എം. പി. സി. സി. ജന. സെക്രട്ടറി ഹാരിസ്‌ നീലാമ്പ്ര എന്നീ പ്രമുഖര്‍ പങ്കെടുക്കും എന്ന് പ്രസിഡണ്ട് ജമാല്‍ മനയത്ത്‌, ജന. സെക്രട്ടറി മുഹമ്മദ്‌ വെട്ടുകാട്‌ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 4591048, 050 4543895 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബഹ്റൈന്‍ സമസ്ത മുഹറം ക്യാമ്പ്‌ സമാപിച്ചു

December 22nd, 2010

bahrain-samastha-muharram-camp-epathram

ബഹ്റൈന്‍ : അപകടകരമായ തീവ്ര ചിന്താ ധാരയോ അക്രമത്തിലൂടെ വെട്ടിപ്പിടിക്കല്‍ തന്ത്രമോ ഇസ്‍ലാമിന്‍റെ പ്രബോധന മാര്‍ഗ്ഗമായിട്ട് പ്രവാചകന്‍ (സ) സ്വീകരിച്ചിട്ടില്ല എന്നതിന്റെ വലിയ മാതൃകയാണ് വിശുദ്ധ ഹിജ്റയുടെ സാഹചര്യമെന്നും സമാധാന സംസ്ഥാപന ത്തിനായി ഇസ്‍ലാം വിഭാവനം ചെയ്യുന്നത് ത്യാഗമാണെന്ന സന്ദേശവുമാണ് ഹിജ്റ ഓര്‍മ്മിപ്പി ക്കുന്നതെന്നും സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സി. കെ. പി. അലി മുസ്‍ലിയാര്‍ പ്രസ്താവിച്ചു. സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ സംഘടിപ്പിച്ച മുഹറം കാമ്പൈന്‍ സമാപന സംഗമത്തില്‍ ഹിജ്റ നല്‍കുന്ന വെളിച്ചം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

രാവിലെ നടന്ന രക്ഷാകര്‍തൃ സംഗമത്തില്‍ രക്ഷിതാക്കള്‍ ബാധ്യതകള്‍ എന്ന വിഷയത്തില്‍ സയ്യിദ് ഫക്റുദ്ദീന്‍ തങ്ങള്‍ ക്ലാസ്സെടുത്തു. തുടര്‍ന്ന് നടന്ന രണ്ടാം സെഷനില്‍ ഖുര്‍ആന്‍ നിത്യ നൂതന ഗ്രന്ഥം എന്ന പ്രമേയം അബ്ദുറസാഖ് നദ്‍വി കണ്ണൂര്‍ അവതരിപ്പിച്ചു. സയ്യിദ് അസ്ഹര്‍ തങ്ങള്‍, ഹംസ അന്‍വരി മോളൂര്‍, സലീം ഫൈസി പന്തിരിക്കര, എസ്. എം. അബ്ദുല്‍ വാഹിദ്, ഉമറുല്‍ ഫാറൂഖ് ഹുദവി എന്നിവര്‍ പ്രസംഗിച്ചു. കുന്നോത്ത് കുഞ്ഞബ്ദുല്ല ഹാജി, അബ്ദുറഹ്‍മാന്‍ ഹാജി, കളത്തില്‍ മുസ്തഫ, ഇബ്റാഹീം മൗലവി, അശ്റഫ് കാട്ടില്‍ പീടിക, അബ്ദുല്‍ ലത്തീഫ് പൂളപൊയില്‍, നിസാമുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പി. കെ. ഹൈദര്‍ മൗലവി സ്വാഗതവും വി. കെ. കുഞ്ഞി മുഹമ്മദ് ഹാജി നന്ദിയും പറഞ്ഞു

ഉബൈദ് റഹ്മാനി കൊമ്പംകല്ല്, മനാമ – ബഹ്‌റൈന്‍

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘യക്ഷിക്കഥ കളും നാട്ടു വര്‍ത്തമാനങ്ങളും’ നാടകോത്സവ ത്തില്‍

December 20th, 2010

alain-isc-drama-in-ksc-drama-fest-epathram

അബുദാബി : അബുദാബി കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച  നാടകോത്സവ ത്തില്‍  ആറാം ദിവസ മായ തിങ്കളാഴ്ച (ഡിസംബര്‍ 20 ) രാത്രി 8.30 ന്, അലൈന്‍ ഐ. എസ്. സി. അവതരിപ്പിക്കുന്ന നാടകം ‘യക്ഷിക്കഥകളും നാട്ടു വര്‍ത്തമാനങ്ങളും’ അവതരിപ്പിക്കും.
 
 
കെ. വിനോദ് കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന   ‘യക്ഷിക്കഥ കളും നാട്ടു വര്‍ത്തമാന ങ്ങളും’  ഒറ്റയ്ക്ക് ജീവിക്കുന്ന സുന്ദരി യായ ഒരു യുവതി യുടെ അതിജീവന ത്തിന്‍റെ കഥ പറയുന്നു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

Page 8 of 143« First...678910...203040...Last »

« Previous Page« Previous « ഇന്ത്യന്‍ മീഡിയ ഫോറം പുതിയ ഭാരവാഹികള്‍
Next »Next Page » ബഹ്റൈന്‍ സമസ്ത മുഹറം ക്യാമ്പ്‌ സമാപിച്ചു »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine