മലയാള ദിനാഘോഷം ദുബായില്‍

November 3rd, 2010

ദുബായ്‌ : കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ലോക മലയാള ദിനാഘോഷം സ്വതന്ത്ര ജേണല്‍ സലഫി ടൈംസ് വായനക്കൂട്ടത്തിന്റെ ആഭിമുഖ്യത്തില്‍ ദുബായ് അല ഖിസൈസില്‍ വിജയകരമായി നടന്നു.

aka-rahiman-epathram

എ.കെ.എ. റഹിമാന്‍

ഷാര്‍ജ ലോക പുസ്തകോത്സവത്തില്‍ സംബന്ധിക്കാനും ഗള്‍ഫ്‌ സുഹൃദ്‌ സന്ദര്‍ശനത്തിനും എത്തിയ കേരള റീഡേഴ്സ് ആന്‍ഡ്‌ റൈറ്റേഴ്സ് സര്‍ക്കിള്‍ (വായനക്കൂട്ടം) സംസ്ഥാന പ്രസിഡണ്ട് എ. കെ. എ. റഹിമാന്‍ പ്രസ്തുത സംഗമം ഉദ്ഘാടനം ചെയ്തു. ദേശീയോദ്ഗ്രഥനം മലയാള മാസിക ചീഫ്‌ എഡിറ്ററും ഇരുന്നൂറോളം പ്രസിദ്ധീകരിക്കപ്പെട്ട വിശിഷ്ട കൃതികളുടെ ഗ്രന്ഥ കര്‍ത്താവും കൂടിയാണ് എ. കെ. എ. റഹിമാന്‍. മലയാള ഭാഷയെയും സംസ്കാരത്തെയും യഥാര്‍ഹം നെഞ്ചിലേറ്റി ആദരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഈ പ്രവാസി സമൂഹം പൊതുവായി അത് സ്വാംശീകരിക്കുന്ന വ്യക്തികളും കൂട്ടായ്മകളും ഇവിടത്തെ പ്രത്യേക തൊഴില്‍ സാഹചര്യത്തിലും സജീവ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവുകയും നിരന്തരം ഈദൃശ കൈരളി സേവന പ്രവര്‍ത്തനങ്ങള്‍ തുടര്‍ പ്രക്രിയയായി അനുഷ്ഠിച്ചു വരുന്നതായി മനസ്സിലാക്കിയ നിറ ചാരിതാര്‍ത്ഥ്യത്തിലാണ് ഞങ്ങള്‍ എന്നും ഉല്‍ഘാടന പ്രസംഗ മദ്ധ്യേ അദ്ദേഹം പറഞ്ഞു.

സംഗമത്തില്‍ ബഷീര്‍ തിക്കോടി അദ്ധ്യക്ഷനായിരുന്നു. ഹ്രസ്വ സന്ദര്‍ശനത്തിന് എത്തിയ ആലപ്പുഴ അഹമ്മദ്‌ കാസിം, ദുബായ്‌ വായനക്കൂട്ടം ജനറല്‍ സെക്രട്ടറി അഡ്വ. ജയരാജ്‌ തോമസ്‌, മൊഹമ്മദ്‌ വെട്ടുകാട്‌, നിസാര്‍ സെയ്ദ്‌ കായംകുളം, പി. യു. ഫൈസു, റൈബിന്‍ ബൈറോണ്‍, പാനായിക്കുളം നിസാര്‍, ഷമി ബഷീര്‍, സുനിത നിസാര്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രിസാല സാഹിത്യോത്സവ്‌ നവംബര്‍ 5ന്‌

November 2nd, 2010

ദുബായ്‌ : സര്‍ഗ വസന്തങ്ങള്‍ക്ക്‌ കാതോര്‍ക്കുന്ന പ്രവാസി മലയാളികള്‍ക്ക്‌ ആസ്വാദനത്തിന്റെ വിരുന്നൊരുക്കി രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍. എസ്‌. സി.) ദുബായ്‌ സോണ്‍ സംഘടിപ്പിക്കുന്ന സാഹിത്യോത്സവ്‌ നവംബര്‍ 5 (വെള്ളി) ന്‌ മംസര്‍ അല്‍ ഇത്തിഹാദ്‌ സ്കൂളില്‍ രാവിലെ 8 മണിക്ക്‌ സിറാജ്‌ എഡിറ്റര്‍ ഇന്‍ ചാര്‍ജ്‌ കെ. എം. അബ്ബാസ്‌ ഉദ്ഘാടനം ചെയ്യും.

സബ്‌ ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായി 500 ല്‍ പരം കലാ പ്രതിഭകള്‍ 4 വേദികളില്‍ മാറ്റുരയ്ക്കും. മലയാള പ്രസംഗം, മാപ്പിളപ്പാട്ട്‌, മാലപ്പാട്ട്‌ കഥ, കവിത, പ്രബന്ധ രചന, ഡിജിറ്റല്‍ ഡിസൈനിംഗ് തുടങ്ങി 43 ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും.

സമാപന സാംസ്കാരിക സംഗമം എഴുത്തുകാരനും കഥാകൃത്തുമായ സന്തോഷ്‌ എച്ചിക്കാനം ഉദ്ഘാടനം ചെയ്യും. ആസ്റ്റര്‍ ചെയര്‍മാന്‍ ഡോ. ആസാദ്‌ മൂപ്പന്‍ മുഖ്യാതിഥി ആയിരിക്കും. സയ്യിദ്‌ ശംസുദ്ദീന്‍ ബാഅലവി, അബ്ദുല്‍ അസീസ്‌ സഖാഫി മമ്പാട്‌, ശരീഫ്‌ കാരശ്ശേരി, അശ്‌റഫ്‌ പാലക്കോട്‌, നൗഫല്‍ കരുവഞ്ചാല്‍ സംബന്ധിക്കും.

സാഹിത്യോത്സ വിനോടനു ബന്ധിച്ച്‌ ആര്‍. എസ്‌. സി. ദുബായ്‌ സോണ്‍ പരിസര മലിനീകരണ ത്തിനെതിരെ സംഘടിപ്പിക്കുന്ന സമൂഹ ചിത്ര രചന മാധ്യമ പ്രവര്‍ത്തകനും കവിയുമായ ഇസ്മാഈല്‍ മേലടി ഉദ്ഘാടനം ചെയ്യും.

വിദ്യാര്‍ത്ഥി യുവ സമൂഹത്തിന്റെ സര്‍ഗ ശേഷി ധര്‍മാധിഷ്ഠിതമായി പരിപോഷിപ്പിച്ച്‌ സമൂഹ നന്മയ്ക്കായി വിനിയോഗിക്കുന്നതിനു എസ്‌. എസ്‌. എഫ്‌. കേരളത്തില്‍ നടത്തി വരുന്ന സാഹിത്യോത്സവിന്റെ ഭാഗമായാണ്‌ പ്രവാസ ലോകത്തും സാഹിത്യോത്സവുകള്‍ സംഘടിപ്പി ക്കുന്നതെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും സോണ്‍ ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇരിങ്ങാലക്കുട പ്രവാസി സംഘടനയുടെ ഓണാഘോഷം

November 2nd, 2010

ദുബായ്‌ : ഇരിങ്ങാലക്കുട പ്രവാസി സംഘടന ഓണാഘോഷം, കേരളപ്പിറവി, ദീപാവലി എന്നിവ സംയുക്തമായി നവംബര്‍ അഞ്ചിന് ആഘോഷിക്കും. ദെയ്‌റ റിഖയിലെ ഫ്ലോറ ഗ്രാന്‍ഡ്‌ ഹോട്ടലില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 6 വരെയാണ് പരിപാടി. ഇരിങ്ങാലക്കുടയിലെ പ്രമുഖ വ്യക്തിത്വങ്ങളെ ചടങ്ങില്‍ ആദരിക്കും. ഓണ സദ്യയും ഗാനമേളയും മറ്റു കലാ പരിപാടികളും ഉണ്ടായിരിക്കും. വിവരങ്ങള്‍ക്ക് : പ്രോഗ്രാം കണ്‍വീനര്‍ കെ. എം. സിദ്ദീഖ്‌ (050 5382667), പ്രസിഡണ്ട് ചാക്കോ ജോര്‍ജ്‌ (050 6765690), ജനറല്‍ സെക്രട്ടറി സുനില്‍ രാജ് (050 4978520)

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്ത്രീകള്‍ ജോലി ചെയ്യുന്നതിനെതിരെ ഫത്വ

November 2nd, 2010

fatwa-against-women-epathram

റിയാദ്‌ : സ്ത്രീകള്‍ പൊതു സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിനെതിരെ സൌദിയിലെ മത പുരോഹിതര്‍ ഫത്വ പുറപ്പെടുവിച്ചു. സ്ത്രീകള്‍ക്ക് തൊഴില്‍ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ നയത്തിന് എതിരെയാണ് പ്രസ്തുത ഫത്വ. സ്ത്രീകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റും കാഷ്‌ കൌണ്ടറുകളില്‍ ജോലി ചെയ്യരുത്‌ എന്ന് ഫത്വ വ്യക്തമാക്കുന്നു. പുരുഷന്മാര്‍ ഒത്തു കൂടുന്ന ഇടങ്ങളില്‍ നിന്നും സ്ത്രീകള്‍ അകന്നു നില്‍ക്കണം. പുരുഷന്മാരുമായി സ്ത്രീകള്‍ ഇട കലരാന്‍ പാടില്ല. പുരുഷന്മാരെ ആകര്ഷിക്കാതെയും പുരുഷന്മാരാല്‍ ആകൃഷ്ടരാകാത്തെയും ജോലി ചെയ്യാന്‍ കഴിയുന്ന മാന്യമായ തൊഴില്‍ മാത്രമേ സ്ത്രീകള്‍ ചെയ്യാന്‍ പാടുള്ളൂ എന്നും ഫത്വയില്‍ വ്യക്തമാക്കുന്നുണ്ട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കഥ, കവിത രചനാ മത്സരം

November 1st, 2010

npcc-kairali-cultural-forum-logo-epathram-അബുദാബി : മുസ്സഫ എന്‍. പി. സി. സി. കൈരളി കള്‍ച്ചറല്‍  ഫോറം   പത്താം വാര്‍ഷിക ത്തോടനു ബന്ധിച്ച് കഥ, കവിത രചനാ മത്സരം സംഘടിപ്പിക്കുന്നു.  കഥ 4 പേജിലും കവിത 40 വരിയിലും കവിയാന്‍ പാടില്ല. തിരഞ്ഞെടുത്ത രചനകള്‍ പ്രമുഖ എഴുത്തു കാരുടെ പഠന ത്തോടൊപ്പം കൈരളി യുടെ സുവനീറില്‍ പ്രസിദ്ധീകരി ക്കുന്നതാണ്.  സൃഷ്ടികള്‍ നവംബര്‍ 30നു മുന്‍പായി ലഭിക്കണം. വിജയികള്‍ക്ക് ഒന്നും രണ്ടും സമ്മാനങ്ങള്‍ നല്‍കുന്നതാണ്.  സൃഷ്ടികള്‍ ലഭിക്കേണ്ടതായ വിലാസം : സാഹിത്യ വിഭാഗം സിക്രട്ടറി, കൈരളി കള്‍ച്ചറല്‍  ഫോറം , പോസ്റ്റ്‌ ബോക്സ് : 2058,  എന്‍. പി. സി. സി. –  മുസ്സഫ, അബുദാബി, യു. എ. ഇ.  കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക : 055 98 422 45 (അഷറഫ് ചമ്പാട്).

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 29 of 143« First...1020...2728293031...405060...Last »

« Previous Page« Previous « ഇന്ദിരാ അനുസ്മരണം
Next »Next Page » സ്ത്രീകള്‍ ജോലി ചെയ്യുന്നതിനെതിരെ ഫത്വ »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine