റിയാദ് : സ്ത്രീകള്‍ പൊതു സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിനെതിരെ സൌദിയിലെ മത പുരോഹിതര്‍ ഫത്വ പുറപ്പെടുവിച്ചു. സ്ത്രീകള്‍ക്ക് തൊഴില്‍ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ നയത്തിന് എതിരെയാണ് പ്രസ്തുത ഫത്വ. സ്ത്രീകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റും കാഷ് കൌണ്ടറുകളില്‍ ജോലി ചെയ്യരുത് എന്ന് ഫത്വ വ്യക്തമാക്കുന്നു. പുരുഷന്മാര്‍ ഒത്തു കൂടുന്ന ഇടങ്ങളില്‍ നിന്നും സ്ത്രീകള്‍ അകന്നു നില്‍ക്കണം. പുരുഷന്മാരുമായി സ്ത്രീകള്‍ ഇട കലരാന്‍ പാടില്ല. പുരുഷന്മാരെ ആകര്ഷിക്കാതെയും പുരുഷന്മാരാല്‍ ആകൃഷ്ടരാകാത്തെയും ജോലി ചെയ്യാന്‍ കഴിയുന്ന മാന്യമായ തൊഴില്‍ മാത്രമേ സ്ത്രീകള്‍ ചെയ്യാന്‍ പാടുള്ളൂ എന്നും ഫത്വയില്‍ വ്യക്തമാക്കുന്നുണ്ട്.