ബഹറൈന്‍ കേരളീയ സമാജം കവിതാ പുരസ്കാരം – 2010

September 10th, 2010

bahrain-keraleeya-samajam-epathramബഹറൈന്‍ : ഗള്‍ഫ്‌ മലയാളികളുടെ സര്‍ഗ്ഗ വാസനകള്‍ കണ്ടെത്തുന്നതിനും പ്രോത്സാഹി പ്പിക്കുന്ന തിനുമായി ബഹറൈന്‍ കേരളീയ സമാജം സാഹിത്യ വിഭാഗം “സമാജം കഥ / കവിതാ പുരസ്കാരം – 2010” എന്ന പേരില്‍ കഥ – കവിത മത്സരം സംഘടിപ്പിക്കുന്നു. അയ്യായിരം രൂപയും, ഫലകവും, പ്രശസ്‌തി പത്രവുമാണ്‌ ഓരോ വിഭാഗത്തിലേയും സമ്മാനം.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ സൃഷ്ടികള്‍ 2010 സെപ്‌റ്റംബര്‍ 20 തിങ്കളാഴ്‌ചയ്ക്കു മുന്‍പായി ബഹറൈന്‍ കേരളീയ സമാജം, പി. ബി. നമ്പര്‍. 757, മനാമ, ബഹറൈന്‍ എന്ന വിലാസത്തിലോ bksaward അറ്റ്‌ gmail ഡോട്ട് കോം എന്ന ഇ മെയില്‍ വിലാസത്തിലോ അയയ്ക്കേണ്ടതാണ്.

കവറിനു മുകളില്‍ ‘സമാജം കഥ / കവിതാ പുരസ്കാരം – 2010’ എന്ന് പ്രത്യേകം രേഖപ്പെടു ത്തിയിരിക്കണം.

നാട്ടില്‍ നിന്നുള്ള കഥാകാരന്മാരും, കവികളും ഉള്‍പ്പെട്ട ജൂറിയായിരിക്കും അവാര്‍ഡുകള്‍ നിശ്ചയിക്കുക. ഒക്‌ടോബര്‍ 5ന് വിജയിയെ പ്രഖ്യാപിക്കുകയും, തുടര്‍ന്ന് സമാജത്തില്‍ ഒക്‌ടോബര്‍ 15 ന് നടക്കുന്ന വിപുലമായ ചടങ്ങില്‍ വച്ച്‌ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുകയും ചെയ്യും.

പങ്കെടുക്കു ന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ :

  1. രചയിതാവ്‌ ഇപ്പോള്‍ ഗള്‍ഫ്‌ മേഖലയില്‍ എവിടെയെങ്കിലും താമസിക്കുന്ന വ്യക്‌തി ആയിരിക്കണം.
  2. മൗലിക സൃഷ്ടികള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. വിവര്‍ത്തനങ്ങള്‍, ആശയാനുകരണം എന്നിവ പരിഗണിക്കുന്നതല്ല.
  3. ഒരു വ്യക്‌തി ഒരു വിഭാഗത്തില്‍ ഒരു സൃഷ്ടി മാത്രമേ അയയ്ക്കാന്‍ പാടുള്ളൂ. എന്നാല്‍ ഒരാള്‍ക്ക്‌ കഥയ്ക്കും കവിതയ്ക്കും ഒരേ സമയം പങ്കെടുക്കാം.
  4. പ്രസിദ്ധീകരിച്ചതോ പ്രസിദ്ധീകരിക്കാത്തതോ ആയ സൃഷ്ടികള്‍ അയയ്ക്കാം.
  5. കഥ 10 പുറത്തിലും കവിത 60 വരിയിലും കൂടാന്‍ പാടില്ല.
  6. സൃഷ്ടികളില്‍ രചയിതാവിന്റെ പേരോ തിരിച്ചറിയാന്‍ ഉതകുന്ന മറ്റ്‌ സൂചനകളോ പാടില്ല.
  7. രചയിതാവിനെ സംബന്ധിച്ച വിവരങ്ങള്‍, ബന്ധപ്പെടാനുള്ള നമ്പര്‍, ഇ മെയില്‍ വിലാസം എന്നിവ പ്രത്യേകം തയ്യാറാക്കി സൃഷ്ടികള്‍ക്കൊപ്പം അയയ്ക്കണം.
  8. സൃഷ്ടികള്‍ ലഭിക്കേണ്ട അവസാന തീയതി : 20.09.2010
  9. ബഹറിന്‍ കേരളീയ സമാജം സാഹിത്യ വിഭാഗം കമ്മിറ്റി അംഗങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ പാടില്ല.
  10. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും.
  11. മത്സരത്തിനായി അയയ്ക്കുന്ന സൃഷ്ടികള്‍ തിരിച്ചു നല്‍കുന്നതല്ല. അതിനാല്‍ കോപ്പികള്‍ സൂക്‌ഷിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സാഹിത്യ വിഭാഗം കണ്‍‌വീനര്‍ ബാജി ഓടംവേലി 00973 – 39258308 എന്ന നമ്പറില്‍ ബന്ധപ്പെടുക. (bajikzy അറ്റ്‌ yahoo ഡോട്ട് കോം)

devasenaബഹ്റിന്‍ കേരളീയ സമാജത്തിന്‍റെ 2009 ലെ സാഹിത്യ പുരസ്ക്കാരങ്ങള്‍ ചെറുകഥാ വിഭാഗത്തില്‍ ബിജു പി. ബാലകൃഷ്ണനും, കവിതാ വിഭാഗത്തില്‍ ദേവസേനയ്ക്കും ആണ് ലഭിച്ചത്. ബിജുവിന്റെ അവര്‍ക്കിടയില്‍ എന്ന കഥയ്ക്കാണ് സമ്മാനം.

e പത്ര ത്തിന്റെ പ്രണയ മലയാളം എഡിറ്റര്‍ കൂടിയായ ദേവസേന യുടെ “അടുക്കി വച്ചിരിക്കുന്നത്” എന്ന കവിതയാണ് പുരസ്ക്കാരത്തിന് അര്‍ഹമായത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഈദ്‌ വെള്ളിയാഴ്ച

September 9th, 2010

eid-ul-fitr-uae-epathram

ദുബായ്‌ : യു.എ.ഇ. യില്‍ ഈദ്‌ ഉല്‍ ഫിത്വര്‍ ന്റെ ആദ്യ ദിനം വെള്ളിയാഴ്ച ആയിരിക്കും എന്ന് ഉറപ്പായി. ഇന്നലെ രാത്രി ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്ന് മുപ്പത്‌ ദിവസം നോമ്പ്‌ പൂര്‍ത്തിയാകുന്നതോടെ വെള്ളിയാഴ്ച ആയിരിക്കും ഈദ്‌ എന്ന് യു.എ.ഇ. ശവ്വാല്‍ ചന്ദ്ര ദര്‍ശന കമ്മിറ്റി അറിയിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

സാക്ഷരതാ ദിനാചരണം മാറ്റി വെച്ചു

September 8th, 2010

literacy-women-epathramദുബായ്‌ : കേരളാ റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ (വായനക്കൂട്ടം), ‘അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം’ (All India Anti – Dowry Movement) എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ദുബായില്‍ സംഘടിപ്പിക്കാനിരുന്ന  ഈ വര്‍ഷത്തെ ‘അന്താരാഷ്‌ട്ര  സാക്ഷരതാ ദിന’ ആചരണം ഈദിന് ശേഷം നടത്തും എന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഐക്യ രാഷ്ട്ര സഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്ക്കാരിക സംഘടനയായ യുനെസ്കോ (UNESCO), അന്താരാഷ്ട്ര സാക്ഷരതാ ദിനമായി പ്രഖ്യാപിച്ച സെപ്റ്റംബര്‍ 8 ന് ബുധനാഴ്ച രാത്രി നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചതെങ്കിലും വ്രതാനുഷ്ടാനങ്ങളുടെ അന്തിമ ദിനങ്ങളില്‍ പ്രാര്‍ഥനാ നിര്‍ഭരമായി ഇരിക്കേണ്ട അവസരത്തില്‍ പൊതു പരിപാടികള്‍ നടത്തുന്നതിലെ അനൌചിത്യം കണക്കിലെടുത്താണ് ദിനാചരണം മറ്റൊരു ദിവസത്തേക്ക്‌ മാറ്റുന്നത്.

സെപ്റ്റംബര്‍ 16 ന് വ്യാഴാഴ്ച പരിപാടി നടത്തുവാനാണ് നിശ്ചയിച്ചിരിക്കുന്നത്. ദുബൈ ദേരയിലുള്ള കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ രാത്രി 7:30 നാണ് പരിപാടി നടക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് 055-8287390 എന്ന നമ്പറില്‍ ബന്ധപ്പെടുക.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കപ്പല്‍ സര്‍വീസ്‌ പുനരാരംഭിക്കുക

September 7th, 2010

swaruma-dubai-epathramഷാര്‍ജ : അനുദിന ചാര്‍ജ്‌ വര്‍ദ്ധനയും നിരന്തരം റദ്ദാക്കലും വഴി പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന വിമാന സര്‍വീസുകളെക്കാള്‍ താഴെ തട്ടിലുള്ള പ്രവാസികള്‍ക്ക്‌ കൂടി ആശ്വാസമേകാവുന്ന കപ്പല്‍ സര്‍വീസ്‌ ആരംഭിക്കാന്‍ ബന്ധപ്പെട്ടവര്‍ താല്പര്യം എടുക്കണമെന്ന് ഷാര്‍ജയില്‍ ആമീ റസിഡന്‍സില്‍ ചേര്‍ന്ന സ്വരുമ ദുബായ്‌ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.

അലി കാസര്‍ഗോഡിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ലത്തീഫ് തങ്ങലം, റീനാ സലിം, ജലീല്‍ നാദാപുരം, അസീസ്‌ തലശ്ശേരി, സുബൈര്‍ വെള്ളിയോട് തുടങ്ങിയവര്‍ സംസാരിച്ചു. സക്കീര്‍ ഒതളൂര്‍ സ്വാഗതവും സുമാ സനില്‍ നന്ദിയും പറഞ്ഞു.

ഓണം പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി പ്രവര്‍ത്തകരുടെ കൂട്ടായ്മയും കുടുംബ സംഗമവും പെരുന്നാള്‍ ദിനം ഷാര്‍ജയില്‍ തത് വസതിയില്‍ ചേരാന്‍ തീരുമാനിച്ചു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിമാനം റദ്ദാക്കുന്നത് പ്രവാസികളോടുള്ള വെല്ലുവിളി : കെ. എം. സി. സി.

September 6th, 2010

cancelled-flight-kerala-epathram

ദുബായ്‌ : കേരളത്തിലെ മൂന്ന് വിമാന താവളങ്ങളില്‍ നിന്ന് എയര്‍ ഇന്ത്യാ എക്സ്പ്രസ്‌ ഏകപക്ഷീയമായി സര്‍വീസ്‌ റദ്ദാക്കുന്നത് ഗള്‍ഫ്‌ മലയാളികളോട് എയര്‍ ഇന്ത്യ എക്സ്പ്രസ്‌ തുടരുന്ന വെല്ലുവിളിയും ക്രൂരതയും ആണെന്ന് ദുബായ്‌ കെ. എം. സി. സി. കാസര്‍കോട്‌ മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് മഹമൂദ്‌ കുളങ്ങര, ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി എന്നിവര്‍ അഭിപ്രായപ്പെട്ടു. റമളാന്‍, ഓണം അവധികള്‍ക്കായി നാട്ടിലെത്തി മടങ്ങുന്ന പ്രവാസികള്‍ക്ക്‌ ഇരുട്ടടി സമ്മാനിക്കുന്നതാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഈ തീരുമാനം.

അവധി കഴിഞ്ഞെത്തുന്ന വിദ്യാര്‍ത്ഥികളെയും ഗള്‍ഫ്‌ മലയാളി കുടുംബങ്ങളെയും ഇത് ദുരിതത്തിലാക്കും. മുന്നറിയിപ്പില്ലാതെ വിമാനങ്ങള്‍ വൈകലും, റദ്ദാക്കലും, സീസണ്‍ സമയത്ത് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചും ഗള്‍ഫ്‌ മലയാളികളെ ചൂഷണം ചെയ്യുന്ന സമീപനം തന്നെയാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്.

പ്രവാസികളുടെ ജോലിയെയും, വിദ്യാര്‍ത്ഥികളുടെ പഠനത്തെയും സാരമായി ബാധിക്കുന്ന ഇത്തരം തീരുമാനങ്ങളെ പുന പരിശോധിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നും ദുബായ്‌ കെ. എം. സി. സി. കാസര്‍കോട്‌ മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 50 of 143« First...102030...4849505152...607080...Last »

« Previous Page« Previous « ഇനി വിമാനം വൈകില്ല; ഓടിച്ചാലല്ലേ വൈകൂ
Next »Next Page » കപ്പല്‍ സര്‍വീസ്‌ പുനരാരംഭിക്കുക »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine