ഫെക്ക ഓണം ഈദ്‌ ആഘോഷം 2010

September 21st, 2010

fekca-onam-eid-celebrations-2010

ദുബായ്‌ : ഫെക്കയുടെ (FEKCA – Federation of Kerala Colleges Alumni) 2010 ലെ ഓണം ഈദ്‌ ആഘോഷങ്ങള്‍ സെപ്തംബര്‍ 17 വെള്ളിയാഴ്ച ദുബായ്‌ ഷെയ്ഖ്‌ റാഷിദ്‌ ഓഡിറ്റോറിയത്തില്‍ നടന്നു. കേരളത്തിലെ 25 കോളജുകളിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ യു.എ.ഇ. യിലെ സംഘടനയായ ഫെക്കയുടെ ഓണം ഈദ്‌ ആഘോഷങ്ങള്‍ വിവിധ കലാ സാംസ്കാരിക പരിപാടി കളോടെയാണ് നടത്തിയത്‌.

രാവിലെ 11:30നു ഓണ സദ്യയോടെയായിരുന്നു പരിപാടികളുടെ തുടക്കം. തുടര്‍ന്ന് സാംസ്കാരിക ഘോഷ യാത്ര, പൊതു സമ്മേളനം, കലാ പരിപാടികള്‍ എന്നിവ നടന്നു.

പൊതു സമ്മേളനം ദുബായിലെ ഇന്ത്യന്‍ കൊണ്സല്‍ ജനറല്‍ സഞ്ജയ്‌ വര്‍മ്മ ഉദ്ഘാടനം ചെയ്തു. ഫെക്ക ഏര്‍പ്പെടുത്തിയ മികച്ച വ്യവസായിക്കുള്ള പ്രഥമ പുരസ്കാരം ഫെക്ക അംഗവും യു.എ.ഇ. യിലെ പ്രമുഖ വ്യവസായിയുമായ ലാല് സാമുവലിന് സമ്മാനിച്ചു. പത്മശ്രീ ജേതാവ്‌ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍, കേരള സംഗീത നാടക അക്കാദമി പുരസ്കാര ജേതാവ്‌ കരുണാ മൂര്‍ത്തി എന്നിവരെ ആദരിച്ചു.

fekca-onam-eid-celebrations-2010

മുകളിലെ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

ഫെക്ക തുടര്‍ന്ന് വരുന്ന ജീവ കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട്‌ ഒരു ദരിദ്ര കുടുംബത്തിന് ഫെക്ക വെച്ചു നല്‍കുന്ന വീടിന്റെ ചിലവിന്റെ ആദ്യ ഗഡു കൈമാറി.

പൊതു സമ്മേളനത്തിന് ശേഷം നടന്ന കലാ വിരുന്നില്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍, കരുണാ മൂര്‍ത്തി, ആറ്റുകാല്‍ ബാല സുബ്രമണ്യം എന്നിവര്‍ നയിച്ച ഫ്യൂഷ്യന്‍ മ്യൂസിക്‌, പ്രശസ്ത നടി ശ്വേതാ മേനോനും സംഘവും നയിച്ച നൃത്ത പരിപാടി, ഐഡിയാ സ്റ്റാര്‍ സിംഗര്‍ ഗായകരായ മഞ്ജുഷ, നിഖില്‍, പട്ടുറുമാല്‍ എന്ന പരിപാടിയിലൂടെ പ്രശസ്തയായ സിമിയ മൊയ്തു എന്നിവര്‍ നയിച്ച ഗാനമേള, ടിനി ടോം, ഉണ്ട പക്രു ടീമിന്റെ ഹാസ്യ മേള, മഞ്ജുഷയുടെ ശാസ്ത്രീയ നൃത്തം, ഫെക്ക അംഗങ്ങളുടെ വിവിധ കലാ പരിപാടികള്‍ എന്നിവ അരങ്ങേറി.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കാവാലം നാരായണ പണിക്കരുടെ “ശാകുന്തളം” ഷാര്‍ജയില്‍

September 19th, 2010

shakunthalam-kavalam-narayana-panikkar-epathram

ഷാര്‍ജ : കാവാലം നാരായണ പണിക്കര്‍ ഷാര്‍ജ സര്‍ക്കാരിന്റെ അതിഥിയായി ഷാര്‍ജയില്‍ എത്തുന്നു. സാംസ്കാരിക വിനിമയ പദ്ധതിയുടെ ഭാഗമായി ഷാര്‍ജ സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് ഷാര്‍ജയില്‍ ഡിസംബര്‍ ആദ്യ വാരം എത്തും. 22 അംഗ നാടക സംഘത്തിന്റെ അകമ്പടിയോടെ എത്തുന്ന കാവാലം “ശാകുന്തളം” എന്ന സംസ്കൃത നാടകം ഷാര്‍ജയില്‍ അവതരിപ്പിക്കും.

മഹാകവി കാളിദാസന്റെ ശാകുന്തളത്തിലെ രണ്ടു ഖണ്ഡികകളെ അടിസ്ഥാനമാക്കി കാവാലം നാരായണ പണിക്കര്‍ സംവിധാനം ചെയ്ത ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സംസ്കൃത നാടകമാണ് “ശാകുന്തളം”. ആനുകാലിക സാമൂഹ്യ പരിസരത്തെ ശാകുന്തളം കൊണ്ട് വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയാണ് നാടകത്തില്‍. ദുഷ്യന്തന്റെ നായാട്ട് പരാമര്‍ശിക്കുന്ന “മൃഗയ വിഹാരി പാര്‍ഥിവോ ദുഷ്യന്ത” എന്ന ആദ്യ ഖണ്ഡികയില്‍ രാജാവിന്റെ പ്രകൃതവും സ്വഭാവവും, വിവിധ ഘട്ടങ്ങളില്‍ ഇതിനോടുള്ള പ്രജകളുടെ പ്രതികരണവും വിശദീകരിക്കുന്നു. “പ്രകൃതി ഹിതായ പഥിവ” എന്ന ഖണ്ഡികയിലെ അവസാന ഭാഗത്തില്‍  പ്രകൃതി ഹിതം എന്നാല്‍ പ്രജാ ഹിതം തന്നെയാണെന്ന് വ്യക്തമാക്കുകയും പ്രജകളുടെ ഹിതമെന്ന രാജ ധര്‍മ്മത്താല്‍ ബദ്ധനായ രാജാവിനെ ചിത്രീകരിക്കുകയും ചെയ്തിരിക്കുന്നു.

– അരവിന്ദന്‍ എടപ്പാള്‍, കുവൈറ്റ്‌

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദുബായില്‍ സാക്ഷരതാ ദിനം ആചരിച്ചു

September 18th, 2010

international-literacy-day-2010

ദുബായ്‌ : കേരളാ റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ (വായനക്കൂട്ടം), ‘അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം’, എന്നിവയുടെ ആഭിമുഖ്യത്തില്‍ ‘അന്താരാഷ്‌ട്ര സാക്ഷരതാ ദിനം’ ആചരിച്ചു. സലഫി ടൈംസ് സ്വതന്ത്ര സൗജന്യ പത്രിക യുടെ രജത ജൂബിലി ആഘോഷങ്ങളോ ടനുബന്ധിച്ചു സെപ്റ്റംബര്‍ 16 ന് വ്യാഴാഴ്ച ദുബായ്‌ ദേരയിലുള്ള കെ. എം. സി. സി. ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടന്നത്.

അന്താരാഷ്‌ട്ര സാക്ഷരതാ ദിനാചരണത്തിന്റെ ഭാഗമായി “നമ്മുടെ മാധ്യമങ്ങളും സാംസ്ക്കാരികതയും“ എന്ന വിഷയത്തില്‍ നടന്ന സിമ്പോസിയം പ്രമുഖ എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ എ. റഷീദുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തകനായ മസ്ഹര്‍ മോഡറേറ്ററായിരുന്നു. സിമ്പോസിയത്തില്‍ ജലീല്‍ പട്ടാമ്പി (മിഡില്‍ ഈസ്റ്റ്‌ ചന്ദ്രിക), റാം മോഹന്‍ പാലിയത്ത് (ബിസിനസ് ഗള്‍ഫ്‌),  റീന സലീം, വി. എം. സതീഷ് (എമിറേറ്റ്സ് 24/7),  ജിഷി സാമുവല്‍ (e പത്രം), നാരായണന്‍ വെളിയംകോട് (ജനശബ്ദം), പുന്നക്കന്‍ മുഹമ്മദലി (ചിരന്തന), കെ.പി.കെ. വേങ്ങര, നൌഷാദ് പുന്നത്തല (UMA – United Malayali Association) എന്നിവര്‍ സംസാരിച്ചു.

international-literacy-day

കൂടുതല്‍ ചിത്രങ്ങള്‍ക്ക് മുകളിലെ ചിത്രം ക്ലിക്ക്‌ ചെയ്യുക

ജലീല്‍ പട്ടാമ്പിയുടെ “വാക്ക്‌” എന്ന കവിതാ സമാഹാരത്തില്‍ നിന്നുമുള്ള സാക്ഷരതാ ഗാനം അബ്ദുള്ളക്കുട്ടി ചേറ്റുവ ആലപിച്ചു.

ബഷീര്‍ മാമ്പ്ര കൃതജ്ഞതയും, പ്രീത ജിഷി, ഇസ്മായില്‍ ഏറാമല എന്നിവര്‍ ആശംസകളും നേര്‍ന്നു. നാസര്‍ ബേപ്പൂര്‍, അബൂബക്കര്‍ കണ്ണോത്ത്‌ (ജീവന്‍ ടി. വി.), ഒ. കെ. ഇബ്രാഹിം (ദുബായ്‌ കെ. എം. സി. സി. ആക്ടിംഗ് ജന. സെക്രട്ടറി), ഉബൈദ്‌ ചേറ്റുവ (ദുബായ്‌ കെ. എം. സി. സി. ആക്ടിംഗ് പ്രസിഡണ്ട്), മുഹമ്മദ്‌ വെട്ടുകാട്‌ (ദുബായ്‌ തൃശ്ശൂര്‍ ജില്ലാ കെ. എം. സി. സി. ജന. സെക്രട്ടറി), ലത്തീഫ്‌ തണ്ടിലം (പ്രസിഡണ്ട്, സ്വരുമ ദുബായ്‌) എന്നിങ്ങനെ ദുബായിലെ മാധ്യമ സാമൂഹ്യ സാംസ്കാരിക രംഗത്തെ ഒട്ടേറെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അന്താരാഷ്‌ട്ര സാക്ഷരതാ ദിനാചരണം ഇന്ന്

September 16th, 2010

salafi-times-logo-epathramദുബായ്‌ : കേരളാ റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ (വായനക്കൂട്ടം), ‘അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം’, എന്നിവയുടെ ആഭിമുഖ്യത്തില്‍ സലഫി ടൈംസ് സ്വതന്ത്ര സൗജന്യ പത്രിക യുടെ രജത ജൂബിലി ആഘോഷ ങ്ങളോടനു ബന്ധിച്ച് ഈ വര്‍ഷത്തെ ‘അന്താരാഷ്‌ട്ര സാക്ഷരതാ ദിനം’ ഇന്ന് (സെപ്റ്റംബര്‍ 16 ന് വ്യാഴം) രാത്രി 7:30 ന് ദുബായ്‌ ദേരയിലുള്ള കെ. എം. സി. സി. ഓഡിറ്റോറിയത്തില്‍ നടക്കുന്നു.

1966 മുതല്‍ ലോകമെമ്പാടും വര്‍ഷാവര്‍ഷം ഐക്യ രാഷ്ട്ര സഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്ക്കാരിക സംഘടനയായ യുനെസ്കോ (UNESCO) യുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്‌ട്ര സാക്ഷരതാ ദിനം ആചരിച്ചു വരുന്നു.

2010_poster_literacy-epathram

അന്താരാഷ്‌ട്ര സാക്ഷരതാ ദിനത്തോടനുബന്ധിച്ച് യുനെസ്കോ ഇറക്കിയ പോസ്റ്റര്‍

“നമ്മുടെ മാധ്യമങ്ങളും സാംസ്ക്കാരികതയും“ എന്ന വിഷയത്തില്‍ നടക്കുന്ന സിമ്പോസിയം പ്രമുഖ എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ എ. റഷീദുദ്ദീന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. മസ്ഹര്‍ മോഡറേറ്ററാകുന്ന സിമ്പോസിയത്തില്‍ ജലീല്‍ പട്ടാമ്പി, റാം മോഹന്‍ പാലിയത്ത്, കെ. എം. അബ്ബാസ്, അഡ്വ: ജയരാജ് തോമസ്, ഇസ്മയില്‍ മേലടി, നാസ്സര്‍ ബേപ്പൂര്‍, ഫൈസല്‍ ബിന്‍ അഹമ്മദ്, റീന സലീം, കെ. കെ. മൊയ്തീന്‍കോയ, സൈനുദ്ദീന്‍ ഖുറൈഷി, വി. എം. സതീഷ്, ജിഷി സാമുവല്‍, ഒ. എസ്. എ. റഷീദ്, ഉബൈദ് ചേറ്റുവ, നാരായണന്‍ വെളിയംകോട്, പൊളിറ്റിക്കല്‍ കുട്ടി എന്നിവര്‍ പങ്കെടുക്കും.

ഇതോടനുബന്ധിച്ച് “സലഫി ടൈംസ് സ്വതന്ത്ര സൗജന്യ പത്രിക“ യുടെ കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലുമായി ഒരു വര്‍ഷമായി നടന്ന് വന്നിരുന്ന “ലോക വായനാ വര്‍ഷം” ആഘോഷങ്ങളുടെ സമാപനവും നടക്കുന്നുതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 055 8287390 / 050 5842001 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇസ്ലാം ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നില്ല : അബ്ദുസ്സലാം മോങ്ങം

September 11th, 2010

abdussalam-mongam-epathram

ദുബായ്: ഇസ്ലാം കടുത്ത പരീക്ഷണങ്ങള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ ഇസ്ലാമിനെതിരെ ഉയര്‍ന്നു വരുന്ന വെല്ലുവിളികളെ ഓരോ വിശ്വാസിയും സഹിഷ്ണുതയോടെ നേരിടാന്‍  തയ്യാറാകണമെന്ന് പ്രമുഖ പണ്ഡിതനും അല്‍മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടറുമായ അബ്ദുസ്സലാം മോങ്ങം വിശ്വാസികളെ ആഹ്വാനം ചെയ്തു. ഇസ്ലാം ഒരിക്കലും ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നില്ല. കഴിഞ്ഞ മുപ്പത്‌ ദിവസം നാം നേടിയെടുത്ത സഹനവും ക്ഷമയും ഈ ഒരു വീണ്ടു വിചാരത്തിലേക്ക് നയിക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു.

al-manar-eid-gaah-epathram

അല്‍ മനാര്‍ ഈദ്ഗാഹിലെ പെരുന്നാള്‍ നമസ്കാരം

(മുകളിലെ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം)

ദുബായ് അല്‍ഖൂസില്‍ അല്‍മനാര്‍ ഈദ്‌ ഗാഹില്‍ പെരുന്നാള്‍ ഖുതുബ നടത്തുകയായിരുന്നു അദ്ദേഹം. അല്‍ഖൂസില്‍ നടന്ന ഈദ്‌ ഗാഹില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. ആബാല വൃദ്ധ ജനങ്ങളടക്കം സമൂഹത്തിന്റെ നാനാ തുറയില്‍ പെട്ട മലയാളികള്‍ അല്‍ മനാര്‍ ഈദ്‌ ഗാഹില്‍ എത്തിയിരുന്നു. അല്‍മനാര്‍ മൈതാനം തിങ്ങി നിറഞ്ഞതോടെ മനാറിനു പുറത്തും ജനങ്ങള്‍ നമസ്കാരത്തിനായി അണി നിരന്നു. മറ്റു എമിറേറ്റ്സുകളില്‍ നിന്നും നിരവധി പേര്‍ എത്തിയിരുന്നു. ഈദ്‌ ഗാഹില്‍ സ്ത്രീകളുടെ പങ്കാളിത്തം ശ്രദ്ധേയമായി. ഇ. ടി. പി. കുഞ്ഞഹമ്മദ്‌, യൂസഫ്‌ മനാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വളണ്ടിയര്‍മാരുടെ സേവനം പ്രത്യേക പ്രശംസ പിടിച്ചു പറ്റി.

-

വായിക്കുക:

അഭിപ്രായം എഴുതുക »

Page 49 of 143« First...102030...4748495051...607080...Last »

« Previous Page« Previous « ബഹറൈന്‍ കേരളീയ സമാജം കവിതാ പുരസ്കാരം – 2010
Next »Next Page » അന്താരാഷ്‌ട്ര സാക്ഷരതാ ദിനാചരണം ഇന്ന് »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine