എം.എം. അക്ബര്‍ ഖോര്‍ ഫക്കാനില്‍

September 22nd, 2010

mm-akbar-khor-fakkan-epathram
ദുബായ്‌ : കാലത്തോട്‌ സംസാരിക്കുകയും സംവദിക്കുകയും ചെയ്യുന്ന സത്യ സമ്പൂര്‍ണ്ണ ഗ്രന്ഥമാണ് ഖുര്‍ ആന്‍ എന്ന്‌ എം. എം. അക്ബര്‍ പറഞ്ഞു. ലോകത്തിനു മുന്നിലത്‌ സമര്‍പ്പിക്കപ്പെട്ടതു മുതല്‍ ഖുര്‍ആന്‍ ചര്‍ച്ച ചെയ്യപ്പെടുന്നു; നിരന്തരം, നിര്‍വിഘ്നം. ഗൌരവത്തോടു കൂടിയാണു ഖുര്‍ആന്‍ സമര്‍പ്പിക്കപ്പെട്ടത്‌; ആര്‍ക്കുമതിലൊരു അബദ്ധവും കണ്ടില്ല; കത്തിക്കാന്‍ തയ്യാറായവര്‍ക്ക്‌ പോലും. തെളിവുകള്‍ കൊണ്ട്‌ വരാനാണ താവശ്യപ്പെടുന്നത്‌; വാചകമ ടിയായിരുന്നില്ല അതൊരിക്കലും. വിമശര്‍കര്‍ക്ക്‌ പോലുമതറിയാം. പതിനാലിലധികം നൂറ്റാണ്ടുകള്‍ ഈ മഹത്​ ഗ്രന്ഥം തലയുയര്‍ത്തി പിടിച്ച് നിന്നതും അതിലെ സത്യ സമ്പുര്‍ണ്ണത ഒന്നു കൊണ്ട് മാത്രം. വരും കാലം ഖുര്‍ ആന്‍ വായനയുടെയും പഠന ത്തിന്റേതു മായിരിക്കുമെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. മനസ്സിനക ത്താണു ഖുര്‍ ആനിന്റെ ആശയങ്ങള്‍ അഗ്നി സ്ഫുലിംഗങ്ങള്‍ ഉണ്ടാക്കുക; അത്‌ പിന്നീട്‌ വെളിച്ചം നല്‍കും; മനസ്സില്‍ ആന്ദോളനങ്ങള്‍ ഉണ്ടാക്കും; ശാശ്വത ശാന്തിയും നിതാന്ത സമാധാനവും അത്‌ പ്രദാനം ചെയ്യും. ഖൊര്‍ഫുക്കാനില്‍ (യു. എ. ഇ.) നടന്ന ഒരു പൊതു പരിപാടിയില്‍ എന്ത്‌ കൊണ്ട്‌ ഇസ്ലാം എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു. എ. ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്ററും, ഷാര്‍ജ ഗവണ്‍മെന്റ് മത കാര്യ വകുപ്പും സംയുക്തമായാണു ഖോര്‍ഫുഖാന്‍ കള്‍ച്ചറല്‍ സെന്ററില്‍ പ്രസ്തുത പരിപാടി സംഘടിപ്പിച്ചത്.

ലോകത്ത്‌ ഇസ്ലാം ഒരിക്കലും അപമാനവികത പറഞ്ഞില്ല; അനീതിയുടെ പക്ഷവും നിന്നില്ല; ക്രമം തെററുന്നിടത്തൊക്കെ അരുതെന്ന്‌ പറഞ്ഞു; മര്‍ദ്ദിതനു വേണ്ടി ശബ്ദിച്ചു; ഉച്ച നീചത്വമില്ലെന്നും ദൈവത്തിന്റെ മുന്നില്‍ എല്ലാവരും സമന്മാരെന്നും പറഞ്ഞു; ആ ദൈവത്തിനു പക്ഷെ സമന്മാര്‍ വേറെയില്ല; അത് കൊണ്ട്‌ പ്രാര്‍ഥിക്കേണ്ടത്‌ അവനോട്‌ മാത്രം. ഇസ്ലാം അത്കൊണ്ട്‌ തന്നെ ബുദ്ധിക്ക്‌ ഉള്‍ക്കൊള്ളാന്‍ പറ്റുന്നത്‌ മാത്രം. അക്ബര്‍ തുടര്‍ന്ന്‌ പറഞ്ഞു.

യു. എ. ഇ. ഇന്ത്യന്‍ ഇസ്ലാഹി പ്രസിഡന്റ്‌ എ. പി. അബ്ദുസ്സമദ്‌, ജ: സെക്രട്ടറി സി. ടി. ബഷീര്‍, അബൂബക്കര്‍ സ്വലാഹി,(അല്‍മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍) സ്വാഗത സംഘം ചെയര്‍മാന്‍ ഹുസൈന്‍ മദനി, അഷ്‌റഫ്‌ വെല്‍ക്കം എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു.

തുടര്‍ന്ന്‌ നടന്ന ചോദ്യോത്തര സെഷനില്‍ ശ്രോതാക്കളുടെ ചോദ്യങ്ങള്‍ക്ക്‌ എം. എം. അക്ബര്‍ മറുപടി നല്‍കി. സ്‌ത്രീകള്‍ അടക്കം ഒട്ടേറെ പേര്‍ അക്ബറിന്റെ പ്രഭാഷണം കേള്‍ക്കാന്‍ ഓഡിറേറാറിയത്തില്‍ എത്തിയിരുന്നു.

ഇസ്മായില്‍ അന്‍സാരി, എ. നൗഷാദ്‌ വൈക്കം, അഷ്‌റഫ്‌ എരുവേശി, അബ്ദുല്‍ഖാദര്‍ എം. എസ്‌., മുഹമ്മദ്‌ കമാല്‍ പാഷ, ഉമര്‍ പി. കെ., ഹൈദര്‍ ചേലാട്ട്‌, റഹീസ്‌ കെ. കെ., മുഹമ്മദ്‌ റഫി, അഹ്മദ്‌ ഷെരീഫ്‌, വി. അബ്ദുല്‍ നാസര്‍, മുഹമ്മദ്‌ പാഷ, ഷെരീഫ്‌ വളവന്നൂര്‍, ഹംസ മലപ്പുറം, ഷാഹീന്‍, നിഹാല്‍ പാഷ, നബീല്‍ പാഷ , യാസിര്‍, സിദ്ദീഖ്‌ മാസ്റ്റര്‍, ഹനീഫ്‌ സലഫി, ജമാല്‍, ഡോ. സൈദലവി, മുഹമ്മദ്‌ എന്നിവര്‍ വിവിധ സബ് കമ്മറ്റികള്‍ക്ക്‌ നേത്യത്വം നല്‍കി

-

വായിക്കുക:

അഭിപ്രായം എഴുതുക »

പ്രേരണ ദെയറ – ഹോര്‍ലാന്‍സ്‌ യൂണിറ്റ് രൂപീകരിച്ചു

September 22nd, 2010

prerana-deira-horalans-unit-epathram

ദുബായ്‌ : പ്രേരണ യു. എ. ഇ. ദയറ – ഹോര്‍ലാന്‍സ്‌ യൂണിറ്റ് രൂപീകരണവും ഓണാഘോഷ പരിപാടിയും കരാമ കോണ്ടിനെന്‍റല്‍ സ്റ്റാര്‍ റെസ്റ്റോറെന്റ് ഹാളില്‍ വെച്ച് സെപ്തംബര്‍ 17ന് നടന്നു. പരിപാടി പ്രശസ്ത മലയാളം സിനിമാ സംവിധായകന്‍ പ്രദീപ് ചൊക്ലി ഉദ്ഘാടനം നിര്‍വഹിച്ചു. എം. പി. മുകുന്ദന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ശശി. ഇ. പി. സ്വാഗതം പറഞ്ഞു.

പ്രേരണയുടെ സമീപന രേഖയില്‍ ഊന്നി നിന്നു കൊണ്ട് സംഘടനയുടെ കേന്ദ്ര കമ്മറ്റി സെക്രട്ടറി പ്രദോഷ്‌ കുമാര്‍ സംസാരിച്ചു. വിവിധ സാമ്പത്തിക കാരണങ്ങളാല്‍ സ്വന്തം സാംസ്കാരിക ധാരയില്‍ നിന്നും പലായനം ചെയ്യപ്പെട്ട് ഇവിടെ എത്തി ച്ചേര്‍ന്നിരിക്കുന്ന മലയാളികളുടെ, അവന്‍ എത്തി ച്ചേര്‍ന്നിരിക്കുന്ന ബഹുസ്വരമായ സാംസ്കാരിക അവസ്ഥയില്‍ മറ്റു ഭാഷാ സംസ്കാരങ്ങളോട് ഇടപഴകാനും പുതിയ സംസ്കാരത്തില്‍ വേരുറപ്പിക്കാനും ഉതകുന്ന, സാംസ്കാരിക പ്രതിരോധത്തിലൂടെ അവരെ ആശയങ്ങളുടെ ലോകത്തേക്ക്‌ അടുപ്പിക്കാനുള്ള ഒരു സാംസ്കാരിക പ്രവര്‍ത്തനമാണ് പ്രേരണ ഉദ്ദേശിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. തങ്ങള്‍ വിട്ടു വന്ന കേരള സംസ്കാരത്തെ അതേ പടി പുതിയ സാഹചര്യത്തില്‍ പറിച്ചു നടാനും അതിനു കഴിയാത്ത തിനാലുണ്ടാകുന്ന ഗൃഹാതുരത്വവും, അത് സൃഷ്ടിക്കുന്ന പ്രതിലോമ ചിന്തകളുടെയും സ്ഥാനത്ത്‌ പുരോഗമന പരമായ ആശയങ്ങളുടെയും സഹവര്‍ത്തി ത്വത്തിന്റെയും സഹ വാസത്തിന്റെയും പുതിയ തിരിച്ചറിവുകള്‍, സമകാലീനമായ സാംസ്കാരിക അന്തരീക്ഷത്തിലൂടെ സൃഷ്ടിച്ചെടുക്കാനാണ് പ്രേരണ ശ്രമിക്കുന്നത്. വിവിധ മതങ്ങളുടെ പേരിലും ജാതി – ഉപജാതികളുടെ പേരിലും, മറ്റു പ്രാദേശിക ചിന്തകളുടെ പേരിലും സംഘടിപ്പിക്കപ്പെട്ട് കിടക്കുന്ന പ്രവാസി സമൂഹത്തെ സാമ്രാജ്യത്വ വിരുദ്ധമായ, മതേതരവും ജാതി – ഉപജാതി വിരുദ്ധവും, പ്രാദേശിക ചിന്തകള്‍ക്ക് അതീതവുമായ ഒരു ബൃഹത്താവി ഷ്കാരത്തിന്റെ സംസ്കാരം പകര്‍ന്ന് കൊടുക്കാനാണ് പ്രേരണ നിലകൊള്ളുന്നത് എന്ന് അദ്ദേഹം വിശദീകരിച്ചു.

തുടര്‍ന്ന് യൂനിറ്റ്‌ ഭാരവാഹികളായി സെക്രട്ടറി ശശി ഇ. പി., പ്രസിടന്റ്റ്‌ സുരേഷ് തെണ്ടല്‍കണ്ടി, ജോ. സെക്രട്ടറി സത്യന്‍ കണ്ടോത്ത്‌, വൈ. പ്രസിഡന്റ് രാജേഷ്‌, ട്രഷറര്‍ പി. വി. പ്രകാശന്‍ എന്നിവരുടെ നേതൃത്വത്തില്‍ 10 അംഗ കമ്മറ്റി തിരഞ്ഞെടുത്തു. പ്രേരണ കേന്ദ്ര കമ്മറ്റി പ്രസിഡന്‍റ് ഡോ. അബ്ദുള്‍ ഖാദര്‍, കേന്ദ്ര കമ്മറ്റി അംഗം രാജീവ്‌ ചേലനാട്ട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

പ്രശസ്ത ഡോക്യൂമെന്ററി സംവിധായ കനായിരുന്ന ശരത് ചന്ദ്രന്‍ സംവിധാനം ചെയ്ത പ്ലാച്ചിമട സമരത്തെ കുറിച്ചുള്ള “1000 ഡേയ്സ് ആന്‍റ് എ ഡ്രീം” എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുകയും വിവിധ കലാ പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പി. മണികണ്ഠനെ ആദരിക്കുന്നു

September 22nd, 2010

shakthi-theatres-poetry-evening-epathramഅബുദാബി. കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ടിന്റെ 2010ലെ വിജ്ഞാന സാഹിത്യ ത്തിനുള്ള പുരസ്കാരം നേടിയ പി. മണികണ്ഠനെ അബുദാബി ശക്തി തിയേറ്റേഴ്സ് ആദരിക്കുന്നു. സെപ്തംബര്‍ 25 ശനിയാഴ്ച വൈകുന്നേരം 8 മണിക്ക് കേരള സോഷ്യല്‍ സെന്റര്‍ മിനി ഹാളില്‍ സമകാലീന കവിതകളുടെ സായാഹ്നമായ സമകാലീനം എന്ന പരിപാടിയോ ടനുബന്ധിച്ചാണ് ആദരിക്കല്‍ ചടങ്ങ്. കവി സമ്മേളനത്തില്‍ യു.എ.ഇ. യിലെ പ്രമുഖ കവികള്‍ പങ്കെടുക്കും.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യാ യു.എ.ഇ. രാഷ്ട്രീയ ചര്‍ച്ച

September 22nd, 2010

india-uae-flags-epathramഅബുദാബി : ഇന്ത്യന്‍ വിദേശ കാര്യ സെക്രട്ടറി വിജയലതാ റെഡ്ഢിയും യു.എ.ഇ. വിദേശ കാര്യ സഹ മന്ത്രി ഡോ. അന്‍വര്‍ മൊഹമ്മദ്‌ ഗര്ഗാഷും തമ്മില്‍ അബുദാബിയില്‍ നടന്ന ഉന്നത തല ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധങ്ങള്‍ അവലോകനം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സൗഹൃദപരമാണെന്ന് യോഗം വിലയിരുത്തി.

2007ല്‍ അവസാനമായി ചേര്‍ന്ന ഇന്തോ യു.എ.ഇ. മന്ത്രി തല സംയുക്ത കമ്മീഷന്‍ എത്രയും നേരത്തെ വീണ്ടും ചേരേണ്ടതിന്റെ ആവശ്യം ഇരു രാജ്യങ്ങളും ചൂണ്ടിക്കാട്ടി.

പരസ്പരമുള്ള വ്യാപാര സാമ്പത്തിക ബന്ധം ശക്തമാണെന്നും യു.എ.ഇ. കൂടുതലായി ഇന്ത്യയിലെ വിവിധ മേഖലകളില്‍ മുതല്‍ മുടക്കണമെന്നും ഇന്ത്യന്‍ സംഘം ആവശ്യപ്പെട്ടു.

തടവുകാരെ കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച ഉടമ്പടിയും മറ്റു സുരക്ഷാ കരാറുകളും യോഗത്തില്‍ അവലോകനം ചെയ്തു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൌജന്യ വൈദ്യ സഹായ ക്യാമ്പ്‌

September 21st, 2010

medical-camp-epathramദുബായ്‌ : ഡോക്ടര്‍ മൂപ്പന്‍സ് ഗ്രൂപ്പ്‌ ദുബായ്‌ സോനാപൂര്‍ തൊഴില്‍ ക്യാമ്പ്‌ പരിസരത്ത് സൌജന്യ വൈദ്യ സഹായ ക്യാമ്പ്‌ നടത്തുന്നു. സെപ്തംബര്‍ 24 വെള്ളിയാഴ്ച രാവിലെ 8 മണി മുതലാണ്‌ ക്യാമ്പ്‌ തുടങ്ങുന്നത്. ഉച്ചയ്ക്ക് 1 മണി വരെ രെജിസ്ട്രേഷന്‍ തുടരും. ഇന്ത്യന്‍ കോണ്‍സുലെറ്റുമായി സഹകരിച്ചു ഡോക്ടര്‍ മൂപ്പന്‍സ് ഗ്രൂപ്പ്‌ നടത്തി വരുന്ന സാമൂഹ്യ ആരോഗ്യ പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ്‌ സംഘടിപ്പിക്കുന്നത്. അല്‍ ഘാണ്ടി ഓട്ടോമൊബൈല്‍സ് തൊഴില്‍ ക്യാമ്പിന്റെ അങ്കണത്തില്‍ വെച്ച് നടക്കുന്ന ക്യാമ്പ്‌ ഡി.എം. ഹെല്‍ത്ത്‌ കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ്‌ മൂപ്പന്റെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ കൊണ്സല്‍ ജനറല്‍ സഞ്ജയ്‌ വര്‍മ ഉദ്ഘാടനം ചെയ്യും.

ആസ്റ്റര്‍ ആശുപത്രികളില്‍ നിന്നുമുള്ള 12 ഡോക്ടര്‍മാരും 20 ആരോഗ്യ പ്രവര്‍ത്തകരും ക്യാമ്പില്‍ പങ്കെടുക്കും. അല്‍ ഘാണ്ടി ഓട്ടോമൊബൈല്‍സ് കമ്പനിയിലെ ജീവനക്കാരും ഡി. എം. ഹെല്‍ത്ത്‌ കെയര്‍ ജീവനക്കാരും വളണ്ടിയര്‍മാരായി പങ്കെടുക്കും.

അര്‍ഹരായവര്‍ക്ക് സൌജന്യമായി മരുന്നും തുടര്‍ന്നുള്ള ചികില്‍സയ്ക്കുള്ള പ്രത്യേക ഏര്‍പ്പാടുകളും ചെയ്തു കൊടുക്കുന്നതാണ്. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ ക്യാമ്പ്‌ ബോസിനെയോ അല്‍ ഘാണ്ടി ഓട്ടോമൊബൈല്‍സ് സൂപ്പര്‍വൈസര്‍ വല്സനെയോ (050 6784243), കോര്‍ഡിനേറ്റര്‍ നവാസ്‌ ഇബ്രാഹിനിനെയോ (050 6059650) സെപ്തംബര്‍ 23നകം ഉച്ചയ്ക്ക് മൂന്നു മണി മുതല്‍ അഞ്ചു മണി വരെയുള്ള സമയത്ത് ബന്ധപ്പെടുക.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 47 of 143« First...102030...4546474849...607080...Last »

« Previous Page« Previous « വിമാനദുരന്തം – എയര്‍ ഇന്ത്യയുടെ വഞ്ചന ഇന്ത്യയ്ക്ക്‌ അപമാനം: കെ. എം. സി. സി.
Next »Next Page » ഇന്ത്യാ യു.എ.ഇ. രാഷ്ട്രീയ ചര്‍ച്ച »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine