ദുബായ് : ഡോക്ടര്‍ മൂപ്പന്‍സ് ഗ്രൂപ്പ് ദുബായ് സോനാപൂര്‍ തൊഴില്‍ ക്യാമ്പ് പരിസരത്ത് സൌജന്യ വൈദ്യ സഹായ ക്യാമ്പ് നടത്തുന്നു. സെപ്തംബര്‍ 24 വെള്ളിയാഴ്ച രാവിലെ 8 മണി മുതലാണ് ക്യാമ്പ് തുടങ്ങുന്നത്. ഉച്ചയ്ക്ക് 1 മണി വരെ രെജിസ്ട്രേഷന്‍ തുടരും. ഇന്ത്യന്‍ കോണ്‍സുലെറ്റുമായി സഹകരിച്ചു ഡോക്ടര്‍ മൂപ്പന്‍സ് ഗ്രൂപ്പ് നടത്തി വരുന്ന സാമൂഹ്യ ആരോഗ്യ പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. അല്‍ ഘാണ്ടി ഓട്ടോമൊബൈല്‍സ് തൊഴില്‍ ക്യാമ്പിന്റെ അങ്കണത്തില്‍ വെച്ച് നടക്കുന്ന ക്യാമ്പ് ഡി.എം. ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്റെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ കൊണ്സല്‍ ജനറല്‍ സഞ്ജയ് വര്‍മ ഉദ്ഘാടനം ചെയ്യും.
ആസ്റ്റര്‍ ആശുപത്രികളില്‍ നിന്നുമുള്ള 12 ഡോക്ടര്‍മാരും 20 ആരോഗ്യ പ്രവര്‍ത്തകരും ക്യാമ്പില്‍ പങ്കെടുക്കും. അല്‍ ഘാണ്ടി ഓട്ടോമൊബൈല്‍സ് കമ്പനിയിലെ ജീവനക്കാരും ഡി. എം. ഹെല്‍ത്ത് കെയര്‍ ജീവനക്കാരും വളണ്ടിയര്‍മാരായി പങ്കെടുക്കും.
അര്‍ഹരായവര്‍ക്ക് സൌജന്യമായി മരുന്നും തുടര്‍ന്നുള്ള ചികില്‍സയ്ക്കുള്ള പ്രത്യേക ഏര്‍പ്പാടുകളും ചെയ്തു കൊടുക്കുന്നതാണ്. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ ക്യാമ്പ് ബോസിനെയോ അല്‍ ഘാണ്ടി ഓട്ടോമൊബൈല്‍സ് സൂപ്പര്‍വൈസര്‍ വല്സനെയോ (050 6784243), കോര്‍ഡിനേറ്റര്‍ നവാസ് ഇബ്രാഹിനിനെയോ (050 6059650) സെപ്തംബര്‍ 23നകം ഉച്ചയ്ക്ക് മൂന്നു മണി മുതല്‍ അഞ്ചു മണി വരെയുള്ള സമയത്ത് ബന്ധപ്പെടുക.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, സാമൂഹ്യ സേവനം