ദുബായ് : ഹൃദ്രോഗ ബാധിതര്‍ക്കും രോഗ സാദ്ധ്യത ഉളളവര്‍ക്കും ആശ്വാസമായി ബര്‍ദുബായിലെ ബദര്‍ അല്‍ സമാ മെഡിക്കല്‍ സെന്ററില്‍ സൗജന്യ കാര്‍ഡിയോളജി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.
മുമ്പ് ഹൃദയാഘാതം ഉണ്ടായി ചികിത്സ തുടരുന്നവര്‍ക്കും, ഹൃദയവുമായി ബന്ധപ്പെട്ട വിവിധ രോഗങ്ങള്‍ നേരിടുന്നവര്‍ക്കും, ഹൃദ്രോഗ സാധ്യത ഉളളവര്‍ക്കും ക്യാമ്പില്‍ പങ്കെടുത്ത് രോഗ നിര്‍ണയവും ചികിത്സാ നിര്‍ദേശവും തേടാവുന്നതാണ്. കൂടാതെ ഹൃദയ രോഗത്തിനെതിരായ മുന്‍കരുതല്‍ ആഗ്രഹിക്കുന്നവര്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാവുന്നതാണ്.
ഇതുമായി ബന്ധപ്പെട്ട് ഇ. സി. ജി., ബ്ലഡ് ഷുഗര്‍, കൊളസ്ട്രോള്‍, ബ്ലഡ്പ്രഷര്‍, മേഷര്‍മന്റ ഓഫ് ബോഡി മാസ് ഇന്ഡക്സ് തുടങ്ങിയ ചിലവേറിയ പരിശോധകളും നടത്താവുന്നതാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ലോക പ്രശസ്‌ത ഹൃദയ രോഗ വിദഗ്ദ്ധന്‍ ഡോ. ഐസക് വി. മാമ്മന്‍ നേത്യത്വം നല്‍കുന്ന മെഡിക്കല്‍ ക്യാമ്പില്‍ മറ്റു പ്രമുഖ ഡോക്ടര്‍മാരുടേയും സേവനം ലഭ്യമാണ‍്.
മാര്ച്ച് 25ന് വെളളിയാഴ്ച കാലത്ത് 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് സൗജന്യ മെഡിക്കല്‍ ക്യാമ്പ്. മുന്‍ക്കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു മാത്രമേ ക്യാമ്പില്‍ പ്രവേശനം അനുവദിക്കുകയുളളു എന്ന് ബദര്‍ അല്‍ സമാ മെഡിക്കല്‍ സെന്റര്‍ മാനേജര്‍ റിസ്‌വാന്‍ അബ്ദുല്‍ ഖാദര്‍ പറഞ്ഞു. ബുക്കിങ്ങിന് 04 3578681, 055 1249617, 050 1168697 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. സൗജന്യ പാര്‍ക്കിങ്ങും ലഭ്യമാണ്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, ജീവകാരുണ്യം, സാമൂഹ്യ സേവനം