ദുബായ് : പ്രമേഹ രോഗ ബോധവല്‍ക്കരണ ത്തിനായി ഇമ്പീരിയല്‍ കോളജ് ലണ്ടന്‍ ഡയബിറ്റിസ് സെന്റര്‍ (Imperial College London Diabetes Centre – ICLDC) അബുദാബിയിലെ യാസ് മറീന എഫ്-1 സര്‍ക്യൂട്ടില്‍ സംഘടിപ്പിച്ച നാലാമത് “വോക്ക് യു.എ.ഇ. 2010” (Walk UAE 2010) നടന്ന അതേ ദിവസം തന്നെ പ്രവാസികളില്‍ ഭൂരിഭാഗമായ മലയാളികളിലേക്കും ആരോഗ്യ സംരക്ഷണ ബോധവല്‍ക്കരണം എത്തിക്കുക എന്ന ഉദ്ദേശത്തില്‍ ദുബായില്‍ ഹെല്‍ത്ത് പ്ലസ് ക്ലിനിക്കിന്റെ ആഭിമുഖ്യത്തില്‍ സൌജന്യ ആരോഗ്യ പരിശോധനാ ക്യാമ്പ് നടത്തി.
പാലക്കാട് അസോസിയേഷന്‍ യു. എ. ഇ. നടത്തിയ പാലക്കാട് ഷട്ടില്‍ ടൂര്‍ണമെന്റ് 2010 നോടനുബന്ധിച്ചാണ് ഹെല്‍ത്ത് പ്ലസ് ക്ലിനിക് സൌജന്യ വൈദ്യ – ദന്ത പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചത്. ആയിരത്തി ഇരുന്നൂറോളം അംഗങ്ങളുള്ള പാലക്കാട് അസോസിയേഷന്‍ സംഘടിപ്പിച്ച ഷട്ടില്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്ത കുടുംബങ്ങളാണ് വൈദ്യ പരിശോധനയില്‍ പങ്കെടുത്തത്.
ദുബായ് കരാമയില്‍ ബര്‍ജുമാന്‍ സെന്ററിനു എതിര്‍ വശത്തുള്ള അവന്യു ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും ആധുനിക സൌകര്യങ്ങളോട് കൂടിയ ഹെല്‍ത്ത് പ്ലസ് ക്ലിനിക്കിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ സംഘടനാ അംഗങ്ങളുടെ രക്ത സമ്മര്‍ദ്ദം, പ്രമേഹം എന്നിവയ്ക്കുള്ള പരിശോധനകള്‍ക്ക് പുറമേ സമ്പൂര്‍ണ്ണമായ ആരോഗ്യ പരിശോധനകളും നടത്തി. കൂടുതല്‍ പരിചരണം വേണ്ടവര്‍ക്ക് അതിനുള്ള നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കിയത് പരിശോധനകള്‍ക്ക് വിധേയരായവര്‍ക്ക് ഏറെ ഉപകാരപ്രദമായതായി പങ്കെടുത്തവര്‍ അറിയിച്ചു.
യു.എ.ഇ. യിലെ ആരോഗ്യ രംഗത്ത് പതിറ്റാണ്ടുകളുടെ പരിചയ സമ്പത്തുള്ള കോഴിക്കോട് സ്വദേശിയായ സുമ രവീന്ദ്രന്റെ നേതൃത്വത്തില്‍ ദുബായ് കരാമയില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് പ്ലസ് ക്ലിനിക്ക് ആരോഗ്യ പരിചരണ രംഗത്ത് സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ച വെക്കുന്നത്.
യു.എ.ഇ. യിലെ അഞ്ചില്‍ ഒരാള്‍ക്ക് പ്രമേഹം ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതായത് ജനസംഖ്യയില്‍ 20 ശതമാനം പേര്‍ക്ക്. പ്രമേഹ നിരക്കിന്റെ കാര്യത്തില്‍ ഇത് ലോകത്തിലെ രണ്ടാം സ്ഥാനമാണ് യു.എ.ഇ.ക്ക് നല്‍കുന്നത്. ഒന്നാം സ്ഥാനം ന്യൂസീലാന്‍ഡിന് അടുത്തുള്ള വളരെ കുറച്ചു മാത്രം ജനവാസമുള്ള നൌറു ദ്വീപിനാണ്. ആ നിലക്ക് പ്രമേഹ ബോധവല്‍ക്കരണം ഏറ്റവും അധികം ആവശ്യമുള്ള രാജ്യമാണ് യു.എ.ഇ. യു.എ.ഇ. യുടെ വാര്‍ഷിക ആരോഗ്യ ബഡ്ജറ്റിന്റെ 40 ശതമാനം ചിലവാകുന്നത് പ്രമേഹ രോഗ ചികിത്സയ്ക്കാണ്. സ്വദേശികളില്‍ 75 ശതമാനവും പ്രവാസികളില്‍ 31 ശതമാനവും പേര്‍ മരണമടയുന്നത് പ്രമേഹം മൂലമാണ്.
പത്ത് വയസ് പ്രായമുള്ള കുട്ടികളില്‍ പോലും ഇവിടെ പ്രമേഹം കാണപ്പെടുന്നു. അമിത വണ്ണം, തെറ്റായ ഭക്ഷണ രീതി, മതിയായ വ്യായാമത്തിന്റെ അഭാവം, മാനസിക പിരിമുറുക്കം എന്നിവയാണ് ഈ അവസ്ഥയ്ക്ക് കാരണം. വീട്ടില്‍ നിന്നും സ്ക്കൂള്‍ ബസ് വരെയും, സ്ക്കൂള്‍ ബസില്‍ നിന്നും ഇറങ്ങി സ്ക്കൂള്‍ വരെയും നടക്കുന്ന ഏതാനും ചുവടുകള്‍ മാത്രമാണ് ഒരു ശരാശരി വിദ്യാര്‍ത്ഥിയുടെ ഒരു ദിവസത്തെ ശാരീരിക അദ്ധ്വാനം. ഇതിനു പുറമേ തിരക്കേറിയ ജീവിതം നയിക്കുന്ന അച്ഛനമ്മമാരുടെ സൌകര്യാര്‍ത്ഥം കുട്ടികള്‍ക്ക് നല്‍കുന്ന ഫാസ്റ്റ് ഫുഡ് ഭക്ഷണം കൂടിയാകുമ്പോള്‍ പ്രമേഹം ഉറപ്പാവുന്നു. ഇരുപത് വയസിനു താഴെയുള്ള 680,000 ത്തോളം കുട്ടികള്‍ക്കാണ് യു.എ.ഇ. യില്‍ പ്രമേഹം കണ്ടെത്തിയിട്ടുള്ളത്. ഇനിയും രോഗം കണ്ടെത്തപ്പെടാത്തവര്‍ എത്രയോ ഏറെ ഉണ്ടാവും.
ഈ സാഹചര്യത്തില്‍ പ്രവാസി മലയാളികളുടെ ഇടയില്‍ ആരോഗ്യ ബോധവല്‍ക്കരണം അത്യന്താപേക്ഷിതമാണ് എന്നതാണ് ഇത്തരമൊരു ക്യാമ്പ് സംഘടിപ്പിക്കുവാന്‍ പ്രചോദനമായത് എന്ന് ക്യാമ്പിന് നേതൃത്വം നല്‍കിയ ഹെല്‍ത്ത് പ്ലസ് ഗ്രൂപ്പ് ഡയറക്ടര്‍ സുമ രവീന്ദ്രന്‍ അറിയിച്ചു. ഇന്നലെ തങ്ങള്‍ നടത്തിയ സൌജന്യ ആരോഗ്യ പരിശോധനാ ക്യാമ്പില്‍ നിരവധി പേര്‍ക്ക് പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തുകയുണ്ടായി. കൂടുതല്‍ വിശദമായ പരിശോധനകള്‍ നടത്തി രോഗ നിര്‍ണ്ണയം നടത്താന്‍ ഇവരെ ഉപദേശിക്കുകയും ചെയ്തു. ശരിയായ ജീവിത രീതിയും ചികിത്സയും കൊണ്ട് പ്രമേഹത്തെ നിയന്ത്രിച്ച് ആരോഗ്യ പൂര്‍ണ്ണമായ ജീവിതം ആസ്വദിക്കാനാവും. ഈ ബോധവല്‍ക്കരണമാണ് തങ്ങളുടെ ലക്ഷ്യം.
മിതമായ നിരക്കില്‍ ഏറ്റവും മികച്ച പരിചരണമാണ് ഹെല്‍ത്ത് പ്ലസ് ഗ്രൂപ് നല്‍കുന്നത്. ഏറ്റവും ആധുനികമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുള്ള കരാമയിലെ ഹെല്‍ത്ത് പ്ലസ് ക്ലിനിക്കില്‍ മികച്ച ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. ബേസിക് ഹെല്‍ത്ത് പാക്കേജിന് പുറമെ, കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കും, പ്രായമായവര്‍ക്കും, സ്ഥാപനങ്ങള്‍ക്കും പ്രത്യേകം തയ്യാറാക്കിയ ഹെല്‍ത്ത് പാക്കേജുകളും ലഭ്യമാണ്.
വിദഗ്ദ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ അള്‍സര്‍, ഗാസ്ട്രൈടിസ്, കിഡ്നി, മൂത്രാശയ രോഗങ്ങള്‍, ചര്‍മ്മ രോഗങ്ങള്‍, പ്രമേഹം, അലര്‍ജി എന്നിങ്ങനെ വിവിധ രോഗങ്ങള്‍ക്കുള്ള വിദഗ്ദ്ധ ചികില്‍സ ലഭ്യമാണ്. ഏറ്റവും മികച്ച ദന്ത ചികിത്സകരുടെ സേവനം ലഭ്യമാക്കുന്ന സുസജ്ജമായ ദന്ത ചികില്‍സാ വിഭാഗവും ഇവിടെ പ്രവര്‍ത്തിക്കുന്നു.
പ്രായമായരുടെ പരിചരണത്തിനായി അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഡോക്ടര്‍ നിങ്ങളുടെ വീട് സന്ദര്‍ശിക്കുകയും വേണ്ട ചികില്‍സ ലഭ്യമാക്കുകയും ചെയ്യുന്ന “ഡോക്ടര്‍ ഓണ്‍ കോള്‍” സൌകര്യവും ഹെല്‍ത്ത് പ്ലസിന്റെ പ്രത്യേകതയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെല്‍ത്ത് പ്ലസ് ക്ലിനിക്കില്‍ ഈ നമ്പരുകളില്‍ നേരിട്ട് ബന്ധപ്പെടാവുന്നതാണ് : 04 396 0034, 050 504 8788
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, വൈദ്യശാസ്ത്രം, സാമൂഹ്യ സേവനം, സ്ത്രീ