
ദുബായ്: മഹബൂബെ മില്ലത്ത് മാധ്യമ അവാര്‍ഡ് മാധ്യമം ദിനപത്രം ഡല്‍ഹി ലേഖകന്‍ എം. സി. എ. നാസറിന് വെള്ളിയാഴ്ച (24-09-10) സമര്‍പ്പിക്കും. ദെയ്‌റ നാസിര്‍ സ്‌ക്വയറിലെ ഫ്‌ളോറ ഹോട്ടല്‍ അപാര്‍ട്ട്‌മെന്റ് ഹാളില്‍ രാത്രി എട്ടിനാണ് പരിപാടി.

ദുബായ്: മഹബൂബെ മില്ലത്ത് മാധ്യമ അവാര്‍ഡ് മാധ്യമം ദിനപത്രം ഡല്‍ഹി ലേഖകന്‍ എം. സി. എ. നാസറിന് വെള്ളിയാഴ്ച (24-09-10) സമര്‍പ്പിക്കും. ദെയ്‌റ നാസിര്‍ സ്‌ക്വയറിലെ ഫ്‌ളോറ ഹോട്ടല്‍ അപാര്‍ട്ട്‌മെന്റ് ഹാളില്‍ രാത്രി എട്ടിനാണ് പരിപാടി.
-
വായിക്കുക: ബഹുമതി, മാധ്യമങ്ങള്‍

അബുദാബി : പ്രകൃതിയെ സ്നേഹിക്കണമെന്നും അതിനെ സംരക്ഷിക്കേണ്ടത് നമ്മുടെ ജീവന്റെ നിലനില്‍പ്പിന് ആവശ്യമാണ് എന്ന് ഓര്‍മ്മപ്പെടുത്തി വൃക്ഷ തൈകള്‍ നട്ടു കൊണ്ട് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയോടെ അഞ്ചാമത് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന സമ്മേളനത്തിന് തിരശ്ശീല വീണു.
ദൈവത്തിന്റെ ഏറ്റവും വലിയ വരദാനമാണ് സ്നേഹം. അലിവുള്ളവര്‍ക്ക് വാക്കുകളുടെ ഘനം താങ്ങുവാന്‍ സാധിക്കില്ല. എല്ലാ അക്രമങ്ങളോടും അക്രമത്തിന്റെ ചിഹ്നങ്ങളോടും യുദ്ധം പ്രഖ്യാപിച്ചു കൊണ്ട് മാത്രമേ ‘സമാധാനത്തിന്റെ വൈരുദ്ധ്യാത്മകത’ നമുക്ക് അന്വര്‍ത്ഥമാക്കാന്‍ സാധിക്കുകയുള്ളു. ആ സമാധാനത്തെ സ്വന്തം ഹൃദയത്തില്‍ സ്ഥാപിക്കാനുള്ള ശ്രമമാണ് ഇവിടെ സഭ ഏറ്റെടുത്തിട്ടുള്ളത്. എല്ലാവരുടെയും ഹൃദയത്തില്‍ സമാധാനം ഉണ്ടാകണം. ആളുകളുടെ ഉള്ളില്‍ അറിയാതെ ഒരു കാഠിന്യം വളരുന്നതു നമ്മെ അലോസര പ്പെടുത്തുന്നുണ്ട്. സമാപന സമ്മേളനത്തില്‍ മുഖ്യാതിഥി ഡോ. അബ്ദുസമദ് സമദാനി തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ സമ്മേളന പ്രതിനിധികളെ ഓര്‍മ്മപ്പെടുത്തി.
അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളി കര്‍പ്പോസ് തിരുമേനി അദ്ധ്യക്ഷനായിരുന്നു. കത്തീഡ്രല്‍ സെക്രട്ടറി ശ്രീ. ഇ. ജെ. ജോയിക്കുട്ടി സ്വാഗതവും ശ്രീ. ജോണ്‍ സാമുവേല്‍ കൃതജ്ഞതയും രേഖപ്പെടുത്തി. യോഗത്തില്‍ റവ. ഫാ. ജോര്‍ജ്ജ് ഏബ്രാഹാം, റവ. ഫാ. മനോജ് എം. ഏബ്രാഹാം, റവ. ഫാ. ബിജൂ. പി. തോമസ്സ് , റവ. ഫാ. ജോണ്‍ കുര്യന്‍ എന്നിവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തി. തുടര്‍ന്ന് സുവനീറിന്റെ പ്രകാശനം അഭിവന്ദ്യ തിരുമേനി നിര്‍വഹിച്ചു. അഖില മലങ്കര ക്വിസ് മത്സര വിജയികളായ ജോബ് സാം മാത്യൂ, ബിന്‍സി ബാബു, ഇന്ത്യയ്ക്കു വെളിയിലെ മികച്ച യൂണിറ്റ് അവാര്‍ഡ്, ഡല്‍ഹി ഭദ്രാസനത്തിന്റെ മെട്രോപ്പോലിറ്റന്‍ അവാര്‍ഡ് അബുദാബി യൂണിറ്റിന് കൈമാറി. യു.എ.ഇ. സോണല്‍ കമ്മിറ്റിയുടെ പദ്ധതിയായ ‘ജ്യോതിസ്സ്’ ന്റെ ആദ്യ ഗഡു യുവജനപ്രസ്ഥാനം ജനറല്‍ സെക്രട്ടറി റവ. ഫാ. സ്റ്റീഫന്‍ വറുഗീസിന് കൈമാറി
-
വായിക്കുക: മതം
റിയാദ്: റിയാദ് ഇന്ത്യന്‍ കലാ സാംസ്കാരിക വേദി (റിക്സ്) പ്രവാസി മലയാളി കള്‍ക്കായി ‘ഓണം അന്നും ഇന്നും’ എന്ന വിഷയത്തില്‍ നടത്തിയ ലേഖന മല്‍സരത്തില്‍ എഴുകോണ്‍ ജോയ് പ്രസാദ് (റിയാദ്) ഒന്നാം സമ്മാനവും കെ. കെ. സുബൈദ (അല്‍ ഖര്‍ജ്) രണ്ടാം സമ്മാനവും നേടി.

ഇതേ വിഷയത്തില്‍ റിക്സ് അംഗങ്ങ ള്‍ക്കിടയില്‍ നടത്തിയ മല്‍സരത്തില്‍ നാന്‍സി വര്‍ഗീസ് ഒന്നാം സമ്മാനവും ബശീര്‍ വള്ളികുന്നം രണ്ടാം സ്ഥാനവും നേടി. പത്ര പ്രവര്‍ത്തകന്‍ നജിം കൊച്ചുകലുങ്കിന്റെ നേതൃത്വത്തിലുള്ള ജഡ്ജിങ് പാനലാണ് വിജയികളെ നിര്‍ണയിച്ചതെന്ന് സംഘാടകര്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

ആദ്യ വിഭാഗത്തില്‍ 28 രചനകളും രണ്ടാമത്തെ വിഭാഗത്തില്‍ ഒമ്പത് രചനകളും ലഭിച്ചിരുന്നു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സെപ്തംബര്‍ 17ന് റിയാദില്‍ നടക്കുന്ന ‘റിക്സ് ഈദ് - പൊന്നോണം – 2010’ എന്ന പരിപാടിയില്‍ വിതരണം ചെയ്യുമെന്നും വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു
-
വായിക്കുക: ബഹുമതി, സംഘടന, സാഹിത്യം, സൗദി അറേബ്യ
കുവൈറ്റ് സിറ്റി : കുവൈറ്റ് കേരള ഇസ്ലാഹി സെന്ററിന്റെ കീഴില്‍ പ്രവര്ത്തിക്കുന്ന അബ്ബാസിയ സാല്മിയ, ഫഹാഹീല്‍, ഫര്‍വാനിയ, ജഹ്റ മദ്റസകളില്‍ പുതിയ അദ്ധ്യയന വര്ഷത്തെ ക്ലാസുകള്‍ ആരംഭിച്ചതായി സെന്റര്‍ വിദ്യാഭ്യാസ സിക്രട്ടറി സുനാഷ് ശുക്കൂര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
മക്കള്‍ ഭാവിയുടെ വാഗ്ദാനവും പടച്ചവന്‍ നമ്മില്‍ ഏല്പിച്ച അമാനത്തുമാണ്. അവര്‍ കുറ്റ കൃത്യങ്ങളില്‍ അകപ്പെടാതിരിക്കാന്‍ ധാര്മിക വിജ്ഞാനം അനിവാര്യമാണ്. ഖുര്‍ആന്‍ പഠനം, പാരായണം, അറബി ഭാഷ പഠനം, വിശ്വാസ സ്വഭാവ സംസ്കരണങ്ങള്ക്ക് ഊന്നല്‍ നല്കുന്ന സവിശേ ഷതയാര്ന്ന സിലബസ്സോടെ നടത്തപ്പെടുന്ന ഇസ്ലാഹി മദ്റസകള്‍ വിദ്യാര്ത്ഥികളെ നേരിന്റെ പാതയിലേക്ക് നയിക്കാന്‍ സഹായിക്കുന്നതാണ്. മലയാള ഭാഷാ പഠനത്തിനും പ്രാധാന്യം നല്കുന്ന ഇസ്ലാഹി മദ്റസകളില്‍ പരിചയ സമ്പന്നരായ അദ്ധ്യാപികാ അദ്ധ്യാപകരുടെ സേവനവും കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹന സൌകര്യവും ഏര്പ്പെടുത്തിയിട്ടുണ്ട്.
വിശദ വിവരങ്ങള്ക്ക് 99392791, 66485497, 66790639, 66761585, 97415065, 99230760, 22432079 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
-