രിസാല സാഹിത്യോത്സവ് ഒരുക്കങ്ങള്‍ തുടങ്ങി

September 30th, 2010

Azhari_Sahithyotsav_Meeting
ദുബൈ: സര്‍ഗ വസന്തങ്ങള്‍ പെയ്തിറങ്ങുന്ന രിസാല സ്റ്റഡി സര്‍ക്കിള്‍ സാഹിത്യോ ത്സവിനു ഒരുക്കങ്ങള്‍ തുടങ്ങി. വിദ്യാര്‍ത്ഥി യുവ സമൂഹത്തിന്റെ സര്‍ഗ ശേഷി ധര്‍മ്മാധി ഷ്ഠിതമായി പരിപോഷിപ്പിച്ച്‌ സമൂഹ നന്മയ്ക്കായി വിനിയോഗി ക്കുന്നതിനു എസ്‌. എസ്‌. എഫ്‌. കേരളത്തില്‍ നടത്തി വരുന്ന സാഹിത്യോ ത്സവിന്റെ ഭാഗമായാണു പ്രവാസ ലോകത്തും സാഹിത്യോ ത്സവുകള്‍ സംഘടിപ്പിക്കുന്നത്‌.

സാഹിത്യോ ത്സവിന്റെ യൂണിറ്റ്‌ തല മത്സരങ്ങള്‍ ഒക്ടോ. 1നു ആരംഭിക്കും. യൂണിറ്റ്‌ തല മത്സരങ്ങളിലെ ജേതാക്കള്‍ വിവിധ സെക്ടറുകളില്‍ മാറ്റുരയ്ക്കും. ജബല്‍ അലി സെക്ടര്‍ ഒക്ടോ. 7നും അല്‍ ബര്‍ഷ, അല്‍ ജാഫ്ലിയ്യ, ദേര, റാസ്‌ അല്‍ ഖോര്‍, മുറഖബാത്ത്‌ സെക്ടര്‍ മത്സരങ്ങള്‍ ഒക്ടോ. 15നും ഖിസൈസ്‌ സെക്ടര്‍ 16നും നടക്കും.

സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായി നടക്കുന്ന സെക്ടര്‍ തല മത്സരങ്ങളില്‍ നിന്നും ഒന്നാം സ്ഥാനം നേടുന്ന 400ല്‍ പരം കലാ പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന ദുബൈ സോണ്‍ സാഹിത്യോ ത്സവ്‌ ഒക്ടോ. 22നു അല്‍ ഇത്തിഹാദ്‌ സ്കൂളില്‍ നടക്കും. സോണ്‍ സാഹിത്യോ ത്സവിന്റെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.

ഭാരവാഹി കളായി ഉബൈദുള്ള സഖാഫി (ചെയ) മുഹിയിദ്ദീന്‍ കുട്ടി സഖാഫി പുകയൂര്‍, മുഹമ്മദ്‌ സഅദി കൊച്ചി, നജീം തിരുവനന്തപുരം (വൈസ്‌. ചെയ), അബ്ദുല്‍ സലീം ആര്‍. ഇ. സി. (ജന. കണ്‍.), ശാഫി മാട്ടൂല്‍, നവാസ്‌ എടമുട്ടം, മുഹമ്മദലി ചാലില്‍ (ജോ. കണ്‍.), മൂസ സഖാഫി കടവത്തൂര്‍ (ട്രഷ.), എന്നിവരെയും വിവിധ സബ്‌ കമ്മിറ്റി ഭാരവാഹികളായി അബ്ദുല്‍ സലാം സഖാഫി എരഞ്ഞിമാവ്‌ (ഫിനാന്‍സ്‌), താജുദ്ദീന്‍ വെളിമുക്ക്‌ (പ്രോഗ്രാം), മുഹമ്മദ്‌ പുല്ലാളൂര്‍ (മീഡിയ), അസീസ്‌ കാവപ്പുര (സ്റ്റേജ്‌ & ഡക്കറേഷന്‍), ഖാദര്‍ മുണ്ടേരി (ഗതാഗതം), ഹംസ സഖാഫി സീഫോര്‍ത്ത്‌ (പ്രചരണം), യൂനുസ്‌ മുച്ചുന്തി (സ്വീകരണം), വാഹിദ്‌ പകര (ഫുഡ്‌), അശ്‌റഫ്‌ മാട്ടൂല്‍ (വളണ്ടിയര്‍), ആര്‍. എസ്‌. സി. ഐടീം (ഐ. ടി.) എന്നിവരെയും തെരഞ്ഞെടുത്തു.

രൂപീകരണ യോഗം മര്‍കസ്‌ ഡയറക്റ്റര്‍ അബ്ദുല്‍ ഹകീം അഷരി ഉദ്ഘാടനം ചെയ്തു. സയ്യിദ്‌ ശംശുദ്ദീന്‍ ബാഅലവി, മുസ്തഫ ദാരിമി വിളയൂര്‍, അബ്ദുള്ള കുട്ടി ഹാജി വള്ളിക്കുന്ന്‌, സുലൈമാന്‍ കന്മനം, സി. എം. എ. ചേറൂര്‍, ഉസ്മാന്‍ കക്കാട്‌ എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദ്‌ കുഞ്ഞി സഖാഫി കണ്ണപുരം അധ്യക്ഷത വഹിച്ചു

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഉമ ഓണം – 2010

September 30th, 2010

bhavana-arts-onam-epathram
ദുബായ്: എട്ടു മലയാളി സംഘടനകളുടെ കൂട്ടായ്മ യായ യുണൈറ്റഡ് മലയാളി അസോസിയേഷന്‍ (ഉമ) ഓണാഘോഷ ത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അത്തപ്പൂക്കള മല്‍സരത്തില്‍ ഭാവനാ ആര്‍ട്‌സ് സൊസൈറ്റി ഒരുക്കിയ പൂക്കളം ഒന്നാമതായി.
uma-onam-celebrations-epathram
ഓണാഘോഷം, ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സഞ്ജയ് വര്‍മ്മ ഉദ്ഘാടനം ചെയ്തു. ഉമ കണ്‍വീനര്‍ ആര്‍. ശ്രീകണ്ഠന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടികളില്‍ ഉമ ഓണം – 2010 കണ്‍വീനര്‍ സി. ആര്‍. ജി. നായര്‍, ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫയര്‍ കമ്മറ്റി കണ്‍വീനര്‍ കെ. കുമാര്‍, ഉമ ജോ. കണ്‍വീനര്‍ അബ്ദുള്‍ കലാം, ഉമ ഓണം ജോ. കണ്‍വീനര്‍ ഗുരുകുലം വിജയന്‍ എന്നിവര്‍ സംസാരിച്ചു.

അത്തപ്പൂക്കള മത്സരത്തില്‍ ഭാവനാ ആര്‍ട്‌സ് സൊസൈറ്റി ഒന്നാം സ്ഥാനം നേടി. എമിറേറ്റ്സ് ആര്‍ട്‌സ് സെന്‍റര്‍ രണ്ടാം സ്ഥാനവും, ഇന്ത്യന്‍ റിലീഫ് കമ്മിറ്റി മൂന്നാം സ്ഥാനവും നേടി. ലത്തീഫ് മമ്മിയൂര്‍ രചിച്ച് ഷാനവാസ് ചാവക്കാട് സംവിധാനം നിര്‍വഹിച്ച ‘ജയകേരളം’ എന്ന ചിത്രീകരണം ഭാവനാ അംഗങ്ങള്‍ അവതരിപ്പിച്ചു.

-

വായിക്കുക: , ,

1 അഭിപ്രായം »

ഓണ സദ്യക്ക് ഭക്ഷ്യ മന്ത്രിയും

September 29th, 2010

minister-divakaran-ksc-epathram

അബുദാബി: യു. എ. ഇ. യിലെ പ്രവാസി കളുടെ സാംസ്കാരിക പ്രവര്‍ത്തന രംഗത്ത്‌ പുതിയ ഒരു അദ്ധ്യായം എഴുതി ചേര്‍ത്തു കൊണ്ട് കേരളാ സോഷ്യല്‍ സെന്‍റര്‍ തയ്യാറാക്കിയ ഓണസദ്യ യില്‍, സംസ്ഥാന ഭക്ഷ്യ മന്ത്രി സി. ദിവാകരന്‍റെ മഹനീയ സാന്നിദ്ധ്യം പ്രവാസി സമൂഹത്തിന് ഇരട്ടി മധുരമുള്ളതായി തീര്‍ന്നു. അബുദാബിയിലെ തന്നെ മറ്റൊരു ചടങ്ങില്‍ നിന്നും കെ. എസ്. സി. യില്‍ എത്തിച്ചേര്‍ന്ന മന്ത്രി, പ്രവര്‍ത്തകരുടെ സ്നേഹപൂര്‍വ്വമായ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഒരു രണ്ടാമൂണിന് തയ്യാറായത്.

ambassador-in-sadhya-epathram
ഇന്ത്യന്‍ അംബാസിഡര്‍ എം. കെ. ലോകേഷ് ഉള്‍പ്പെടെ സമൂഹത്തിലെ വിവിധ മേഖല കളിലെ പ്രശസ്തരും, പ്രഗല്‍ഭരും, മറ്റു സംഘടനാ പ്രതിനിധി കളും പങ്കെടുത്ത ഓണ സദ്യക്ക് നേതൃത്വം നല്‍കിക്കൊണ്ട് സെന്‍റര്‍ പ്രസിഡന്‍റ് കെ. ബി. മുരളി, ജനറല്‍ സിക്രട്ടറി ബക്കര്‍ കണ്ണപുരം, മറ്റു മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, വളണ്ടിയര്‍ ക്യാപ്റ്റന്‍ ബി. ജയകുമാര്‍, വൈസ്‌ ക്യാപ്റ്റന്‍ മോഹന്‍ദാസ്‌, വനിതാ കണ്‍വീനര്‍ പ്രീതാ വസന്ത് എന്നിവര്‍ മുന്‍ നിരയില്‍ ഉണ്ടായിരുന്നു.

ksc-onam-sadhya-epathram
അബുദാബി ശക്തി തിയ്യറ്റേഴ്സ്, യുവകലാ സാഹിതി, കല അബുദാബി, നാടക സൌഹൃദം, ഫ്രണ്ട്സ് എ. ഡി. എം. എസ്, ശാസ്ത്ര സാഹിത്യ പരിഷത്ത്‌ തുടങ്ങി അബുദാബിയിലെ അമേച്വര്‍ സംഘടനകളുടെ ഭാരവാഹികളും, സെന്‍റര്‍ പ്രവര്‍ത്തകരുമായ ഒട്ടനവധി വളണ്ടിയര്‍മാരുടെ ചിട്ടയായ പ്രവര്‍ത്തന ത്തിലൂടെ മറ്റുള്ളവര്‍ക്ക് ഒരു മാതൃകയായി തീര്‍ന്നു ഈ സംരംഭം.
ksc-sadhya-epathram

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

അബൂദാബി പോലീസ്‌ മാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു

September 28th, 2010

indian-media-auh-police-epathram

അബുദാബി : പോലീസ്‌ നിയമങ്ങളെ ക്കുറിച്ചുള്ള ബോധവല്‍കരണത്തില്‍ മികവ് കാട്ടിയതിന് മലയാളം മാധ്യമ പ്രവര്‍ത്തകരെ ആഭ്യന്തര മന്ത്രാലയം ആദരിച്ചു. യു. എ. ഇ. ഉപപ്രധാനമന്ത്രി യും ആഭ്യന്തര മന്ത്രിയു മായ ലഫ്. ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍റെ സെക്രട്ടറിയേറ്റിന് കീഴിലുള്ള സെക്യൂരിറ്റി മീഡിയ വിഭാഗം ഓഫീസില്‍ ആയിരുന്നു ചടങ്ങ്.

auh-police-to-johny-epathram

ജോണി ഫൈന്‍ ആര്‍ട്സ്‌

സെക്യൂരിറ്റി മീഡിയ ഡെപ്യൂട്ടി ഡയറക്ടര്‍ ലഫ്റ്റനന്‍റ് കേണല്‍ സഈദ് അല്‍ ശംസി യില്‍ നിന്നും ദൃശ്യ മാധ്യമ പ്രവര്‍ത്തകരായ ഇ. സതീഷ്‌, ഫൈസല്‍ ബിന്‍ അഹ്മദ്‌ (ഏഷ്യാനെറ്റ്‌) , ജോണി ഫൈന്‍ ആര്‍ട്‌സ് (കൈരളി), എന്നിവരും അച്ചടി മാധ്യമ പ്രവര്‍ത്ത കരായ ജലീല്‍ രാമന്തളി (മിഡിലീസ്റ്റ് ചന്ദ്രിക), അബ്ദുള്‍ സമദ് (മനോരമ), കെ. എം. അബ്ബാസ്‌, മുനീര്‍ പാണ്ട്യാല, ഫിറോസ്‌ പൊക്കുന്ന് (സിറാജ്), ടി. പി. ഗംഗാധരന്‍ (മാതൃഭൂമി), ബി. എസ്. നിസാമുദ്ധീന്‍ (മാധ്യമം) എന്നിവരുമാണ് പ്രശംസാ പത്രവും ഉപഹാരവും ഏറ്റുവാങ്ങിയത്.

auh-police-muneer-epathram

മുനീര്‍ പാണ്ട്യാല

ജനങ്ങളെ ബോധവല്‍കരിക്കാന്‍ ആഭ്യന്തര മന്ത്രാലയ വുമായി മാധ്യമ ങ്ങള്‍ സഹകരിക്കു ന്നതില്‍ സന്തോഷം ഉണ്ടെന്ന് ലഫ്റ്റനന്‍റ് കേണല്‍ സഈദ് അല്‍ ശംസി പറഞ്ഞു. യു. എ. ഇ. യിലുള്ള വിദേശി കള്‍ക്ക്, വിശേഷിച്ച് തൊഴിലാളി കള്‍ക്ക്‌ ഇവിടുത്തെ സംസ്കാരത്തെ കുറിച്ചും നിയമത്തെ കുറിച്ചും വിവരം നല്‍കുന്നത് എല്ലാവര്‍ക്കും ഗുണകര മാണ്. രാജ്യത്തിന്‍റെയും ജനങ്ങളുടെയും സുരക്ഷയും സമാധാന വുമാണ് ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിടുന്നത്. സുരക്ഷയും സമാധാനവും നിലനിര്‍ത്താനും നിയമങ്ങള്‍ നടപ്പാക്കാനും ജനങ്ങളുടെ സഹകരണം അത്യാവശ്യമാണ് എന്നും അല്‍ ഷംസി പറഞ്ഞു.

auh-police-jaleel-epathram

ജലീല്‍ രാമന്തളി

സെക്യൂരിറ്റി മീഡിയ സീനിയര്‍ എഡിറ്റര്‍ യാസിര്‍ എ. അല്‍വാദി, എഡിറ്റര്‍ മുരളി നായര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ആദ്യമായിട്ടാണ് അബൂദാബി പോലീസ്‌ മലയാള മാധ്യമ ങ്ങളില്‍ നിന്നുള്ളവരെ ആദരിക്കുന്നത്.

-

വായിക്കുക:

അഭിപ്രായം എഴുതുക »

പുരസ്കാരങ്ങള്‍ സര്‍ഗ്ഗാത്മക യാത്രയിലെ പാഥേയങ്ങള്‍ : പി. മണികണ്ഠന്‍

September 27th, 2010

p-manikantan-honoured-epathram

അബുദാബി : ഒരു എഴുത്തുകാരന് കിട്ടുന്ന പുരസ്കാരങ്ങളെല്ലാം അയാളുടെ സര്‍ഗ്ഗാത്മക യാത്രയിലെ പാഥേയങ്ങളാണ് എന്ന് ഈ വര്‍ഷത്തെ കേരള ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട് ഏര്‍പ്പെടുത്തിയ മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള എന്‍. വി. കൃഷ്ണവാര്യര്‍ പുരസ്കാരം ലഭിച്ച പി. മണികണ്ഠന്‍ പറഞ്ഞു. ഈ വഴിച്ചോറിന്റെ ഊര്‍ജ്ജത്തില്‍ എഴുത്തുകാരില്‍ നിന്നും നൂതനമായ പല ആവിഷ്കാരങ്ങളും, ആഖ്യാനങ്ങളും സാക്ഷ്യപ്പെടുത്തലുകളും കണ്ടെത്തലുകളും ഒക്കെ വന്നു ചേരാറുണ്ട് എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. അബുദാബി ശക്തി തിയേറ്റഴ്സിന്റെ ആഭിമുഖ്യത്തില്‍ അദ്ദേഹത്തെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പി. മണികണ്ഠന്‍.

p-manikantan-speaking-epathram

പി. മണികണ്ഠന്‍ സംസാരിക്കുന്നു. ഗോവിന്ദന്‍ നമ്പൂതിരി, സി. വി. സലാം, അഡ്വ. സലിം ചോലമുഖത്ത്, റഫീഖ്‌ സക്കറിയ എന്നിവര്‍ വേദിയില്‍.

“മലയാളിയുടെ സ്വത്വാന്വേഷണങ്ങള്‍” എന്ന തന്റെ പുസ്തകത്തിന്‌ പുരസ്കാരം ലഭിക്കുന്ന അവസരത്തില്‍ കേരളത്തില്‍ പല രംഗങ്ങളിലും സ്വത്വത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നു കൊണ്ടിരുന്നു എന്നുള്ളത് ഈ പുസ്തകത്തിന്‌ കൂടുതല്‍ പ്രാധാന്യം കൊടുത്തിട്ടുണ്ട്‌. എന്നാല്‍ ഇന്ന് കേരളത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ തികച്ചും വിപരീത ഫലങ്ങളാണ് സൃഷ്ടിക്കുന്നത്. ഇതിനു പ്രധാന കാരണം, ഒരു സാമൂഹ്യ ശാസ്ത്രത്തിന്റെ അടിത്തറയില്‍ ഊന്നി സ്വത്വത്തെ കുറിച്ചുള്ള സംവാദങ്ങള്‍ കേരളത്തില്‍ ഉണ്ടാവുന്നില്ല എന്നതാണ്. കേരളത്തിലെ സ്വത്വ ചര്‍ച്ചകളെല്ലാം സ്വത്വത്തിന് വിപരീതമായിട്ടുള്ള നിലപാടുകളിലേക്ക് പോകുകയും സ്വത്വ ആവിഷ്കാരങ്ങളെ പൂര്‍ണ്ണമായി തമസ്കരിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.

എന്താണ് സ്വത്വം? പ്രാഥമികമായ തിരിച്ചറിവുകളില്‍ നിന്നും ഒരു വ്യക്തിക്ക് ഉണ്ടാവുന്ന ഗുണഗണങ്ങളാണ് സ്വത്വം. ഇത് സ്ഥായിയായിട്ടുള്ള ഒന്നല്ല. വൈവിധ്യവും വൈജാത്യവുമുള്ള ഒരു സംവര്‍ഗ്ഗമാണ് സ്വത്വം. Self is broadly defined as the essential qualities that make a person distinct from all others. എല്ലാവരില്‍ നിന്നും വ്യത്യസ്തമായ ഒരു ഗുണം ഒരു വ്യക്തിയില്‍ ഉണ്ടാവുമ്പോഴേ അയാള്‍ക്ക്‌ അയാളുടെതായ സ്വത്വം ഉണ്ടാവുന്നുള്ളൂ. ഇവിടെ ഒരു വൈരുദ്ധ്യമുണ്ട്. ഇങ്ങനെയുള്ള സ്വത്വത്തിന് എങ്ങനെ തന്മയീഭവിക്കാന്‍ ആവും എന്ന അന്വേഷണമാണ് നാം സ്വത്വാന്വേഷണത്തിലൂടെ നടത്തേണ്ടത്. സ്വത്വത്തെ കുറിച്ചുള്ള ചര്‍ച്ചകളെല്ലാം തന്നെ സ്വത്വ രാഷ്ട്രീയത്തെ കുറിച്ചുള്ള ചര്‍ച്ചയായി മാറുമ്പോള്‍, എന്തിനു വേണ്ടി ഈ സംവാദം തുടങ്ങി വെച്ചുവോ അതിന്റെ വിപരീത ഫലത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. ഇതാണ് ഇന്ന് കേരളീയ സമൂഹം അനുഭവിക്കുന്ന ദുര്യോഗം എന്നും മണികണ്ഠന്‍ അഭിപ്രായപ്പെട്ടു.

ജ്ഞാനപീഠം പുരസ്കാരം ലഭിച്ച ഓ.എന്‍.വി. കുറുപ്പിന് ചടങ്ങില്‍ വെച്ച് ശക്തി തിയേറ്റഴ്സിന്റെ അനുമോദനവും ആശംസയും അറിയിച്ചു. ശക്തി എക്സിക്യൂട്ടിവ്‌ കമ്മിറ്റി അംഗം സി. വി. സലാം പി. മണികണ്ഠനെ സദസ്സിന് പരിചയപ്പെടുത്തി.

“സമകാലീനം” എന്ന കവിയരങ്ങില്‍ യു.എ.ഇ. യിലെ പ്രമുഖ കവികള്‍ക്ക് പുറമേ ഒട്ടേറെ നവാഗത പ്രതിഭകളും പങ്കെടുത്തു.

omar-sherif-epathram

ഒമര്‍ ഷെരീഫ്‌ കടമ്മനിട്ടയുടെ

ഒമര്‍ ഷെരീഫ്‌, മുളക്കുളം മുരളീധരന്‍, അസ്മോ പുത്തഞ്ചിറ, നസീര്‍ കടിക്കാട്‌, ടി. കെ. ജലീല്‍, റഷീദ്‌ പാലക്കല്‍, സ്റ്റാന്‍ലി, റഫീക്ക്‌ (ഉമ്പാച്ചി എന്ന ബ്ലോഗര്‍ – ഓവുപാലം, രണ്ടു കത്തികള്‍) എന്നിങ്ങനെ നിരവധി കവികള്‍ കവിതകള്‍ ചൊല്ലി.

-

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

Page 44 of 143« First...102030...4243444546...506070...Last »

« Previous Page« Previous « അനുശോചിച്ചു
Next »Next Page » അബൂദാബി പോലീസ്‌ മാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine