മെഹബൂബെ മില്ലത്ത്‌ പുരസ്കാരം എം. സി. എ. നാസറിന് സമ്മാനിച്ചു

October 1st, 2010

ദുബായ്‌ : മില്ലത്ത്‌ ഫൌണ്ടേഷന്റെ “മെഹബൂബെ മില്ലത്ത്‌” പുരസ്കാരം മാധ്യമം ഡല്‍ഹി ബ്യൂറോ ചീഫ്‌ എം. സി. എ. നാസറിന് ദുബായില്‍ നടന്ന ചടങ്ങില്‍ വെച്ച് പ്രമുഖ അറബ് കവി ഡോ. ശിഹാബ്‌ ഗാനിം സമ്മാനിച്ചു. ഇറാഖ്‌ യുദ്ധ കാലത്ത് യുദ്ധ ഭൂമിയില്‍ നിന്നും നേരിട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തയാളാണ് എം. സി. എ. നാസര്‍ എന്ന് ഗാനിം ഓര്‍മ്മിപ്പിച്ചു.

mca-naser-jabbari-shihab-ghanem-epathram

എം.സി.എ. നാസര്‍ ഡോ. ശിഹാബ്‌ ഗാനിമില്‍ നിന്നും പുരസ്കാരം സ്വീകരിക്കുന്നു. ജബ്ബാരി കെ.എ., പി.എ. ഇബ്രാഹിം ഹാജി എന്നിവര്‍ സമീപം.

പ്രമുഖ വ്യവസായി പി. എ. ഇബ്രാഹിം ഹാജി എം. സി. എ. നാസറിന് പ്രശസ്തി പത്രം കൈമാറി. ഐ. എം. സി. സി. യു. എ. ഇ. പ്രസിഡണ്ട് ടി. സി. എ. റഹ്മാന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. താഹിര്‍ കമ്മോത്ത് അദ്ധ്യക്ഷത വഹിച്ചു.

ദുബായ്‌ കെ. എം. സി. സി. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. എ. കരീം, അഡ്വ. ഷറഫുദ്ദീന്‍, എ. റഷീദുദ്ദീന്‍, കെ. എ. ജബ്ബാരി തുടങ്ങിയവര്‍ സംസാരിച്ചു.

മുസ്തഫ ഹാജി തൈക്കണ്ടി, എം. കെ. റഹ്മാന്‍, ശംസീര്‍ കുറ്റിച്ചിറ, റഊഫ് ചെമ്പിരിക്ക എന്നിവര്‍ നേതൃത്വം നല്‍കി. കമാല്‍ റഫീഖ്‌ സ്വാഗതവും യു. മഹ്മൂദ്‌ ഹാജി മാട്ടൂല്‍ നന്ദിയും പറഞ്ഞു. അന്‍പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

മലയാള ഗാനങ്ങള്‍ക്ക് പഞ്ചാബിയുടെ കൊറിയോഗ്രാഫി

September 30th, 2010

albayan-residents-association-1-epathram
ഷാര്‍ജ: മലയാള ഗാനങ്ങള്‍ക്ക് കമ്പോസിംഗും കൊറിയോഗ്രാഫി യും ചെയ്ത് ഉത്തരേന്ത്യക്കാരന്‍ ശ്രദ്ധേയനാകുന്നു. പഞ്ചാബ് സ്വദേശിയായ ഗുരുവിന്ദര്‍ സിംഗ് ആണ് ഡാന്‍സില്‍ തികച്ചും നവാഗതരായ പത്തോളം മലയാളി ചെറുപ്പക്കാര്‍ക്ക് ചിങ്ങ മാസം വന്ന് ചേര്‍ന്നാല്‍, ബല്ല ബല്ലാഹെ എന്നീ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി ചുവടുകള്‍ രൂപപ്പെടുത്തിയത്.

ജോലി സമയം കഴിഞ്ഞ് കിട്ടിയ നാല് ദിവസങ്ങള്‍ മാത്രമാണ് ഇവര്‍ ഡാന്‍സ് പ്രാക്ടീസിന് ചിലവഴിച്ചത്. ഗുരുവിന്ദര്‍ സിംഗ് എന്ന അതുല്യ കലാകാരന്റെ മികച്ച ശിക്ഷണമാണ് തങ്ങളെ മികച്ച ഡാന്‍സര്‍മാ രാക്കിയെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.

ഒരേ കെട്ടിടത്തില്‍ താമസിക്കുന്ന മലയാളികളുടെ സ്നേഹവും, സഹകരണവും കണ്ടാണ് അവരോടൊപ്പം നിന്ന്‍ ഇത്തരം പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ തന്നെ നിര്‍ബ്ബന്ധിതനായത് എന്ന് ഗുരുവിന്ദര്‍ സിംഗ് പറയുന്നു. മാത്രമല്ല, ഇത്തരം കലാ കായിക പ്രവര്‍ത്തന ങ്ങളോടുള്ള ആഭിമുഖ്യം മലയാളിക ള്‍ക്കിടയിലാണ് കൂടുതല്. ഒരു കലാകാരനായ തന്നെ ഏറ്റവുമധികം സന്തോഷിപ്പിക്കുന്നതും അതാണ്.

thiruvathira-kali-epathram

തിരുവാതിരക്കളി


ഇരുനൂറ് മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയായ അല്‍ ബയാന്‍ റെസിഡന്‍ഷ്യല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ഓണം – ഈദ് ആഘോഷങ്ങളോ ടനുബന്ധിച്ചാണ് നൃത്ത രൂപം അരങ്ങേറിയത്. നേരത്തെ വിവിധ കലാ കായിക മത്സരങ്ങള്‍ക്ക് പുറമെ നാടന്‍ കളികള്‍, സ്ത്രീകള്‍ക്ക് പ്രത്യേകമായി തിരുവാതിര കളി, വടം വലി ,മ്യൂസിക്ക് ചെയര്‍ മത്സരങ്ങളും അരങ്ങേറി.
vadam-vali-epathram

വടംവലി


സൌജന്യ മെഡിക്കല്‍ ക്യാമ്പ്, പരിപാടിക ള്‍ക്കിടയിലുള്ള ഓരോ മണിക്കൂറിലും നറുക്കെടുത്ത് വിജയികള്‍ക്ക് ഹോം തിയ്യറ്റര്‍ തുടങ്ങി നിരവധി സമ്മാനങ്ങള്‍, വിപുലമായ ഓണ സദ്യ തുടങ്ങിയവയും ഉണ്ടായിരുന്നു.
abhirami-epathram

അഭിരാമി


ആറ് വയസ്സിനുള്ളില്‍ എണ്ണൂറിലധികം ഗാനങ്ങള്‍ ഹൃദിസ്ഥമാക്കിയ അഭിരാമി ആയിരുന്നു ഈദ് – ഓണാഘോഷങ്ങള്‍ക്ക് ഉത്ഘാടനം നിര്‍വ്വഹിച്ചത്. മിസ്സ് റാണി പരിപാടികള്‍ നിയന്ത്രിച്ചു. ഷാര്‍ജ ഗള്‍ഫ് ഏഷ്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തിലും പരിസരത്തുമായിരുന്നു പരിപാടികള്‍ നടന്നത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രാംദാസ് പോത്തനെ രക്ഷിക്കാനുള്ള ശ്രമത്തിന് തിരിച്ചടി

September 30th, 2010

lady-of-justice-epathram

ദുബായ്‌: മുസ്ലിം ലീഗ് സംസ്ഥാന നേതാക്കള്‍ക്ക്‌ കാസര്‍ഗോഡ് നല്‍കിയ സ്വീകരണത്തിനിടെ മുസ്ലിം ലീഗ് പ്രവര്‍ത്തകരോടുള്ള വിരോധം മൂലം യൂത്ത്‌ ലീഗ് പ്രവര്‍ത്തകന്‍ ഷഫീഖിനെ മനപൂര്‍വ്വം വെടി വെച്ച് കൊന്ന കാസര്‍ഗോഡ്‌ മുന്‍ എസ്. പി. രാം ദാസ്‌ പോത്തനെ രക്ഷിക്കാനുള്ള കേരള ഭരണ കൂടത്തിന്റെ ശ്രമങ്ങള്‍ക്ക്‌ ഏറ്റ തിരിച്ചടിയാണ് കേസന്വേഷണം സി. ബി. ഐ.ക്ക് വിട്ടു കൊണ്ടുള്ള ഹൈക്കോടതി വിധിയെന്ന് ദുബായ്‌ കെ. എം. സി. സി. കാസര്‍ഗോഡ്‌ മണ്ഡലം കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.

വെടി വെപ്പിനു ആധാരമായ മുഴുവന്‍ സംഭവങ്ങളെയും കുറിച്ച് വസ്തുതാപരമായ അന്വേഷണം നടത്തണമെന്നും ഇത് വരെ നടന്ന അന്വേഷണത്തെ കോടതി നിശിതമായി വിമര്‍ശിച്ചത് രാംദാസ് പോത്തനെ സംരക്ഷിച്ച് പ്രശ്നം ഒതുക്കി തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു എന്നതിന്റെ തെളിവാണെന്നും യോഗം വിലയിരുത്തി.

-

വായിക്കുക:

അഭിപ്രായം എഴുതുക »

അക്കാഫ്‌ ഓണാഘോഷം – ഓ.എന്‍.വി. യെ ആദരിച്ചു

September 30th, 2010

akcaf-onam-onv-honoured-epathram

ദുബായ്‌ : അക്കാഫിന്റെ ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ ദുബായില്‍ എത്തിയ ഓ.എന്‍.വി. കുറുപ്പിന് അന്നേ ദിവസം തന്നെ ജ്ഞാന പീഠം പുരസ്കാരം ലഭിച്ചതായുള്ള വാര്‍ത്ത ഓണാഘോഷത്തില്‍ പങ്കെടുത്തവര്‍ക്ക് ആവേശമായി. കാത്തിരുന്ന ആയിരങ്ങളെ കാണാന്‍ കൃത്യ സമയത്ത് തന്നെ എത്തിയ ഓ.എന്‍.വി. യെയും സഹധര്‍മ്മിണി സരോജിനിയും കാണികള്‍ ആവേശപൂര്‍വ്വം വേദിയിലേക്ക് ആനയിച്ചു.

അധികാര കൊതി പൂണ്ട തലമുറയിലെ അതൃപ്തരായ ചെറുപ്പക്കാര്‍ ജാതിയും, മതത്തെയും, ഭാഷയും, വര്‍ഗീയതയെയും, വംശീയതയെയും കൂട്ട് പിടിച്ചു രാജ്യത്ത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഇതിനൊരു മാറ്റം ഉണ്ടായേ തീരൂ. സാഹോദര്യത്തിന്റെ നാടാണ് കേരളം. എല്ലാ മതത്തിന്റെയും സന്ദേശം സ്നേഹമാണ്. സ്നേഹ മതത്തിന്റെ പ്രചാരകര്‍ ആകുവാന്‍ അദ്ദേഹം ജനങ്ങളെ ഉത്ബോധിപ്പിച്ചു.

കൊണ്സല്‍ ജനറല്‍ സഞ്ജയ്‌ വര്‍മ ഉദ്ഘാടനം ചെയ്ത പൊതു സമ്മേളനത്തില്‍ അക്കാഫ്‌ പ്രസിഡണ്ട് മച്ചിങ്ങല്‍ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. കൊണ്ഫിഡന്റ് ഗ്രൂപ്പ്‌ ചെയര്‍മാന്‍ ഡോ. റോയ്‌ സി. ജെ., മേള വിദ്വാന്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്, അക്കാഫ്‌ ജനറല്‍ സെക്രട്ടറി ഷൌക്കത്ത് അലി എരോത്ത്, ജനറല്‍ കണ്‍വീനര്‍ ആസാദ്‌ മാളിയേക്കല്‍, ഷാജി നാരായണന്‍, സജിത്ത് കെ. വി. എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികളായ ഷിനോയ് സോമന്‍, സലിം ബാബു, വര്‍ഗീസ്‌ ജോര്‍ജ്‌, വിന്‍സ്‌ കെ. ജോസ്‌, നൌഷാര്‍ കല്ല എന്നിവര്‍ ഓണക്കാഴ്ചയ്ക്ക് നേതൃത്വം നല്‍കി.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കര്‍മ ഓണാഘോഷം

September 30th, 2010

ദുബായ് :  കോട്ടയം ജില്ലയിലെ കറുകച്ചാല്‍ നിവാസികളുടെ പ്രവാസി കൂട്ടായ്മ യായ ‘കറുകച്ചാല്‍ മലയാളി അസ്സോസിയേഷന്‍’ (KARMA) സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ ഒക്ടോബര്‍  1, വെള്ളിയാഴ്ച വിവിധ കലാ പരിപാടികളോടെ നടത്തുന്നു. ദുബായ് കരാമ ഹോട്ടലില്‍ രാവിലെ  10 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ സാംസ്കാരിക സമ്മേളനം, പൊതു യോഗം, ഓണസദ്യ യും ഉണ്ടായിരിക്കും. കര്‍മ അംഗങ്ങള്‍ ഇതൊരു അറിയിപ്പായി സ്വീകരിക്കണം എന്നും ഭാരവാഹികള്‍ അറിയിക്കുന്നു. വിവരങ്ങള്‍ക്ക് വിളിക്കുക മോഹന്‍: 050 47 66 732 , എന്‍. ജി. രവി:  050 588 131 8

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 43 of 143« First...102030...4142434445...506070...Last »

« Previous Page« Previous « രിസാല സാഹിത്യോത്സവ് ഒരുക്കങ്ങള്‍ തുടങ്ങി
Next »Next Page » അക്കാഫ്‌ ഓണാഘോഷം – ഓ.എന്‍.വി. യെ ആദരിച്ചു »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine