ദുബായ് : കെ. എം. സി. സി. തൃശൂര്‍ ജില്ലാ “സര്‍ഗ്ഗ ധാര” യുടെ ത്രൈമാസ സര്‍ഗ്ഗ സംഗമത്തില്‍ വെച്ച് എന്‍. കെ. എ. ലത്തീഫ് രചിച്ച “മാപ്പിള ശൈലി” രണ്ടാം പതിപ്പ് പ്രകാശനം ചെയ്യും. ഒക്ടോബര്‍ 14ന് വ്യാഴം രാത്രി 8 മണിക്ക് ദുബായ് കെ. എം. സി. സി. ഓഡിറ്റോറിയത്തില്‍ ആണ് പരിപാടി നടക്കുന്നത്. യു. എ. ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് എ. പി. അബുസമദ് (സാബീല്‍) പ്രകാശനം നിര്‍വഹിക്കും. ബഷീര്‍ തിക്കോടി ഗ്രന്ഥ ചര്‍ച്ച ഉദ്ഘാടനം ചെയ്യും. നാസര്‍ ബേപ്പൂര്‍ മോഡറേറ്റര്‍ ആയിരിക്കും.

ദുബായ് കെ. എം. സി. സി. ആക്ടിംഗ് പ്രസിഡണ്ട് ഉബൈദ് ചേറ്റുവ, ജനറല്‍ സെക്രട്ടറി എന്‍. എ. കരീം, ജില്ല പ്രസിഡണ്ട് ജമാല്‍ മനയത്ത്, ജന. സെക്രട്ടറി മുഹമ്മദ് വെട്ടുകാട് എന്നിവര്‍ സംബന്ധിക്കും.
മൌലവി ഹുസൈന്‍ കക്കാട്, സ്വര്‍ണ്ണം സുരേന്ദ്രന്‍, റീനാ സലിം, ഷീലാ പോള്‍, സബാ ജോസഫ്, എന്‍. എസ്. ജ്യോതി കുമാര്‍, ജലീല്‍ പട്ടാമ്പി, ഷാബു കിളിത്തട്ടില്‍, ഇസ്മയില്‍ മേലടി, കെ. എം. അബ്ബാസ്, കെ. പി. കെ. വേങ്ങര, ആരിഫ് സൈന്‍, അഡ്വ. ജയരാജ് തോമസ്, രാം മോഹന്‍ പാലിയത്ത്, മസ്ഹര്‍, ഷാജി ഹനീഫ, നാരായണന്‍ വെളിയംകോട്, പുന്നക്കന്‍ മുഹമ്മദലി, ലത്തീഫ് മമ്മിയൂര്‍, എസ്. ചേലേരി തുടങ്ങിയവര്‍ പുസ്തക അവലോകനം നടത്തും. കോഴിക്കോട് വചനം ബുക്സ് പ്രസാധകരാണ്. കെ. പി. കുഞ്ഞിമൂസ, ടി. സി. ഗോപിനാഥ്, എം. വി. ബെന്നി എന്നീ സാഹിത്യ സാംസ്കാരിക പണ്ഡിതന്‍മാരുടെ ഈദൃശ പഠനങ്ങളും ഉള്‍ക്കൊള്ളുന്നതാണ് പ്രസ്തുത ഗ്രന്ഥം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 050 4543895 അഷ്‌റഫ് കിള്ളിമംഗലം (സെക്രട്ടറി)


അബുദാബി: കേരളാ സോഷ്യല്‍ സെന്‍റര്‍ ഒരുക്കുന്ന സംഗീതോത്സവ ത്തിന്‍റെ ഭാഗമായി യു. എ. ഇ. അടിസ്ഥാന ത്തില്‍ സംഘടിപ്പിക്കുന്ന ‘മ്യൂസിക്കല്‍ റിയാലിറ്റി ഷോ’ നവംബര്‍ അവസാന വാരം നടക്കും. മലയാളത്തിലെ പ്രമുഖ സംഗീതജ്ഞര്‍ വിധികര്‍ത്താക്കള്‍ ആയി എത്തിച്ചേരുന്ന മ്യൂസിക്കല്‍ റിയാലിറ്റി ഷോ യില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ഗായകര്‍ക്ക് അപേക്ഷിക്കാം. പശ്ചാത്തല സംഗീതം ഇല്ലാതെ രണ്ടു പാട്ടുകള്‍ പാടി റെക്കോര്‍ഡ് ചെയ്ത സി. ഡി. സഹിതം ഒക്ടോബര്‍ 10 നു മുന്‍പ് കെ. എസ്. സി. ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് കലാ വിഭാഗം സിക്രട്ടറി ടി. കെ. ജലീലുമായി ബന്ധപ്പെടുക ( 050 31 46 087 – 02 631 44 55 )
അബുദാബി: കേരളാ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന മൂന്നാമത് എ. കെ. ജി. സ്മാരക ഫോര്‍ എ സൈഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്‍റ് ഒക്ടോബര്‍ 4 മുതല്‍ 8 വരെ കെ. എസ്. സി. അങ്കണത്തില്‍ നടക്കും. വൈകീട്ട് 8.30 മുതല്‍ ആരംഭിക്കുന്ന ഫോര്‍ എ സൈഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്‍റില്‍ മുതിര്‍ന്ന വരുടെ 20 ടീമുകള്‍ മത്സരിക്കും. ഒരു പൂളില്‍ 5 ടീമുകള്‍ വീതം 4 പൂളുകളി ലായി കളി നടക്കും. കൂടാതെ 18 വയസ്സിനു താഴെ യുള്ള വരുടെ മത്സരവും നടക്കും. ഇതില്‍ 6 ടീമുകള്‍ പങ്കെടുക്കും.




















