ലിപി അറിയാത്തതാകും കാരണം – ചാന്ദ്‌നി. ജി.

October 29th, 2009

chandni
 
ഇത്ര തൊട്ടു തൊട്ടു നടന്നിട്ടും
എന്നെ നിന്നിലേയ്ക്ക്‌
പകര്‍ത്താ നാവാത്ത അസ്വസ്ഥത
കലങ്ങി മറിയുന്നു തിരകളില്‍
 
മേഘം വിരിച്ച നടവഴിക ളിലേയ്ക്ക്‌
വെയില്‍ വന്ന്‌ കൂട്ടു വിളിയ്ക്കുമ്പോഴും
നിന്നിലേ യ്ക്കെത്തുന്ന നാളിനെ പ്പറ്റിയാണ്‌
ഏതൊ ക്കെയോ ഭാഷയില്‍
ഭാഷയി ല്ലായ്മയില്‍
ആത്മാവിന്റെ വിശപ്പ്‌
നീരാവിയാകുന്നത്‌
 
എത്ര ആര്‍ത്തലച്ചു പെയ്താലും
മല ഇറക്കി വിടും,
പുഴകള്‍ ഒഴുക്കി യെടുത്ത്‌
കടലെന്ന്‌ പേരിടും
കാഴ്ചക്കാര്‍ക്കും കളി വീടിനും
നീ കൂട്ടിരിയ്ക്കുക യാവുമപ്പോഴും
 
വരയിട്ടു തിരിയ്ക്കാത്ത
നിയന്ത്രണ രേഖയ്ക്‌ അപ്പുറവു മിപ്പുറവും
ഒരേ നിറത്തിലാ ണാകാശം
നക്ഷത്ര ച്ചെടികളുടെ പൂപ്പാടം
ഒരേ കാറ്റ്‌, ഒരേ മണം
 
എന്നിട്ടും
എന്നെ നിന്നിലേയ്ക്ക്‌ പകര്‍ത്താ നാവാതെ
തിരയടിയ്ക്കുന്നു പ്രണയം വീണ്ടും വീണ്ടും…
 
ചാന്ദ്‌നി. ജി.
 
 

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »


« പകരമായ്‌ നീ നല്‍കുമോ? – അസീസ് കെ. എസ്.
സില്‍ജമാര്‍ക്ക് വേണ്ടി – പ്രസന്നന്‍ കെ.പി. »Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine