ഒരു പ്രണയം കൂടി
നുള്ളി കളഞ്ഞു കൊണ്ടവര്‍
വിധിയിറക്കി
ഹൃദയങ്ങളില്‍ മുറിവുണ്ടാക്കി
ധര്‍മ്മ സനരം നടത്തുന്നവര്‍
ഇനിയുള്ള സമ്മര്‍ദ്ദങ്ങള്‍…
കുത്തു വാക്കുകള്‍
മരണങ്ങള്
ഞാനും നീയുമില്ല
ഇനി നമ്മളെയുള്ളൂ എന്നറിയാനും
പ്രണയം പൂത്തു വിടരുമെന്നു
കരുതാനും
ഇനിയെന്തു ന്യായം!!
കാത്തിരിക്കാം
നമുക്കിനി
പ്രണയം കണ്ണു ചിമ്മിയെത്തുമല്ലോ?
മുളങ്കാടിനപ്പുറം സൂര്യന്
ഊര്‍ന്നിറങ്ങുന്നതു കാണാനും
ചാറ്റല്‍ മഴയുടെ കലമ്പല്‍
ഒരു കുടയ്ക്കടിയിലിരുന്നു കേള്‍ക്കാനും
ഇല കൊഴിക്കുന്ന തണല്‍
മരങ്ങള്‍ക്ക് കൂട്ടിരിക്കാനും
സഖീ എന്നൊന്ന് കാതരമായി വിളിക്കാനും
ഊര്‍ന്നു പോയ തട്ടം ഒന്നെടുത്തു
ചാര്‍ത്തി തരാനും…
– പ്രസന്നന് കെ.പി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: prasannan-kp