ഒരു പുസ്തകം നമുക്ക് ഒരുമിച്ചു വായിക്കണം
അവസാന താളുകള്‍ എത്തുവോളം
സായം സന്ധ്യയില്‍ കടല്‍ക്കരയില്‍ എത്തണം
സന്ധ്യതന്‍ ശോണിമ ഒന്നിച്ചു കാണണം
അതിനിടയിലും ഇത്തിരി പ്രണയിക്കണം
ഏറെ ചിരിക്കണം
പരസ്പരം കണ്ണീര്‍ തുടയ്ക്കണം
ആള്‍ക്കൂട്ടത്തില്‍ തനിച്ചാവണം
ആ ഓര്‍മകളിലും നമ്മള്‍ ഒന്നിച്ചുണ്ടാവണം
അതിനിടയിലും ഇത്തിരി പ്രണയിക്കണം
നിന്‍ ചുമലുകള്‍ താങ്ങായി വേണം
പരസ്പരം തണലാകണം
അതിനിടയിലും ഇത്തിരി പ്രണയിക്കണം
ഇടയ്ക്കിടെ വിരല്‍ത്തുമ്പ് തൊടണം
അപ്പോഴും ഞാന്‍ ഞാനും
നീ നീയും ആയിരിക്കണം
അതിനിടയിലും ഇത്തിരി പ്രണയിക്കണം
എന്റെ ചെറു യാത്രകള്‍ നിന്റേതും ആകണം
ആ യാത്രകളില്‍ നാം ഒന്നിച്ചുണ്ടാകണം
അതിനിടയിലും ഇത്തിരി പ്രണയിക്കണം
– ജ്യോതിസ്
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: jyothis
പ്രണയത്തിന്റെ….തീക്ഷ്ണ മുഹൂര്‍ത്തങ്ങള്‍ എത്ര ഭംഗിയായി ചിത്രികരിച്ചിരിക്കുന്നു…….കവയിത്രി..അഭിനന്ദനങ്ങള്‍!!!!
അത്ഭുതകരമായ പ്രേമത്തിന്റെ സൌന്ദര്യം പരത്തുന്ന കവിത. എല്ലാ വിധ ഭാവുകങ്ങളും നേര്‍ന്നു കൊള്ളുന്നു.