വൃശ്ചികത്തിന്റെ തണുത്ത
കുളത്തിലേക്കെന്ന പോലെ
മടിച്ച് മടിച്ച് ഓര്‍മ്മകളുടെ വക്കത്ത്
കാല് വെച്ചപ്പോഴെ ആകെ കുളിര്‍ന്നു
കൃസ്തുമസ് പരീക്ഷക്ക്
പഠിക്കാനെന്ന് തെങ്ങിന്‍
പറമ്പിലേക്ക്.
പരന്ന് കിടക്കുന്ന പാടത്തെ
വിളഞ്ഞ നെല്ലിന്റെ
സ്വര്‍ണ്ണ നിറമാണല്ലോടി
നിന്റെ കൈയ്ക്കെന്ന്
തലോടുമ്പോള്‍ നാണത്താലാകെ
ചുവക്കുന്ന കവിളില്‍
മുത്തിയ മധുരം ചുണ്ടില്‍
ഒട്ടിയ കവിളും ദൈന്യം പേറും
കണ്ണുമായി ഇടവഴിയില്‍
കാണുമ്പോള്‍ മിണ്ടാതെ
തല കുനിച്ചത് ഓര്‍മ്മകളാവും
നെഞ്ച് പൊള്ളിക്കുന്നത്
നീ മറന്നുവോയെന്ന്
ചോദിക്കാതെ ചോദിച്ച്
മാഞ്ഞ കാലടികളില്‍
ഒളിച്ച് കളിക്കുമ്പോള്‍
ഒരുമിച്ചൊളിച്ച
പത്തായത്തിന്റെ മറവില്‍
വേണ്ട ചെക്കായെന്ന്
വെറുതെയെങ്കിലും പറഞ്ഞ
വാക്കുകള്‍ ഉണ്ടോയെന്ന്
തിരിഞ്ഞ് നോക്കിയില്ല
ആ പെണ്ണിനെന്നും
കഷ്ടപ്പാടാണെന്ന്
അമ്മ പറയുമ്പോള്‍
തല കുനിച്ച് ഇറങ്ങിയത്
ഓര്‍ത്തെടു ത്തടക്കി വെക്കാന്‍
ഇനിയും വല്ലതുമു ണ്ടൊയെന്ന്
തിരഞ്ഞായിരുന്നു.
മച്ചിന്‍ മുകളില്‍ പൊടി പിടിച്ച്
കിടപ്പുണ്ട്, അന്നത്തെ
നാണം.
കണ്ണിലെ തിളക്കം.
കണ്ണടച്ച് തറയില്‍ കിടന്നു
ആരെങ്കിലും കാണും
എനിക്ക് പേടിയാടാ
എന്നത് കേട്ടില്ല.
കിതച്ചി റങ്ങുമ്പോള്‍
നീയെന്താടാ ആകെ
വിയര്‍ത്തല്ലോ
മേലാകെ പൊടിയായല്ലോ
എന്ന് അമ്മ.
ഒന്നൂല്ല്യാന്ന് ചിരിച്ച്
ഒന്ന് കുളിച്ച് വരാമെന്ന്
കരഞ്ഞിറങ്ങി.
കുളത്തില്‍ തണുത്തിറങ്ങി
ഓര്‍മ്മകളെ കഴുത്തോളം
മുക്കിയിറക്കി
വേണ്ട, മാഞ്ഞതൊക്കെ
മാഞ്ഞ് തന്നെ പോകട്ടെ
കീറിപ്പോയ കാലത്തിന്റെ
കടലാസുകള്‍ തിരഞ്ഞിനി
ഇങ്ങോട്ടേക്കില്ല.
ഓര്‍മ്മക ള്‍ക്കെല്ലാം
ഒരുമിച്ച് ശ്രാദ്ധമൂട്ടി
പോകട്ടെ, ഈറന്‍
വസ്ത്രങ്ങളോടെ ത്തന്നെ
യാത്ര പറയുന്നില്ല
അമ്മയോടും.
– രാമചന്ദ്രന്‍ വെട്ടിക്കാട്ട്
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ramachandran-vettikkat
എടാ ദുഷ്ടാ നീ പലതും ഓര്‍ മ്മപ്പെടുതി ! നൊമ്പരപ്പെടുതി! കൊള്ളാം നല്ല വരികള്‍ !
ഒന്നൂല്ല്യാന്ന് ചിരിച്ച്ഒന്ന് കുളിച്ച് വരാമെന്ന്കരഞ്ഞിറങ്ങി.കുളത്തില്‍ തണുത്തിറങ്ങിഓര്‍മ്മകളെ കഴുത്തോളംമുക്കിയിറക്കി!!!!
രാമന്‍ പറയുന്ന വാക്കു പാലിയ്ക്കുന്നവനാണ്….
കൊള്ളാം
പ്രിയപ്പെട്ടവനെ ഓർമ്മകളുടെ ആഴവും പരപ്പും അതിൽ ഊറി നിൽക്കുന്ന വേദനയും ഈ വരികളിൽ കണ്ടു … ഒത്തിരി പറഞ്ഞു ഇതു പഴയ കാലത്തെ കുറിച്ച്….ആശംസകൾ
{_)
ശരിയാക്കി തരാം രാമാ :). എപ്പോ ശരിയായി എന്ന് ചോയിച്ചാല്‍ മതി . 🙂