ഞാന്‍ താപ്തിയെ
പ്രണയിച്ചത്
അമ്മയോടുള്ള ആരാധന
കൊണ്ട് മാത്രം!
വേവാത്ത പ്രണയ കഷണം
മനസില്‍ ചുഴിയില്‍
ദിക്കറിയാതെ കറങ്ങുന്നു …
ചിന്തകള്‍
ആവികളായി
മുടികള്‍
ദേശം വിട്ടിറങ്ങി
തിരിച്ചു വരില്ലെന്ന
പ്രതിജ്ഞയോടെ …
കാലം കറങ്ങി
കണ്ടിട്ടും കാണാതെ
തിരക്കിന്റെ ദേശത്തേക്ക്
ഞാനും പോയി …
പ്രണയം,
പേരറിയാത്ത ദിക്കും തേടി
മറഞ്ഞു.
ഇന്നിപ്പോള്‍
ചോദിച്ചു പോകുന്നു:
‘എന്തിനായിരുന്നു –
ഞാനവളെ പ്രണയിച്ചത് ..?
ആ തമാശ തന്‍
ലക്ഷ്യം, എന്തായിരിക്കാം..?
– സോണ ജി.