-ഷെര്‍ഷാ വര്‍ക്കല
ഇതു വരെ യെവിടെ യായിരുന്നൂ നീ..
ജന്മാന്തര ങ്ങളായി ഞാനീ വീഥിയില്‍
നിന്നെ കാത്തു നിന്നതു ഒരു മാത്ര യെങ്കിലു മറിഞ്ഞില്ലെ
ആലിപ്പഴം പൊഴിയുന്ന നാള്‍വഴി കളിലെല്ലാം
നിന്നെ യൊര്‍ത്തു ഞാന്‍ കരയു മായിരുന്നു
ആര്‍ദ്ര ധനു മാസ രാവു കളിലാതിര
വന്നതും പൊയതും ഞാനൊട്ടു മറിഞ്ഞില്ല
ഏകാന്ത ജീവിത യാത്രയി ലൊരാളു-
മെനിയ്ക്ക് കൂട്ടിനി ല്ലായിരുന്നു
പൊന്നിന്‍ കിനാക്കള്‍ തിരയുന്ന
ദുഷ്ഫലമീ നര ജന്മത്തില്‍ നീ മാത്ര മെന്നുള്‍ ത്തുടിപ്പുകള്‍
പ്രഭാതം കൊതിച്ചു ഞാനൊ ത്തിരി നാളായി
ഒരു മാത്ര കണ്ടില്ല ഞാന്‍ തമസ്സല്ലാതെ……