Saturday, July 26th, 2008

മറുപടി കാത്ത് – സുനില്‍ രാജ് സത്യ

മഴമേഘങ്ങള്‍ പോലെയാണ്
നിന്നെ ക്കുറിച്ചുള്ള ചിന്തകള്‍
എന്റെ മനസ്സില്‍ കാര്‍ മൂടിയിരിക്കുന്നത്…!
ഒരു ജല സംഭരണി പോലെ
നിന്റെ ഹൃദയം തുറന്നു വയ്കാമെങ്കില്‍
പ്രണയമായ് പെയ്തിറങ്ങാമായിരുന്നു..!
അഭ്രപാളിയിലെ പ്രണയ രംഗങ്ങള്‍ പോലെ
മരം ചുറ്റിയോടാനോ –
ലാന്റ് സ്കേപ്പിലൂ ടുരുളാനോ
ഞാനില്ല..!
കലാലയത്തിലേതു പോലെ
ഐസ്ക്രീം നുണയാനോ
ഗോവണി ച്ചോട്ടില്‍ മുറി പണിയാനോ
ഞാനില്ല..!
ബീച്ചിലെ ലവണ ലായനിയില്‍ കുളിച്ച്
നനഞ്ഞൊട്ടി നിന്ന്
പ്രണയം പ്രഖ്യാപിച്ച്
നാണം കെടാനും ഞാനില്ല..!
ഒരു കടലാസില്‍
‍എന്റെ വിചാരങ്ങള്‍ക്ക്
മറുപടി തരാമെങ്കില്‍
‍എന്റെ പ്രണയം നീ സ്വീകരിക്കു മെന്നര്‍ഥം.
അപ്പോള്‍,
നിന്റെ ഹൃദയ പാത്രത്തില്‍
‍എന്റെ പ്രണയ തീര്‍ഥം
പെയ്തു നല്‍കാം…!!

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

1 അഭിപ്രായം to “മറുപടി കാത്ത് – സുനില്‍ രാജ് സത്യ”

  1. NishkalankanOnline says:

    ഇഷ്ടപ്പെട്ടു…പണ്ട്‌ ആരോടൊക്കെയോ പറയണമെന്നാശിച്ച വാക്കുകള്‍. പറയാന്‍ കഴിയാതെ പോയ വരികള്‍… അന്നു പെയ്തൊഴിയാത്ത ആ പ്രണയമേഘങ്ങള്‍ എന്നും മനസ്സീല്‍ ഒരായീരം പ്രണയസന്ധ്യകളില്‍ തീര്‍ത്ഥവര്‍ഷമായി പെയ്തിറങ്ങുന്നു. ഇവന്‍ വീണ്ടും കാമുകനായി അവശേഷീക്കുന്നു… സ്നേഹത്തിന്‍റെ അനശ്വര സൌന്ദര്യത്തില്‍ ലാന്‍ഡ് സ്കേപ്പുകളൊന്നുമില്ല… പ്രണയം തന്നെ ഒരു ലാന്‍ഡ്‌സ്കേപ്പല്ലേ…മറുപടീകള്‍ ലഭിക്കാതിരിക്കുമ്പോഴാണ് പ്രണയം തീവ്രമാകുന്നത്…ആശംസകള്‍ജയകൃഷ്ണന്‍ കാവാലം

അഭിപ്രായം എഴുതുക:


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


«
«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine