കാല മാകുന്ന പഴം പുസ്തകം മറിച്ചു നോക്കുമ്പോള്‍
ആരോ കോറിയിട്ട ആ വരികള്‍ ക്കിടയില്‍
എന്റെ കൈപ്പട കണ്ടാല്‍ നീ ഞെട്ടരുത്.
മനസ്സിന്റെ മാന്ത്രിക കൂട്ടില്‍ പണ്ടെന്നൊ
മാനം കാണിക്കാതെ ഒളിപ്പിച്ചു വച്ച
ആ മയില്‍പ്പീലി ത്തുണ്ട് ഒരു കഥ പറഞ്ഞാല്‍
നീ ഒരിക്കലും പരിഭവിക്കരുത്.
അങ്ങകലെ ആ ഉണക്ക മര ച്ചില്ലയില്‍
കൂടു വിട്ടു പോയ ഇണ ക്കുരുവിയെ തേടി
കരയുന്ന രാക്കിളിയുടെ വിരഹ ഗാനം കേട്ടാല്‍
എന്റെ ഇടറുന്ന ശബ്ദം നീ ഓര്‍ക്കരുത്.
ഉമ്മറ ക്കോണില്‍ എന്നും താലോലിച്ചു വളര്‍ത്തീട്ടും
ഒരിക്കലും പൂക്കാതെ നില്‍ക്കുന്ന മുല്ല ച്ചെടി കണ്ടാല്‍
ഒരു നാളും പൂവിടാതെ വാടി ക്കരിഞ്ഞു പോയ
എന്റെ സ്വപ്നങ്ങളെ ക്കുറിച്ചു നീ ചിന്തിക്കരുത്.
ഇതൊന്നും നിനക്കു താങ്ങാനാവില്ല.
കണ്‍ചിപ്പി ക്കുള്ളില്‍ നീ ഒളിപ്പിച്ചു വച്ചിരിക്കുന്ന
മിഴിനീര്‍ മുത്തു താഴെ വീണു പോകും.
അതെന്നെ വല്ലാതെ വേദനിപ്പിക്കും.
അതുകൊണ്ട് നി ഈ കുറിപ്പ് വായിക്കരുത്…
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: Teena-C-George
ezhuthathe poyath ..thanks
it s my poem too…..this poem bring back d memories of d lossed love…thnx Tina…
എന്റെ ചിന്തക്കളോട് എന്തോ ഒരു വ്യക്തി ബനധം