ഒന്ന്
മഞ്ഞു വീണ കടവിലെ തോണി ഒന്നുലഞ്ഞു,
കാറ്റു വന്നു വിളിക്കുന്നു, യാത്രയുണ്ട്.
രണ്ട്
ഒരു തുള്ളി സൂര്യനെ ഉള്ളിലാക്കി
പുതുപുല്ലിന്‍ തുമ്പിലെ തേന്‍കണം
മൂന്ന്
ചുട്ടു പൊള്ളുന്ന വെയിലില്‍
കുളിരായ് പെയ്തിറങ്ങുന്ന മഴയുടെ
ഇരമ്പല്‍ കേട്ടൊരു കാട്ടുവഴി.
നാല്
ഇടവഴിയില്‍ വീണ മാന്തളിര്‍ തിന്ന്
നിഴലുകള്‍ കെട്ടിപ്പുണരുന്നു.
അഞ്ച്
തിരയണഞ്ഞ തീരത്ത്
മാഞ്ഞു പോയ കാലടികള്‍ തിരയുന്നു വെയില്‍.
ആറ്
ചെമ്പകം മണക്കുന്ന രാത്രിയില്‍
ഒരു കുമ്പിള്‍ നിലാവു കോരി
വെള്ളി മേഘങ്ങള്‍ യാത്രയാകുന്നു.
– സി.പി. ദിനേശ്
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: cp-dinesh
Pranaya thullikal…