– jaYesh
നിന്നെക്കുറിച്ചും
മഴയെക്കുറിച്ചുമല്ലാതെ
ഞാനിത്രയും ചിന്തിച്ചിട്ടില്ല
ആത്മാവില്‍
സിരകളില്‍
ശ്വാസത്തില്‍
എന്തിനേറെ,
ഓരോരോ കാല്‍ വയ്പ്പില്‍ പോലും
നിന്നോടടുക്കുന്നെന്ന
അനുഭൂതിയെനിക്ക്
നീ വരുമ്പോള്‍
മുന്‍ കൂട്ടിയറിയുന്നു
പൂക്കള്‍ വിരിയുന്നതായും
പരിമളം പുശിയ കാറ്റ്
ജനല്‍ കടന്നെത്തുന്നതായും
നിലാവ് വിരിച്ചിട്ട മുറ്റത്ത്
ആലിപ്പഴങ്ങള്‍ ഉരുകുന്നതായും …
എന്നിട്ടും
നിന്നോടത് പറയാനാകുന്നില്ലല്ലോ
എനിക്കിന്നും !!