– മുഹമ്മദ് ശിഹാബ്
നിന്നെയോര്‍ത്ത്
കണ്ണൊന്നടച്ചപ്പോള്‍
ഏകാന്ത ദ്വീപില്‍ വിരുന്നെത്തിയ
ശലഭം
പാതികുടിച്ച ചായക്കോപ്പയില്‍
ജീവനൊടുക്കി
പൊതിഞ്ഞുവെച്ച മധുരത്തില്‍ മുങ്ങി
ഉറുമ്പുകളുടെ വിലാപ യാത്ര
ചിന്നിച്ചിതറി
നീ ചിരിച്ച ചിത്രം നോക്കി
ശീര്‍ഷകം കാത്തുകിടന്ന
കവിത
മിനുമിനുത്ത ഉരുളന്‍ കല്ലിന്‍
ഭാരത്തില്‍ നിന്ന്
സ്വതന്ത്രത്തിലേക്ക്
കുതറി.
നീ പോയ വഴിദൂരങ്ങളില്‍
ജലാര്‍ദ്ര നയനങ്ങള്‍
അലഞ്ഞു വറ്റി
ഋതുക്കള്‍ മാത്രം നിലയ്ക്കാത്ത
പെന്‍ഡുലമായി
സമയമോതികൊണ്ടേയിരുന്നു…
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: Muhammed_Shihab