രാവും പകലും മത്സരിച്ചു
തമ്മില്‍ കാണാതെ, തമ്മില്‍ മിണ്ടാതെ,
അക്ഷരങ്ങളെ, അക്കങ്ങളെ
വെട്ടിത്തിരുത്തിയും കൂട്ടിക്കിഴിച്ചും
പ്രണയത്തിന്‍ കടും മധുരം മറന്നു
കാമത്തിന്‍ കൊടും തീവ്രത മാഞ്ഞു
പടുമരങ്ങള്‍ മുളച്ചുപൊങ്ങി
കൈകള്‍ വിടര്‍ത്തി വരിഞ്ഞു മുറുക്കി
കാറ്റിലാടി കുണുങ്ങിച്ചിരിച്ചു
കള്ളനോട്ടമെറിഞ്ഞു കണ്ണിറുക്കി
ഹൃദയവും ഹൃദയത്തിന്‍ ചുവപ്പും വെച്ചുനീട്ടി
നീയില്ലെങ്കില്‍ ഞാനില്ലെന്ന് ചിണുങ്ങി
ഈ സന്ധ്യയില്‍ പുണര്‍ന്നു കിടക്കുന്നു
തമ്മില്‍ പറയാത്ത സ്നേഹത്തിന്‍
പൊന്‍തിളക്കങ്ങളില്‍ പൂണ്ട്
ഈ മരുഭൂവിന്റെ കണ്ണുനീരുറവയില്‍ നനഞ്ഞ്
പുലര്‍ച്ചെ കാണുന്ന സ്വപ്നം മോഹിച്ച്
പറയാതെ മിണ്ടാതെ തമ്മില്‍ നോക്കാതെ
– Bha
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: Bha
മറന്നതു പ്രണയമൊ ജീവിതമൊ? …കൊളാം ..