ഇത്ര തൊട്ടു തൊട്ടു നടന്നിട്ടും
എന്നെ നിന്നിലേയ്ക്ക്
പകര്‍ത്താ നാവാത്ത അസ്വസ്ഥത
കലങ്ങി മറിയുന്നു തിരകളില്‍
മേഘം വിരിച്ച നടവഴിക ളിലേയ്ക്ക്
വെയില്‍ വന്ന് കൂട്ടു വിളിയ്ക്കുമ്പോഴും
നിന്നിലേ യ്ക്കെത്തുന്ന നാളിനെ പ്പറ്റിയാണ്
ഏതൊ ക്കെയോ ഭാഷയില്‍
ഭാഷയി ല്ലായ്മയില്‍
ആത്മാവിന്റെ വിശപ്പ്
നീരാവിയാകുന്നത്
എത്ര ആര്‍ത്തലച്ചു പെയ്താലും
മല ഇറക്കി വിടും,
പുഴകള്‍ ഒഴുക്കി യെടുത്ത്
കടലെന്ന് പേരിടും
കാഴ്ചക്കാര്‍ക്കും കളി വീടിനും
നീ കൂട്ടിരിയ്ക്കുക യാവുമപ്പോഴും
വരയിട്ടു തിരിയ്ക്കാത്ത
നിയന്ത്രണ രേഖയ്ക് അപ്പുറവു മിപ്പുറവും
ഒരേ നിറത്തിലാ ണാകാശം
നക്ഷത്ര ച്ചെടികളുടെ പൂപ്പാടം
ഒരേ കാറ്റ്, ഒരേ മണം
എന്നിട്ടും
എന്നെ നിന്നിലേയ്ക്ക് പകര്‍ത്താ നാവാതെ
തിരയടിയ്ക്കുന്നു പ്രണയം വീണ്ടും വീണ്ടും…
– ചാന്ദ്‌നി. ജി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: chandni
എന്നിട്ടുംഎന്നെ നിന്നിലേയ്ക്ക് പകര്‍ത്താനാവാതെതിരയടിയ്ക്കുന്നു പ്രണയം വീണ്ടും…ലിപി അറിയാത്താകും നിദാനം അല്ലേ ,ചന്ദ്രകാന്തം…