ഒരു മരമാണ് ഞാന്‍
നിന്റെ ജീവിതത്തില്‍, ഈ മരുഭൂമിയില്‍
പൂത്തുലഞ്ഞ ഒരു തണല്‍ മരം
നിന്റെ ചിന്തകള്‍ക്ക്
താങ്ങും തണലുമായ് ഞാന്‍
ഒരാത്മാവും ഒരു ഹൃദയവുമായി
പൊള്ളുന്ന വെയിലിലും നിനക്ക് കുളിരേകാന്‍
തളിരില കൈകള്‍ വിരിച്ചു തന്നു ഞാന്‍
ആ ചൂടിലും ഞാന്‍ എന്നെ മറന്നു
കാരണം നീയൊരു നീരുറവയായിരുന്നു
വറ്റാത്തൊരു സ്നേഹ പ്രവാഹം
അതു വറ്റിയാല്‍ പിന്നെയീ ഞാനില്ല
ഉണങ്ങി കരിഞ്ഞു മണ്ണോട് ചേര്‍ന്നിടും
മരുക്കാറ്റ് നിശബ്ദമാകുമ്പോഴും
മരുഭൂമി നെടുവീര്‍പ്പിടുമ്പോഴും
എനിക്കറിയില്ല,
ഈ വേനലിനെ മറികടക്കുവാന്‍
നമ്മുടെ എത്ര നിശ്വാസം വേണമെന്ന്
– ലിജി അരുണ്‍
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ligy-arun
നല്ല കവിത. ഇനിയും എഴുതഉക