– അനീഷ്
http://www.maruvaakk.blogspot.com/
ഒരു പാളി തുറന്നിട്ട
ജനലില്‍ കൂടി ഞാനൊരു
കാട് കാണുന്നു
ആദ്യമേ മരത്തിന്റെ
തുടുത്ത കടിത്തടവും
ആരാനും ചീന്തിയെടുത്ത
തൊലിക്ക് താഴെ
പഴുത്ത മാംസവും
കാണുന്നു
പഴുപ്പിലെ ഈച്ചയാട്ടി,
കട്ട പിടിച്ച
പഴയ ചോരയുടെ
മണത്തിലേക്ക്
മൂക്ക് തിരിച്ച്,
വിയര്‍പ്പില്‍ ചീഞ്ഞ്,
നിയോഗങ്ങള്‍
കരണ്ടു തീര്‍ക്കുന്നതു വരെ
അല്ലെങ്കില്‍
താനെ മുറിയുന്നതും കാത്ത്
അവസാനം വരെ
പൊരുതിയിട്ടും
കാതല്‍ ജീര്‍ണ്ണിച്ച
പോയ ജീവന്റെ
വാതില്‍ താക്കോല്‍
തിരികെ തന്നാല്‍
നിനക്കെടുക്കാം
കിളികള്‍
ആവര്‍ത്തിച്ച് പാടുന്ന
പച്ചിലകള്‍ കൊരുത്തിട്ട
വള്ളിച്ചെടികളുള്ള
അയല്‍ മരം
അതിനു താഴെ,
സമ്മതിക്കുമെങ്കില്‍
ഒരിക്കലും
കൂട്ടിമുട്ടിയിട്ടില്ലാത്ത
വിരല്‍ത്തുമ്പുകള്‍
ആരും കാണാതെ
നമുക്ക് തൊട്ടിരിക്കാം
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: Aneesh