പ്രണയം.
 
പണം പ്രണയത്തിനൊരു തൃണമാണ്.
പ്രായം പ്രണയത്തിനൊരു പക്വതയാണ്.
പ്രാണന്‍ പ്രണയത്തിനര്‍പ്പിക്കാനുള്ളൊരു പൂവാണ്.
 
 
പരിണയം.
 
പണം പരിണയത്തിനു ചുറ്റുമുള്ള ആര്‍ത്തിയാണ്.
പ്രായം പരിണയത്തിന്റെ തടസ്സത്തിലൊന്നാണ്.
പ്രാണന്‍ പരിണയപരാജയത്തിനുള്ള വിലയാണ്.
 
 
പ്രാപണം.
 
പ്രാപണം പ്രായത്തിനു വാല്‍സല്യമേകുന്നില്ല.
പ്രാപണം പണത്തിന്റെ ചോര്‍ച്ച ഗൗനിക്കുന്നില്ല.
പ്രാപണം ഇരു പ്രാണന്റെയും മാറാരോഗമാണ്.
 
– കരീം മാഷ്
 
 

 
 
                  
 
 
  
  
  
  
  
  
  
  
  
  
  
  
  
  
  
 
 
  
  
  
  
 