ഒരു നോക്ക് കാണാന്‍

November 12th, 2011

girl-waiting-epathram

ഒരുപാട് പ്രണയം
ഒരുപാട് വിരഹം
പകല്‍ ഒരു ചെറു മഴയോളം
രാവിന് ഒരു ജന്മ ദൂരം
ഈ രാവിലും നിന്നെ ഒരു നോക്ക് കാണാന്‍
ആയിരം കാതം നടക്കട്ടെ ഇന്നു ഞാന്‍ ?

ലിജി അരുണ്‍

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

നിശ്വാസം

September 20th, 2011

tree-in-desert-epathram

ഒരു മരമാണ് ഞാന്‍
നിന്റെ ജീവിതത്തില്‍, ഈ മരുഭൂമിയില്‍
പൂത്തുലഞ്ഞ ഒരു തണല്‍ മരം
നിന്റെ ചിന്തകള്‍ക്ക്‌
താങ്ങും തണലുമായ് ഞാന്‍
ഒരാത്മാവും ഒരു ഹൃദയവുമായി
പൊള്ളുന്ന വെയിലിലും നിനക്ക് കുളിരേകാന്‍
തളിരില കൈകള്‍ വിരിച്ചു തന്നു ഞാന്‍
ആ ചൂടിലും ഞാന്‍ എന്നെ മറന്നു
കാരണം നീയൊരു നീരുറവയായിരുന്നു
വറ്റാത്തൊരു സ്നേഹ പ്രവാഹം
അതു വറ്റിയാല്‍ പിന്നെയീ ഞാനില്ല
ഉണങ്ങി കരിഞ്ഞു മണ്ണോട് ചേര്‍ന്നിടും
മരുക്കാറ്റ്‌ നിശബ്ദമാകുമ്പോഴും
മരുഭൂമി നെടുവീര്‍പ്പിടുമ്പോഴും
എനിക്കറിയില്ല,
ഈ വേനലിനെ മറികടക്കുവാന്‍
നമ്മുടെ എത്ര നിശ്വാസം വേണമെന്ന്

ലിജി അരുണ്‍

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »


« ഡിസംബര്‍ – രാമചന്ദ്രന്‍ വെട്ടിക്കാട്ട്
തുള്ളികള്‍, പ്രണയത്തുള്ളികള്‍ – സി.പി. ദിനേശ്‌ »Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine