ഡിസംബര്‍ – രാമചന്ദ്രന്‍ വെട്ടിക്കാട്ട്

December 5th, 2009

ഡിസംബര്‍

വൃശ്ചികത്തിന്റെ തണുത്ത
കുളത്തിലേക്കെന്ന പോലെ
മടിച്ച് മടിച്ച് ഓര്‍മ്മകളുടെ വക്കത്ത്
കാല് വെച്ചപ്പോഴെ ആകെ കുളിര്‍ന്നു

കൃസ്തുമസ് പരീക്ഷക്ക്
പഠിക്കാനെന്ന് തെങ്ങിന്‍
പറമ്പിലേക്ക്.
പരന്ന് കിടക്കുന്ന പാടത്തെ
വിളഞ്ഞ നെല്ലിന്റെ
സ്വര്‍ണ്ണ നിറമാണല്ലോടി
നിന്റെ കൈയ്ക്കെന്ന്
തലോടുമ്പോള്‍ നാണത്താലാകെ
ചുവക്കുന്ന കവിളില്‍
മുത്തിയ മധുരം ചുണ്ടില്‍

ഒട്ടിയ കവിളും ദൈന്യം പേറും
കണ്ണുമായി ഇടവഴിയില്‍
കാണുമ്പോള്‍ മിണ്ടാതെ
തല കുനിച്ചത് ഓര്‍മ്മകളാവും
നെഞ്ച് പൊള്ളിക്കുന്നത്

നീ മറന്നുവോയെന്ന്
ചോദിക്കാതെ ചോദിച്ച്
മാഞ്ഞ കാലടികളില്‍
ഒളിച്ച് കളിക്കുമ്പോള്‍
ഒരുമിച്ചൊളിച്ച
പത്തായത്തിന്റെ മറവില്‍
വേണ്ട ചെക്കായെന്ന്
വെറുതെയെങ്കിലും പറഞ്ഞ
വാക്കുകള്‍ ഉണ്ടോയെന്ന്
തിരിഞ്ഞ് നോക്കിയില്ല

ആ പെണ്ണിനെന്നും
കഷ്ടപ്പാടാണെന്ന്
അമ്മ പറയുമ്പോള്‍
തല കുനിച്ച് ഇറങ്ങിയത്
ഓര്‍ത്തെടു ത്തടക്കി വെക്കാന്‍
ഇനിയും വല്ലതുമു ണ്ടൊയെന്ന്
തിരഞ്ഞായിരുന്നു.

മച്ചിന്‍ മുകളില്‍ പൊടി പിടിച്ച്
കിടപ്പുണ്ട്, അന്നത്തെ
നാണം.
കണ്ണിലെ തിളക്കം.
കണ്ണടച്ച് തറയില്‍ കിടന്നു
ആരെങ്കിലും കാണും
എനിക്ക് പേടിയാടാ
എന്നത് കേട്ടില്ല.
കിതച്ചി റങ്ങുമ്പോള്‍
നീയെന്താടാ ആകെ
വിയര്‍ത്തല്ലോ
മേലാകെ പൊടിയായല്ലോ
എന്ന് അമ്മ.

ഒന്നൂല്ല്യാന്ന് ചിരിച്ച്
ഒന്ന് കുളിച്ച് വരാമെന്ന്
കരഞ്ഞിറങ്ങി.
കുളത്തില്‍ തണുത്തിറങ്ങി
ഓര്‍മ്മകളെ കഴുത്തോളം
മുക്കിയിറക്കി

വേണ്ട, മാഞ്ഞതൊക്കെ
മാഞ്ഞ് തന്നെ പോകട്ടെ
കീറിപ്പോയ കാലത്തിന്റെ
കടലാസുകള്‍ തിരഞ്ഞിനി
ഇങ്ങോട്ടേക്കില്ല.
ഓര്‍മ്മക ള്‍ക്കെല്ലാം
ഒരുമിച്ച് ശ്രാദ്ധമൂട്ടി
പോകട്ടെ, ഈറന്‍
വസ്ത്രങ്ങളോടെ ത്തന്നെ
യാത്ര പറയുന്നില്ല
അമ്മയോടും.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്

- ജെ.എസ്.

വായിക്കുക:

7 അഭിപ്രായങ്ങള്‍ »


« എന്തിനായിരുന്നു ..? – സോണ ജി.
നിശ്വാസം »Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine