അടുക്കല്‍

February 16th, 2008

– വിഷ്ണുപ്രസാദ്

അടുക്കല് വന്നിട്ടും
നിന്നെ സ്നേഹിക്കുന്നുവെന്ന്
പറയാന് വായയില്ലാഞ്ഞ
എല്ലാ മരങ്ങളും
ഞാനായിരുന്നു.

എത്ര ഉല്ക്കടമായൊരു
പ്രണയത്തെയാണ്
അത്രയും ഉയരത്തില്
നിശ്ശബ്ദമായി ഞാന്
പേറി നിന്നിരുന്നതെന്ന്
നീ അറിയില്ലല്ലോ.

നിന്റെ മുടിയിഴകളെ
ഇളക്കാന് ഒരു
കാറ്റിനെപ്പോലും
ഞാന് പറഞ്ഞയച്ചില്ല.
എന്റെയീ നിഴലിനെ ചവിട്ടിയുള്ള
നിന്റെ പോക്കുവരവു പോലും
എനിക്ക് അനര്ഘ നിമിഷങ്ങളാണ്.

കവിയുടെ ബ്ലോഗ്

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« പുതിയ തലമുറയിലെ രണ്ട് കവികള്‍ ‍ഒരു മുഴുപ്രണയിയുടെ ചോദ്യങ്ങളെ നേരിടുന്നു
ഗ്രഹണം »Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine