അന്നു നീ പറഞ്ഞതോര്‍ ക്കുന്നില്ലേ?
എന്റെ കണ്ണുകള്‍ സമുദ്രങ്ങളാണെന്ന്
എന്റെ നേര്‍ക്ക് നീളുന്ന വെറുപ്പിന്റെ
ഏതു തീ നാളങ്ങളും ഈ ആഴങ്ങളില്‍
വീണു കെട്ടു പോവുമെന്ന്
ഇപ്പോ ആ സമുദ്രം വറ്റി പോയിരിക്കുന്നു
മനസ്സില്‍ നിറയെ മുറിവുകളാണ്
ആഴത്തിലുള്ളവ, ഭേദമാവാത്തവ
പുറമേക്കു പൊറുത്തും ഉള്ളിലിരുന്നു വിങ്ങുന്നവ
ആ മുറിവുകള്‍ക്ക് മീതെ ചിരിയുടെ
വലിയ ഒരു മഞ്ഞു പുതപ്പു വലിച്ചിട്ട്
വസന്തത്തിലെന്ന പോലെ
ഞാന്‍ നില്‍ക്കേ …
എന്തിനായിരുന്നു കടന്ന് വന്ന്
ആ മഞ്ഞൊക്കെ ഉരുക്കി കളഞ്ഞത്?
നിന്റെ സ്നേഹത്തിന്റെ നറു വെണ്ണയാല്‍
ആ മുറിവൊക്കെ മാഞ്ഞു പോവുമെന്നാശിച്ച്
ഞാന്‍ കാത്തു നില്‍ക്കെ …
തിരസ്കരണത്തിന്റെ മൂര്‍ച്ചയുള്ള ഒരു കത്തി
ആഴത്തില്‍ കുത്തിയിറക്കി
മാപ്പു പറച്ചിലിന്റെ അര്‍ത്ഥ ശൂന്യത ബാക്കി നിര്‍ത്തി
പാപത്തിന്റെ വഴുക്കുന്ന പായല്‍ പ്പടികളില്‍
എന്നെ തനിച്ചാക്കി
ഏതു ഗംഗയിലേയ്ക്കാണു നീ പോയി മറഞ്ഞത്?
ആ മുറിവില്‍ നിന്ന് ഇപ്പോഴും രക്തം ഒഴുകിക്കൊണ്ടേ
ഇരിയ്ക്കുന്നു
തകര്‍ന്നു പോയ ഒരു പളുങ്കു പാത്രം പോലെ
ഈ ജീവിതം
എങ്ങനെ ചേര്‍ത്തു വെച്ചാലും മുഴുവനാകാതെ
എത്ര തൂത്തു വാരിയാലും വൃത്തിയാവാതെ
വിള്ളലുകള്‍, അപൂര്‍ണ്ണത
ഒരു നിമിഷത്തിന്റെ
അശ്രദ്ധ കൊണ്ട് രക്തച്ചാലുകള്‍ …
ഞാനിവിടെ തനിച്ചാണ്
ഒറ്റപ്പെടലിന്റെ ഈ തുരുത്തില്‍
വറ്റിപ്പോയ സമുദ്രത്തിനു കാവലായി
പേടിപ്പിക്കുന്ന ഇരുട്ടില്‍, മരവിക്കുന്ന തണുപ്പില്‍ …
ഒറ്റയ്ക്ക് …
നിനക്ക് തിരിച്ച് വരാന്‍ തോന്നുന്നില്ലേ …
നമുക്ക് സ്നേഹത്തിന്റെ വറ്റാത്ത കടല്‍ സൃഷ്ടിക്കാം
നേരം പോയതറിയാതെ ആകാശം നോക്കി ക്കിടക്കാം …
– ശ്രീജിത വിനയന്‍
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: sreejitha-vinayan
പ്രനയതിന്റെ സാഗമ്ായിരന്ന ആ കന്ന്‍ഉകലില്‍ വഞ്ജനയുദെ അഗ്നിനാലങല്‍ ജ്വലിക്കുംബൊല്‍, ഭയന്നു പ്രാനനും കൊന്‍ദു ഒദുകയായിരുന്നു, സ്ത്രീയില്‍ തുടന്‍ഗി സ്ത്രീയില്‍ അവസാനിക്കുന്ന ലൊഅകം, പുരംതിരിഞു നൊആഒക്കുംൊല്‍ അഗ്നിനാലങല്‍… വഞനയുദെ പര്യാം, ഭയമാനു
azeezks@gmail.com from calgarydear sreejith vinayan,your write up pratheekshayute oru thiri baakkiyuntu is poetic,beautiful,sensual,and relaxing with a cool feminine touch.if you get a chance, go through this link. http://www.epathram.com/business/2009/07/blog-post_25.shtml#links