ഇന്ത്യയും സൗദിയും തമ്മിലുള്ള വാണിജ്യ സാംസ്കാരിക ബന്ധം കൂടുതല്‍ മെച്ചപ്പെട്ടതായി സൗദി വിദേശകാര്യ മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. നടപ്പു വര്‍ഷം 700 കോടി ഡോളറിന്‍റെ വ്യാപാരം ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്
ഇന്ത്യയും സൗദിയും തമ്മിലുള്ള വാണിജ്യ സാംസ്കാരിക ബന്ധം കൂടുതല്‍ മെച്ചപ്പെട്ടതായി സൗദി വിദേശകാര്യ മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. നടപ്പു വര്‍ഷം 700 കോടി ഡോളറിന്‍റെ വ്യാപാരം ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്
-
ദുബായില്‍ മലയാളി ഗ്രോസറി ജീവനക്കാരനെ തലയ്ക്ക് അടിയേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോര്‍ലന്‍സ് മനാമയിലെ റസാനത്ത് ഗ്രേസറി ജീവനക്കാരന്‍ കാസര്‍ക്കോട് മാണിക്കോത്ത് ഷിഹാബാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. 24 വയസുള്ള ഇദ്ദേഹം കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ ഗ്രോസറിയിലെ ജീവനക്കാരനാണ്. എല്ലാദിവവും രാത്രി പന്ത്രണ്ടിന് ഗ്രോസറി അടച്ച് ഷിഹാബ് റൂമിലെത്താറുണ്ട്. എന്നാല്‍ ഇന്നലെ രാത്രി 12 കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് പോയി നോക്കിയപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടതെന്ന് ഗ്രോസറി ഉടമസ്ഥനായ അബ്ദുല്‍ ഖാദര്‍ പറഞ്ഞു. ഇദ്ദേഹത്തിന്‍റെ ബന്ധുകൂടിയാണ് ഷിഹാബ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
-
ഷാര്‍ജ : എന്‍.എസ്.എസ്. എഞ്ചിനീയറിംഗ് കോളേജ് പാലക്കാട് പൂര്‍വ്വ വിദ്യാര്‍ഥികളുടെ ആഗോള സംഘടനയായ ദര്‍ശനയുടെ യു.എ.ഇ. ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി ചിത്രരചനാ കളിമണ്‍ പ്രതിമ നിര്‍മ്മാണ ക്യാമ്പ് സംഘടിപ്പിച്ചു. ഷാര്‍ജ എമിറേറ്റ്സ് നാഷണല്‍ സ്കൂളില്‍ ഇന്നലെ (വെള്ളി) രാവിലെ 10:30 മുതല്‍ വൈകീട്ട് നാല് മണി വരെ ആയിരുന്നു ക്യാമ്പ്. അറിവ്, പഠനം, വിനോദം എന്നതായിരുന്നു ക്യാമ്പിന്റെ മുഖ്യ പ്രമേയം.
യു.എ.ഇ. യിലെ അറിയപ്പെടുന്ന ചിത്രകാരന്മാരായ പ്രമോദ്, ഹര്‍ഷന്‍ എന്നിവര്‍ രാവിലെ നടന്ന ചിത്ര രചനാ ശില്പശാലക്ക് നേതൃത്വം നല്‍കി. വാട്ടര്‍ കളര്‍ ഉപയോഗിക്കേണ്ട വിധം പ്രമോദ് വിശദീകരിക്കുകയും കുട്ടികള്‍ വാട്ടര്‍ കളര്‍ ഉപയോഗിച്ച് സ്വന്തമായി ചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്തു.
മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം
പേസ്റ്റല്‍ കളര്‍ ഉപയോഗിച്ച് വ്യത്യസ്ത നിറങ്ങള്‍ സങ്കലനം ചെയ്ത് ചിത്രങ്ങള്‍ വരയ്ക്കാന്‍ ഹര്‍ഷന്‍ കുട്ടികള്‍ക്ക് കാണിച്ചു കൊടുക്കുകയും അത് പ്രകാരം കുട്ടികള്‍ ചിത്രങ്ങള്‍ വരയ്ക്കുകയും ഉണ്ടായി.
ഉച്ചയ്ക്ക് ശേഷം പ്രശസ്ത ശില്‍പ്പി സദാശിവന്‍ അമ്പലമേട് കുട്ടികള്‍ക്ക് കളിമണ്‍ പ്രതിമാ നിര്‍മ്മാണത്തിന്റെ ബാലപാഠങ്ങള്‍ പറഞ്ഞു കൊടുത്തത് ഏറെ വിജ്ഞാന പ്രദവും രസകരവുമായി. കൈയ്യില്‍ മണ്ണ് ആയാല്‍ കൈ സോപ്പിട്ടോ ഹാന്‍ഡ് ക്ലീനര്‍ ഉപയോഗിച്ചോ കഴുകണം എന്ന കര്‍ശന നിര്‍ദ്ദേശം ഉള്ള ഗള്‍ഫിലെ കുട്ടികള്‍ക്ക് കളിമണ്‍ കൈ കൊണ്ട് കുഴക്കുവാനും, മണ്ണ് കൊണ്ട് രൂപങ്ങള്‍ നിര്‍മ്മിക്കുവാനും ലഭിച്ച അസുലഭ അവസരം അവര്‍ മതിയാവോളം ആസ്വദിച്ചു.
കുട്ടികള്‍ക്ക് കളിമണ്‍ പ്രതിമകളുടെ ചരിത്ര പശ്ചാത്തലവും, ശാസ്ത്രീയ വശങ്ങളും അവരുടെതായ ഭാഷയില്‍ വിശദീകരിച്ചു കൊടുത്ത് കൊണ്ട് സദാശിവന്‍ അമ്പലമേട് കളിമണ്ണില്‍ ഒരു ആള്‍ രൂപം നിര്‍മ്മിച്ചു കാണിച്ചു. തങ്ങള്‍ക്കാവും വിധം കുട്ടികള്‍ കളിമണ്ണില്‍ പല രൂപങ്ങളും നിര്‍മ്മിക്കുകയും ചെയ്തു.
ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ചിത്രകാരന്മാരായ ഹര്‍ഷന്‍, പ്രമോദ് എന്നിവര്‍ക്കും ശില്പിയായ സദാശിവന്‍ അമ്പലമേടിനും ദര്‍ശന യു.എ.ഇ. ചാപ്റ്ററിന്റെ സ്നേഹോപഹാരം സമ്മാനിച്ചു.
കുട്ടികള്‍ ശില്പിയുമായി ഏര്‍പ്പെട്ട സൌഹൃദ സംവാദം പ്രശസ്ത പ്രവാസി എഴുത്തുകാരനും കാഥികനും, ദര്‍ശന അംഗവുമായ പി. മണികണ്ഠന്‍ നിയന്ത്രിച്ചു. ക്യാമ്പില്‍ പങ്കെടുത്തത് കൊണ്ട് തങ്ങള്‍ക്ക് ലഭിച്ച പുതിയ അറിവുകളും പുതിയ കാഴ്ചപ്പാടും കുട്ടികള്‍ സംവാദത്തിനിടയില്‍ സദസ്സുമായി പങ്കു വെച്ചു.
ദര്‍ശന യു.എ.ഇ. കണ്‍വീനര്‍ ദിനേശ് ഐ. യുടെ നേതൃത്വത്തില്‍ ആവിഷ്കരിച്ച ക്യാമ്പിന് ദര്‍ശന എക്സിക്യൂട്ടിവ് മെമ്പര്‍മാരായ പ്രകാശ് ആലോക്കന്‍, മനു രവീന്ദ്രന്‍, കൃഷ്ണ കുമാര്‍, രാജീവ് ടി.പി. എന്നിവര്‍ നേതൃത്വം നല്‍കി.
-
വായിക്കുക: കല, കുട്ടികള്‍, സംഘടന
അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന “വിന്‍റര്‍ സ്പോര്‍ട്സ്- 2010” ഓപ്പണ്‍ അത്‌ലറ്റിക് മീറ്റ് ഫെബ്രുവരി അഞ്ചിന് വെള്ളിയാഴ്ച രാവിലെ ഏഴു മണി മുതല്‍, മുസഫ പാലത്തിനു സമീപമുള്ള ഡിഫന്‍സ് സ്റ്റേഡിയത്തില്‍ നടക്കും. 12 ഗ്രൂപ്പുകളിലായി വിവിധ മത്സരങ്ങള്‍ ഉണ്ടായിരിക്കും.
ഫെബ്രുവരി മൂന്നിന് മുന്‍പായി പൂരിപ്പിച്ച അപേക്ഷകള്‍ കെ. എസ്. സി. ഓഫീസില്‍ എത്തി യിരിക്കണം. മത്സരത്തിന്റെ എന്‍ട്രി ഫോമുകള്‍ ഓഫീസില്‍ നിന്നോ, വെബ്സൈറ്റില്‍ നിന്നോ ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 02 631 44 55, 02 631 44 56, 050 44 61 912 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
-
ദുബായ് : കുഞ്ഞിമംഗലം പഞ്ചായത്ത് കെ. എം. സി. സി. ദുബായ് കമ്മിറ്റി വെബ് സൈറ്റ് ഉല്‍ഘാടനം ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി. നിര്‍വഹിച്ചു. ദുബായ് ഡൂണ്‍സ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കെ. ഫൈസല്‍ അധ്യക്ഷം വഹിച്ചു. മുനീര്‍ വാഴക്കാട്, മജീദ് പാനൂര്‍, എം. കെ. പി. മുസ്തഫ കുഞ്ഞിമംഗലം, പി. വി. സഹീര്‍, ജാഫര്‍ മാടായി, ഷബീര്‍ കെ. കെ. എന്നിവര്‍ പ്രസംഗിച്ചു.
ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. കുഞ്ഞിമംഗലം കെ.എം.സി.സി. വെബ്സൈറ്റ് ഉല്‍ഘാടനം നിര്‍വഹിക്കുന്നു
ഫാറൂഖ് യു. കെ. സ്വാഗതവും ഫാസില്‍ കെ. കെ. നന്ദിയും പറഞ്ഞു.
കുഞ്ഞിമംഗലം കെ.എം.സി.സി. ഡോട്ട് കോം എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
-