ഖത്തര്‍ മലയാളിക്ക് പുരസ്‌കാരം

January 26th, 2010

sayyed-jifriദോഹ: കേരള ടെലിവിഷന്‍ പ്രേക്ഷക സമിതി പ്രഖ്യാപിച്ച ‘എന്‍. പി. സി. കേര സോപ്‌സ് കാഴ്ച’ ടെലിവിഷന്‍ പുരസ്കാര ങ്ങളില്‍ മികച്ച ഹോം ഫിലിം സംവിധായകനുള്ള പുരസ്‌കാരം ഖത്തര്‍ മലയാളിയായ സയ്യിദ് ജിഫ്രിക്ക് ലഭിച്ചു. വയനാട് മുട്ടില്‍ പിലാക്കൂട്ട് മുത്തു കോയ തങ്ങള്‍ – ആയിഷ ദമ്പതികളുടെ മകനായ ഇദ്ദേഹം കഴിഞ്ഞ ഒന്നര വര്‍ഷമായി ഖത്തറിലെ എന്‍. ഐ. ജി. പി. യില്‍ സെയില്‍സ് കോ – ഓര്‍ഡിനേറ്ററാണ്. എട്ടു വര്‍ഷത്തോളം കോഴിക്കോട് പരസ്യ ചിത്ര സംവിധാന രംഗത്ത് പ്രവര്‍ത്തിച്ചിരുന്നു.
 
പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം ഫെബ്രുവരി 3ന് കോഴിക്കോട് ടൌണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.
 
‘ഗുലുമാല്‍ കല്ല്യാണം’ എന്ന ടെലി ഫിലിം സംവിധാനം ചെയ്‌തതാണ് ഇദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

-

വായിക്കുക:

അഭിപ്രായം എഴുതുക »

ഖത്തര്‍ ബൂലോഗ സംഗമം

January 26th, 2010

ദോഹ: ഖത്തറിലുള്ള മലയാളം ബ്ലോഗ്ഗര്‍മാരുടെ സംഗമം ഫെബ്രുവരി അഞ്ചാം തീയതി വെള്ളിയാഴച ഉച്ചക്ക് 1 മണിക്ക് ദോഹാ ജതീതിലെ അല്‍ മാലികി ടവറിലുള്ള എഫ്. സി. സി. ഹാളില്‍ വെച്ച് നടക്കും. ‘വിന്‍‌റ്റര്‍-2010’ എന്ന പേരിലാണ് ഈ ഒത്തു ചേരല്‍ സംഘടിപ്പിക്കുന്നത്. ഖത്തറിലെ എല്ലാ മലയാളം ബ്ലോഗര്‍മാരും ഈ മീറ്റില്‍ പങ്കെടുത്ത് സഹകരി ക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.
 
കൂടുതല്‍ വിവരങ്ങള്‍ക്കായി 5891237 (രാമചന്ദ്രന്‍ വെട്ടിക്കാട്), 5198704 (മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍) എന്നിവരെ ബന്ധ പ്പെടാവുന്നതാണ്.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

-

വായിക്കുക:

അഭിപ്രായം എഴുതുക »

അബുദാബിയില്‍ റിപ്പബ്ലിക് ദിന പരിപാടികള്‍

January 26th, 2010

അബുദാബി : അബുദാബിയിലെ അംഗീകൃത സംഘടനകളായ ഇന്ത്യാ സോഷ്യല്‍ കള്‍ചറല്‍ സെന്റര്‍, കേരളാ സോഷ്യല്‍ സെന്റര്‍, അബുദാബി മലയാളി സമാജം, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, ഇന്ത്യന്‍ ലേഡീസ് അസ്സോസ്സിയേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.
 
രാവിലെ ഒന്‍പതു മണിക്ക് പതാക ഉയര്‍ത്തി. വൈകീട്ട് എട്ടു മണി മുതല്‍ എല്ലാ സംഘടനാ പ്രവര്‍ത്തകരും പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനവും വിവിധ കലാ പരിപാടികളും അബുദാബി മീനാ റോഡിലെ ഇന്ത്യാ സോഷ്യല്‍ കള്‍ചറല്‍ സെന്റര്‍ ( ഐ. എസ്. സി.) ഓഡിറ്റോറിയത്തില്‍ അരങ്ങേറും.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

-

വായിക്കുക:

അഭിപ്രായം എഴുതുക »

ഹെയ്തി ദുരന്ത ബാധിതര്‍ക്ക് ആശ്വാസമായി ഇന്ത്യന്‍ മീഡിയ ഫോറം

January 24th, 2010

indian-media-forumദുബായ് : ഭൂകമ്പത്തിന്റെ ദുരിത ഫലങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഹെയ്തിയിലെ കുട്ടികള്‍ക്ക് സഹായവുമായി യു. എ. ഇ. യിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ഡ്യന്‍ മീഡിയ ഫോറം രംഗത്തെത്തി. ഇതിനായി രൂപം കൊടുത്ത “ഇന്‍ഡ്യന്‍ മീഡിയ ഫോറം ഹെയ്തി ഹെല്പ് സര്‍വ്വീസ് ”, ഈ ഉദ്യമത്തില്‍ സഹകരിക്കുന്നവരുടെ പക്കല്‍ നിന്നും ശേഖരിച്ച പുതിയ വസ്ത്രങ്ങള്‍ക്ക് പുറമെ അംഗങ്ങളില്‍ നിന്നും സ്വരൂപിച്ച തുക ഉപയോഗിച്ച് വാങ്ങിയ പുതിയ വസ്ത്രങ്ങളും ചേര്‍ത്ത്, ദുബായിലെ റെഡ് ക്രെസെന്റ് സൊസൈറ്റിയില്‍ നാളെ വൈകീട്ട് ഏല്‍പ്പിക്കും.
 

haiti-children

 
ലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവനും കിടപ്പാടവും നഷ്ടപ്പെട്ട ഈ കൊടും ദുരിതത്തില്‍ ദുരന്ത ഭൂമിയില്‍ നേരിട്ട് ചെന്ന് സഹായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ദുബായ് റെഡ് ക്രെസെന്റ് സൊസൈറ്റി വഴി ആവുന്ന സഹായം എത്തിക്കണം എന്ന ഉദ്ദേശത്തോടെയാണ് ഇന്‍ഡ്യന്‍ മീഡിയ ഫോറം ഹെല്പ് സര്‍വ്വീസിന് തുടക്കമിട്ടത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

റാന്നി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ആരോഗ്യസെമിനാര്‍

January 22nd, 2010

ഷാര്ജയില് പ്രവര്ത്തിക്കുന്ന റാന്നി അസോസിയേഷനും ഡെസെര്‍ട്ട് ആയുര്‍ വേദിക് സെന്റര് ഷാര്ജയും സംയുക്തമായി സംഘടിപ്പിക്കുന്ന ആരോഗ്യസെമിനാര് ജനുവരി 28 വ്യാഴാഴ്ച്ച ഷാര്ജയില് നടക്കും

ഷാര്‍ജ ഇന്ത്യന് അസോസിയേഷന് ഹാളില് വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന ആരോഗ്യ സെമിനാറില് ഡോ.വി.സി.സുരേഷ് കുമാര് മുഖ്യപ്രഭാഷണം നടത്തും

സെമിനാറില് പങ്കെടുത്ത് രജിസ്റ്റര് ചെയ്യുന്നവര്‍ക്ക് തുടര്ദിവസങ്ങളില് സൌജന്യ് ആയുര്‍വേദ ചികിത്സ ലഭിക്കുമെന്ന് ഭാരവാഹികള് അറിയിച്ചു

കൂടുതല് വിവരങ്ങള്‍ക്കും രജിസ്ട്രേഷനും
ജോയ് മാത്യു : 050 737 16 50
ഡെസെര്‍ട്ട് ആയുര്വേദിക് സെന്റര് : 06 563 95 30
എന്നീ നമ്പറുകളില് ബന്ധപ്പെടണം

-

അഭിപ്രായം എഴുതുക »

Page 135 of 143« First...102030...133134135136137...140...Last »

« Previous Page« Previous « സഖാവ് ജ്യോതി ബസുവിന്റെ നിര്യാണത്തില്‍ ശക്തിയുടെ ആനുശോചനം
Next »Next Page » ഹെയ്തി ദുരന്ത ബാധിതര്‍ക്ക് ആശ്വാസമായി ഇന്ത്യന്‍ മീഡിയ ഫോറം »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine