സഖാവ് ജ്യോതി ബസുവിന്റെ നിര്യാണത്തില്‍ ശക്തിയുടെ ആനുശോചനം

January 22nd, 2010

jyothi-basuഅബുദാബി : രാഷ്ട്രീയ എതിരാളികള്‍ പോലും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത സ. ജ്യോതി ബസുവിന്റെ നിര്യാണം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാന ത്തിന് മാത്രമല്ല, രാഷ്ട്രത്തിനും തീരാ നഷ്ടമാണെന്നും, ആ വേര്‍പാടിന്റെ വേദനയില്‍ അദ്ദേഹത്തിന്റെ പ്രസ്ഥാനത്തോടും കുടുംബത്തോടും ഇന്ത്യന്‍ ജനതയോടും കൂടെ അബുദാബി ശക്തി തിയേറ്റേഴ്‌സും പങ്കു ചേരുന്നതായി പ്രസിഡന്റ്റ് എം. യു. വാസു അറിയിച്ചു.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

അറക്കല്‍ ഹംസ ഹാജിക്ക് യാത്രയയപ്പ്

January 22nd, 2010

arakkal-hamsa-hajiഅബുദാബി : 32 വര്‍ഷത്തെ പ്രവാസ ജീവിതം പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന വട്ടേക്കാട് പ്രവാസി വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ അറക്കല്‍ ഹംസ ഹാജിക്ക് വട്ടേക്കാട് മഹല്‍ കമ്മറ്റിയുടേയും വെല്‍ഫെയര്‍ ട്രസ്റ്റിന്റെയും സംയുക്താ ഭിമുഖ്യത്തില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി. വൈസ് പ്രസിഡണ്ട് ഇന്തിക്കാഫ് അദ്ധ്യക്ഷത വഹിച്ചു. പി. കെ. ഹസ്സമോന്‍ പ്രാര്‍ത്ഥന നടത്തി. യോഗത്തില്‍ രക്ഷാധികാരി ആര്‍. എന്‍. അബ്ദുള്‍ ഖാദര്‍ ഹാജി കമ്മറ്റിയുടെ ഉപഹാരം നല്‍കി.
 

url

 
സെക്രട്ടറി എ. നൌഷാദ്, എ. കമറുദ്ദീന്‍, കെ. മുഹമ്മദാലി ഹാജി, അബ്ദുള്‍ കരീം ഹാജി, ഹാരിസ്, എം. വി. ഇഖ്ബാല്‍, ഗഫൂര്‍, അക്ബര്‍, വി. പി. മുഹമ്മദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സൈകത ഭൂവിലെ സൌമ്യ സപര്യ – ചര്‍ച്ചാ സംഗമം കൊടുങ്ങല്ലൂരില്‍

January 22nd, 2010

jabbarika-bookകൊടുങ്ങല്ലൂര്‍ : നാട്ടിലും മറുനാടുകളിലും മൂന്നര പതിറ്റാണ്ടായി സാഹിത്യ സാമൂഹ്യ പ്രവര്‍ത്തന മേഖലകളില്‍ സജീവമായ കെ. എ. ജബ്ബാരിയെ കുറിച്ച് സുഹൃത്തുക്കളും സഹ പത്ര പ്രവര്‍ത്തകരും എഴുതിയ ലേഖനങ്ങള്‍ ബഷീര്‍ തിക്കോടി എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച “സൈകത ഭൂവിലെ സൌമ്യ സപര്യ” എന്ന ഗ്രന്ഥത്തിന്റെ പരിചയപ്പെടുത്തലും, അവലോകനവും ഉള്‍പ്പെടുന്ന പുസ്തക ചര്‍ച്ച 2010 ജനുവരി 22ന് വെള്ളിയാഴ്‌ച്ച 4 മണിക്ക് കൊടുങ്ങല്ലൂര്‍ എസ്.എന്‍.ഡി.പി. ഹാളില്‍ സംഘടിപ്പിക്കുന്നു.
 
യു.എ.ഇ. ഇന്ത്യന്‍ മീഡിയാ ഫോറം, കെ.എം.സി.സി., സര്‍ഗ്ഗധാര, സീതി സാഹിബ് വിചാര വേദി, വായനക്കൂട്ടം, അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം തുടങ്ങിയ സംഘടനകളുടെ സജീവ സാരഥികളില്‍ ഒരാളായ ജബ്ബാരിയെ കുറിച്ചുള്ള പുസ്തകത്തെ പരിചയപ്പെടുത്തി പ്രശസ്ത സാഹിത്യകാരന്‍ മുരളീധരന്‍ ആനാപ്പുഴയും ജബ്ബാരിയുടെ ആശയ സൌഹൃദങ്ങളെ പരിചയപ്പെടുത്തി ഇ. കെ. ഇബ്രാഹിം കുട്ടി മാസ്റ്ററും (സെക്രട്ടറി, കെ. എന്‍. എം.) സംസാരിക്കും. ടി. എ. ബാവക്കുട്ടി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് പി. രാമന്‍ കുട്ടി ഉദ്ഘാടനം ചെയ്യും. സീതി മാസ്റ്റര്‍, എ. കെ. എ. റഹ്‌മാന്‍ തുടങ്ങിയ പ്രശസ്ത സാഹിത്യ കാരന്മാര്‍, സാമൂഹ്യ സാംസ്ക്കാരിക മാധ്യമ പ്രവര്‍ത്തകര്‍ സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കും.
 
 

-

വായിക്കുക:

അഭിപ്രായം എഴുതുക »

പ്രൊഫ. രാജന്‍ വര്‍ഗീസ് സ്മാരക പുരസ്കാരം

January 21st, 2010

ദുബായ് : മാവേലിക്കര ബിഷപ്പ് മൂര്‍ കോളജ് ആലുംനി അസോസിയേഷന്‍ യു. എ. ഇ. ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ അഞ്ചാമത് പ്രൊഫ. രാജന്‍ വര്‍ഗീസ് സ്മാരക ചെറുകഥ, കവിതാ പുരസ്കാരത്തിന് പ്രവാസി എഴുത്തുകാരില്‍ നിന്നും സൃഷ്‌ടികള്‍ ക്ഷണിക്കുന്നു. 2010 മാര്‍ച്ച് 15ന് മുന്‍പ് മോന്‍സി ജോണ്‍, പി. ബി. നമ്പര്‍ : 26453, ദുബായ് എന്ന വിലാസത്തിലോ rojinsam അറ്റ് gmail ഡോട്ട് com എന്ന ഈമെയിലിലോ സൃഷ്‌ടികള്‍ അയക്കണമെന്ന് കലാ – മാധ്യമ വിഭാഗം കണ്‍‌വീനര്‍ റോജിന്‍ പൈനും‌മൂട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡണ്ട് മോന്‍സി ജോണ്‍ (050 6972528), സെക്രട്ടറി ഷിനോയ് സോമന്‍ (050 5503635) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
 
റോജിന്‍ പൈനും‌മൂട്, ദുബായ്
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

മയ്യില്‍ വസന്തോത്സവം ദുബായില്‍

January 21st, 2010

rajeev-kodampallyദുബായ് : മയ്യില്‍, കുറ്റ്യാട്ടൂര്‍, കോളച്ചേരി എന്നീ പ്രദേശങ്ങളിലെ നിവാസികളുടെ കൂട്ടായ്മയായ ‘മയ്യില്‍ എന്‍. ആര്‍. ഐ ഫോറ’ ത്തിന്റെ 4-‍ാം വാര്‍ഷിക പൊതു യോഗത്തിന്റെ ഭാഗമായി വിവിധ കലാ പരിപാടികളോടെ ‘വസന്തോത്സവം’ സംഘടിപ്പിച്ചു. ദെയ്‌റ ഫ്ലോറ ഗ്രാന്‍ഡ് ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ പി. അജയ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഒ. വി. വിനോദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രമുഖ ഗായകനും, ഏഷ്യാനെറ്റ് റേഡിയോ അവതാരകനും ആയ രാജീവ് കോടമ്പള്ളി വസന്തോത്സവം ഉല്‍ഘാടനം ചെയ്തു. നിഷ ഗോപിനാഥ് സ്വാഗതം പറഞ്ഞു. ചടങ്ങില്‍ പുതിയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പുരുഷോത്തമന്‍ ബാബുവിനെയും, ഇബ്രാഹിം കുഞ്ഞിനെയും അനുമോദിച്ചു.
 

mayyil-nri-forum

 
തീവ്രവാദത്തിനും, വര്‍ഗ്ഗീയതയ്ക്കും എതിരെ പ്രതിജ്ഞ എടുത്ത ചടങ്ങില്‍ അഞ്ചു കൊച്ചു കുട്ടികള്‍ അഞ്ചു തിരികള്‍ തെളിയിച്ച് കൊണ്ട് ആരംഭിച്ച കലാ പരിപാടികള്‍ക്ക് ഡോ. സുരേഷ്, ഡോ. ബിന്ദു സുരേഷ്, പവിത്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രകാശ് കടന്നപ്പള്ളി “ഡയറി -2009” എന്ന കവിത അവതരിപ്പിച്ചു. അശ്വിന്‍ വിനോദ്, വൈഷ്ണവി എന്നിവര്‍ നൃത്ത നൃത്യങ്ങള്‍ അവതരിപ്പിച്ചു.
 
പ്രകാശ് കടന്നപ്പള്ളി
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 136 of 143« First...102030...134135136137138...Last »

« Previous Page« Previous « ദര്‍ശന – മലബാറിന്റെ മണ്ണില്‍ നിന്നും ഒരു പുതിയ ചാനല്‍
Next »Next Page » പ്രൊഫ. രാജന്‍ വര്‍ഗീസ് സ്മാരക പുരസ്കാരം »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine