സമാജം കായിക മേള അബുദാബിയില്‍

January 20th, 2010

samajam-sportsഅബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന യു. എ. ഇ. എക്സ്ചേഞ്ച് യു. എ. ഇ. ഓപ്പണ്‍ അത്‌ലറ്റിക് മീറ്റ്, ജനുവരി 22ന് വെള്ളിയാഴ്‌ച്ച രാവിലെ 9 മണി മുതല്‍ അബുദാബി മുസഫാ പാലത്തിന് സമീപം ഉള്ള മിലിറ്ററി സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. യു. എ. ഇ യിലെ വിവിധ എമിറേറ്റുകളിലെ ഇന്ത്യന്‍ സ്കൂളുകളില്‍ നിന്നുമായി അഞ്ഞൂറില്‍ പരം കായിക താരങ്ങള്‍ ഈ മത്സരങ്ങളില്‍ പങ്കെടുക്കും.
 
സമാജത്തിന്റെ പ്രധാന പരിപാടികളില്‍ ഒന്നാണ് യു. എ. ഇ. ഓപ്പണ്‍ അത്‌ലറ്റിക് മീറ്റ്‌. മത്സരങ്ങള്‍ക്ക് മുന്നോടിയായി നടക്കുന്ന വര്‍ണ്ണാഭമായ മാര്‍ച്ച് പാസ്റ്റ്, കായികാഭ്യാസ പ്രകടനങ്ങള്‍ എന്നിവയ്ക്ക് സാക്ഷ്യം വഹിക്കാനായി ഇവിടത്തെ സാംസ്കാരിക പ്രമുഖരും വിശിഷ്ട അതിഥി കളും ഉണ്ടായിരിക്കും. വിദ്യാര്‍ത്ഥി കളെ പങ്കെടുപ്പിക്കുന്ന എല്ലാ സ്കൂളു കള്‍ക്കും സമാജം പ്രത്യേകം ട്രോഫിയും, ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന സ്കൂളിന് യു. എ. ഇ എക്സ്ചേഞ്ച് റോളിംഗ് ട്രോഫിയും നല്‍കും. കൂടാതെ ഏറ്റവും കൂടുതല്‍ വ്യക്തിഗത പോയിന്റ്റ് കരസ്ഥ മാക്കുന്ന കായിക താരത്തെ ” സമാജം ചാമ്പ്യന്‍” ആയി തിരഞ്ഞെടുത്തു ട്രോഫി നല്‍കി ആദരിക്കും.
 
ഇതോടനു ബന്ധിച്ച് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേള നത്തില്‍, മുഖ്യ പ്രായോജകരായ യു. എ. ഇ. എക്സ്ചേഞ്ച് സെന്റര്‍ സി. ഇ. ഓ സുധീര്‍ കുമാര്‍ ഷെട്ടി, സമാജം പ്രസിഡണ്ട് മനോജ്‌ പുഷ്കര്‍, ജന. സിക്രട്ടറി യേശു ശീലന്‍, ട്രഷറര്‍ അമര്‍ സിംഗ് വലപ്പാട്, വൈസ് പ്രസിഡണ്ട് സി. എം. അബ്ദുല്‍ കരീം തുടങ്ങിയവര്‍ പങ്കെടുത്തു പരിപാടികള്‍ വിശദീകരിച്ചു.
 
മത്സരത്തിന്റെ എന്‍‌ട്രി ഫോമുകള്‍ സമാജം ഓഫീസില്‍ നിന്നോ, വെബ് സൈറ്റില്‍ നിന്നോ ലഭിക്കും.
 
പൂരിപ്പിച്ച അപേക്ഷാ ഫോറങ്ങള്‍ 02 66 71 355 എന്ന നമ്പറില്‍ ഫാക്സ് ചെയ്യേണ്ടതാണ്.
വിശദ വിവരങ്ങള്‍ക്ക് 02 66 71 400, 050 64 211 93 എന്നീ നമ്പറുകളില്‍ ബന്ധ പ്പെടാവുന്നതാണ്.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 
 


Abudhabi Malayalee Samajam Sports Meet


 
 

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കുഴൂര്‍ വിത്സനുമായി അഭിമുഖം തൃശ്ശൂര്‍ ആകാശ വാണിയില്‍

January 18th, 2010

kuzhur-vilsanകവിയും വാര്ത്താ അവതാരകനുമായ കുഴൂര്‍ വിത്സനുമായുള്ള അഭിമുഖം ജനുവരി 19 ചൊവ്വ രാവിലെ 7.10നു ത്യശ്ശൂര്‍ ആകാശ വാണിയില്‍ പ്രക്ഷേപണം ചെയ്യും . ഗള്ഫില്‍ കഴിഞ്ഞ 6 വര്ഷമായി റേഡിയോയില്‍ വാര്ത്തകള്‍ അവതരി പ്പിക്കുന്ന കുഴൂര്‍ വിത്സണ്‍ പ്രധാനമായും പ്രക്ഷേപണ അനുഭവങ്ങളാണു പങ്ക് വയ്ക്കുന്നത്. വര്ത്തമാന ത്തിന്റെ രണ്ടാം ഭാഗം അടുത്ത ചൊവ്വാഴ്ച്ചയാണ്.

-

വായിക്കുക:

അഭിപ്രായം എഴുതുക »

റിയാദില്‍ സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സ്‌

January 18th, 2010

റിയാദ്: റിയാദിലെ മലയാളികള്‍ക്ക് സ്പോക്കണ്‍ ഇംഗ്ലീഷ് പരിജ്ഞാനം നേടി ക്കൊടുക്കു കയെന്ന ലകഷ്യത്തോടെ സുന്നി യുവ ജന സംഘം റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ രൂപീകരിച്ച ഇന്സ്ടി ട്യൂട്ടിന്റെ കീഴില്‍ നടത്തുന്ന സ്പോക്കണ്‍ ഇംഗ്ലീഷ് കോഴ്സിന്റെ ആദ്യ ബാച്ച് 14 /01 /2010 വ്യാഴാഴ്ച ആരംഭിച്ചു. ഉദ്‌ഘാടന സെഷനില്‍ ലിയാഉധീന്‍ ഫൈസി മേല്‍മുറി, അബ്ബാസ്‌ ഫൈസി ഓമച്ചപ്പുഴ, സൈതലവി ഫൈസി പനങ്ങാങ്ങര, ഷാഫി ദാരിമി പാങ്ങ്‌, ഷാഫി ഹാജി ഓമച്ചപ്പുഴ, ജലാലുധീന്‍ അന്‍വരി കൊല്ലം എന്നിവര്‍ സംസാരിച്ചു. നൌഷാദ് അന്‍വരി മോളൂര്‍ സ്വാഗതവും മൊയ്ദീന്‍ കുട്ടി തെന്നല നന്ദിയും പറഞ്ഞു.
 
നൌഷാദ് അന്‍വരി, റിയാദ്
 
 

-

വായിക്കുക:

അഭിപ്രായം എഴുതുക »

പ്രവാസി ഭാരതീയ പുരസ്കാരം ലഭിച്ച ഡോ. ആസാദ് മൂപ്പനെ ആദരിച്ചു

January 17th, 2010

dr-asad-moopenഷാര്‍ജ : പാം സാഹിത്യ സഹകരണ സംഘത്തിന്റെയും പാം പുസ്തകപ്പുരയുടെയും രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സര്‍ഗ്ഗ സംഗമം പ്രശസ്ത സിനിമാ സംവിധായകനായ ലാല്‍ ജോസ് നിര്‍വ്വഹിച്ചു. പ്രവാസി ഭാരതീയ പുരസ്കാരത്തിന് അര്‍ഹനായ ഡോ. ആസാദ് മൂപ്പനെ ലാല്‍ ജോസ് പൊന്നാട അണിയിച്ചു കൊണ്ട് ചടങ്ങില്‍ ആദരിക്കുകയുണ്ടായി.
 

lal-jose

 
തുടര്‍ന്ന്, മാതൃഭാഷ നേരിടുന്ന വെല്ലുവിളികളില്‍ എഴുത്തുകാരന്റെ പങ്ക് എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു. വിജു സി. പരവൂര്‍ അദ്ധ്യക്ഷനായ ചര്‍ച്ചയില്‍ ബഷീര്‍ തിക്കോടി മോഡറേറ്ററായിരുന്നു. ഷാജഹാന്‍ മാടമ്പാട്ട് വിഷയാവതരണം നടത്തി. ഓരോ എഴുത്തുകാരനും തന്റെ രാജ്യത്തോട് ഏറെ കടപ്പെട്ടവനാണെന്നും, രാജ്യം നേരിടുന്ന എല്ലാ പ്രശ്നങ്ങളിലും എഴുത്തുകാരന്‍ തന്റെ തൂലിക ചലിപ്പിക്കണമെന്നും ചര്‍ച്ചയില്‍ എഴുത്തുകാര്‍ അഭിപ്രായപ്പെട്ടു. ഭീകരവാദം, വര്‍ഗ്ഗീയത തുടങ്ങിയ വിഷയങ്ങളില്‍ എഴുത്തുകാര്‍ പക്ഷം ചേരാതെ ജനങ്ങളെ യഥാര്‍ത്ഥ ദിശയിലേക്ക് നയിക്കണമെന്നും ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു. അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി, എ. എം. മുഹമ്മദ്, പണിക്കര്‍, ഖുര്‍ഷിദ് തുടങ്ങിയവര്‍ പങ്കെടുത്തു.
 
വെള്ളിയോടന്‍
 
 

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രവാസി ഭഗീരഥ അവാര്ഡിനു ജോര്ജ്ജ് കെ ജോണ്‍ അര്ഹനായി.

January 16th, 2010


പ്രവാസി മലയാളി വെല്ഫെയര്‍ അസോസിയേഷന്റെ പ്രവാസി ഭഗീരഥ അവാര്ഡിനു ജോര്ജ്ജ് കെ ജോണ്‍ അര്ഹനായി.

പത്മശ്രീ ഡോ.ബി.ആര്‍ ഷെട്ടി, ഡോ.സുധാകരന്‍ എന്നിവരാണു മറ്റ് അവാര്ഡ് ജേതാക്കള്.

തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ നടന്ന ചടങ്ങില്‍ നടന്‍ മധു അവാര്ഡുകള്‍ വിതരണം ചെയ്തു.

പുനലൂര്‍ സൌഹ്യദ വേദി, ഷാര്ജ സിറ്റി വൈസ്മെന്‍ ക്ളബ്ബ് പ്രസിഡന്റ്, ബാലജനസഖ്യം എക്സ് ലീഡേഴ്സ് ഫോറം ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്ത്തിക്കുകയാണ്‍ സന്തോഷ് പുനലൂര്

-

അഭിപ്രായം എഴുതുക »

Page 138 of 143« First...102030...136137138139140...Last »

« Previous Page« Previous « സിത്താറിസ്റ്റ് അഹ്മദ് ഇബ്രാഹിമിന് യാത്രയയപ്പ്
Next »Next Page » പ്രവാസി ഭാരതീയ പുരസ്കാരം ലഭിച്ച ഡോ. ആസാദ് മൂപ്പനെ ആദരിച്ചു »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine