ദുബായ് മാര്‍ത്തോമ്മാ ഇടവക കൊയ്ത്തുത്സവം

January 12th, 2010

dubai-marthomaദുബായ് : മാര്‍ത്തോമ്മാ ഇടവകയുടെ ആഭിമുഖ്യത്തിലുള്ള കൊയ്ത്തുത്സവം ജനുവരി 15 വെള്ളിയാഴ്‌ച്ച രാവിലെ 10:30 മുതല്‍ ജബല്‍ അലി മാര്‍ത്തോമ്മാ പള്ളി അങ്കണത്തില്‍ നടക്കും. ഇടവക വികാരി റവറന്റ് വി. കുഞ്ഞു കോശി കൊയ്ത്തുത്സവം ഉല്‍ഘാടനം ചെയ്യും. കൊയ്ത്തുത്സവ ത്തോടനുബന്ധിച്ച് നടക്കുന്ന ‘എക്സ്പോ – 2010’ ല്‍ ലിം‌കാ റിക്കോര്‍ഡില്‍ ഇടം നേടിയതും സര്‍ക്കാരിന്റെ വിവിധ പുരസ്കാരങ്ങള്‍ വാങ്ങിയി ട്ടുള്ളതുമായ ടെലഫോണ്‍ കാര്‍ഡ്, സ്റ്റാമ്പ്, നാണയം എന്നിവയുടെ പ്രദര്‍ശനവും, ക്രിസ്ത്യന്‍ അറബ് സംസ്കാരങ്ങളുടെ ചിത്ര പ്രദര്‍ശനവും, വിവിധ പ്രദര്‍ശന സ്റ്റാളുകള്‍ എന്നിവയും ഉണ്ടാകും. വിവിധ കലാ സാംസ്കാരിക പരിപാടികളും അരങ്ങേറും. കൊയ്ത്തുത്സവത്തോടനുബന്ധിച്ച് മെഡിക്കല്‍ ക്യാമ്പ്, ജനുവരി 22ന് അല്‍ വാസല്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ രക്ത ദാന ക്യാമ്പ് എന്നിവയുണ്ടാകും. മാര്‍ത്തോമ്മാ സഭ കുന്നം‌കുളം – മലബാര്‍ ഭദ്രാസനത്തില്‍ ആരംഭിക്കുന്ന മാനസിക രോഗികളുടെ പുനരധിവാസ കേന്ദ്രത്തിന്റെയും, ഡി – അഡിക്ഷന്‍ സെന്ററും, ഗള്‍ഫില്‍ ദുരിതം അനുഭവിക്കുന്ന നിര്‍ധനരായവരെ സഹായിക്കുന്ന പദ്ധതിയും ഏറ്റെടുക്കും.
 
അഭിജിത് പാറയില്‍ എരവിപേരൂര്‍
 
 

-

വായിക്കുക:

അഭിപ്രായം എഴുതുക »

സത്യജിത്ത് വാരിയത്തിന്റെ കഥയും കാഴ്ചയും

January 12th, 2010

കഥാക്യത്തും ഏറെക്കാലമായി യു.എ.ഇ യില്‍ ജോലി നോക്കുന്നയാളുമായ സത്യജിത്ത് വാരിയത്തിന്റെ കഥയും കാഴ്ചയും എന്ന പുസ്തകത്തിന്റെ പ്രകാശനം വ്യാഴാഴ്ച്ച നടക്കും .

വൈകിട്ട് 4 മണിക്ക് തിരൂര്‍ തുന്ചന്പറമ്പില്‍ നടക്കുന്ന നടക്കുന്ന ചടങ്ങില്‍ കെ.പി രാമനുണ്ണി ആര്യാടന്‍ ഷൌക്കത്തിനു നല്കി പുസ്തകം പ്രകാശനം ചെയ്യും

ഒലീവാണ്‍ പുസ്തകത്തിന്റെ പ്രസാധകര്

-

അഭിപ്രായം എഴുതുക »

റിയാദില്‍ സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സ്‌

January 11th, 2010

റിയാദ്: റിയാദിലെ മലയാളികള്‍ക്ക് ഉന്നതമായ ജോലി ലഭ്യമാക്കു ന്നതിനു വേണ്ടി സ്പോക്കണ്‍ ഇംഗ്ലീഷ് പരിജ്ഞാനം നേടി ക്കൊടുക്കു കയെന്ന ലക്ഷ്യത്തോടെ സുന്നി യുവജന സംഘം റിയാദ് സെന്‍ട്രല്‍ കമ്മിറ്റി രൂപീകരിച്ച ഇന്സ്ടിട്യൂട്ടിന്റെ കീഴില്‍ നടത്തുന്ന സ്പോക്കണ്‍ ഇംഗ്ലീഷ് കോഴ്സിന്റെ ആദ്യ ബാച്ച് 14 ജനുവരി 2010 വ്യാഴാഴ്ച ആരംഭിക്കും. വ്യാഴം, വെള്ളി എന്നീ ദിവസ ങ്ങളിലാണ് ക്ലാസ്സ്‌ നടത്തുക.
 
അടിസ്ഥാന വിദ്യാഭ്യാസ മുള്ളവര്‍ക്കും ഇല്ലാത്ത വര്‍ക്കും അനായാസം ഇംഗ്ലീഷ് സംസാരിക്കാന്‍ പരിശീലി പ്പിക്കാന്‍ കഴിയുന്ന പ്രത്യേക സിലബ സനുസരിച്ചു കഴിവുറ്റ അധ്യാപകരുടെ കീഴിലാണ് ക്ലാസ്സ്‌ നടത്തുന്നത്. ക്ലാസ്സില്‍ ചേരാന്‍ ആഗ്രഹി ക്കുന്നവര്‍ക്ക് ഇന്സ്ടിട്ട്യൂട്ടിന്റെ കോ – ഓര്‍ഡിനേ റ്റര്‍മാരായ നൌഷാദ് ഹുദവി (0561313391 ), സുബൈര്‍ ഹുദവി (0507873738), നൌഷാദ് അന്‍വരി ( 0551316015 ) എന്നിവരുമായി ബന്ധപ്പെടാം.
 
നൌഷാദ് അന്‍വരി
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

എസ്‌.ബി.എസ്‌. നിറക്കൂട്ട്‌

January 11th, 2010

sunni-bala-sanghamദുബായ് : രിസാല സ്റ്റഡി സര്‍ക്കിള്‍ ദുബായ് സോണ്‍ ജാഫ്ലിയ്യ മദ്രസ്സ ഓഡിറ്റോ റിയത്തില്‍ എസ്‌. ബി. എസ്‌. നിറക്കൂട്ട്‌ സംഘടിപ്പിച്ചു. മുഹമ്മദ്‌ സഅദി കൊച്ചിയുടെ അധ്യക്ഷതയില്‍ കഥാകാരന്‍ ഇബ്രാഹിം ടി. എന്‍. പുരം നിറക്കൂട്ട്‌ ഉല്‍ഘാടനം ചെയ്തു. പെന്‍സില്‍ ഡ്രോയിംഗ്‌, കഥാ രചന, കവിതാ രചന മത്സരങ്ങള്‍, കഥ കേള്‍ക്കല്‍, ക്വിസ്‌ മത്സരം, ഗെയിംസ്‌ തുടങ്ങിയ വിവിധ സെഷഷനുകള്‍ക്ക്‌ ശമീം തിരൂര്‍, മുഹമ്മദ്‌ പുല്ലാളൂര്‍, ആശിഖ്‌ എന്നിവര്‍ നേതൃത്വം നല്‍കി.
 

risala-nirakkoot

 
വിജയികള്‍ക്ക്‌ ഹബീബ്‌ മുസ്ലിയാര്‍, ആസിഫ്‌ മുസ്ലിയാര്‍, സുലൈമാന്‍ കന്മനം എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
 
ഷമീം തിരൂര്‍
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

കെ.എം.സി.സി. ആരോഗ്യ ബോധ വല്‍ക്കരണ സെമിനാര്‍

January 10th, 2010

kmcc-sharjahഷാര്‍ജ കെ. എം. സി. സി. കോഴിക്കോട് ജില്ലാ കമ്മിറ്റി ആരോഗ്യ ബോധവ ല്‍ക്കരണ പരിപാടിയുടെ ഭാഗമായി നടത്തിയ സെമിനാറില്‍ പക്ഷാഘാതത്തെ കുറിച്ച് ഡോ. ഫസല്‍ ഗഫൂര്‍ പ്രഭാഷണം നടത്തുന്നു.
 
ഫോട്ടോ : കെ. വി. എ. ഷുക്കൂര്‍, ദുബായ്
(ഫോട്ടോയില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം)
 
 

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 141 of 143« First...102030...139140141142143

« Previous Page« Previous « ഷിഫ അല്‍ ജസീറ റിക്രിയേഷന്‍ ക്ലബ്‌ ഉദ്ഘാടനവും കലാ വിരുന്നും
Next »Next Page » എസ്‌.ബി.എസ്‌. നിറക്കൂട്ട്‌ »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine