ദുബായിലെ ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന ‘സ്നേഹതാഴ്വര’, യു.എ.ഇ എക്സ്ചേഞ്ചുമായി സഹകരിച്ച്, അല്‍ വാസല്‍ ആശുപത്രിയിലെ രക്ത ബാങ്കില്‍, ഏപ്രില്‍ ഒന്‍പതിന് രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കുന്ന ക്യാമ്പില്‍ സമൂഹത്തിലെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ രക്ത ദാനം നടത്തും.
ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നു. താല്പര്യപ്പെടുന്നവര്‍ ബിജു ലാല്‍ 050 3469259 മായി ബന്ധപ്പെടുക.


ദുബൈ: രിസാല സ്റ്റഡി സര്‍ക്കിള്‍ ദുബൈ സോണ്‍ ഫെബ്രുവരി 12ന് അല്‍ മംസറിലെ അല്‍ ഇത്തിഹാദ് സ്കൂളില്‍ വെച്ച് സംഘടിപ്പിക്കുന്ന കള്‍ച്ചറല്‍ കമ്മ്യൂണിന്റെ ഭാഗമായി യു.എ.ഇ. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ഇബ്‌നു ബത്തൂത്ത മാളില്‍ രക്തദാന ക്യാമ്പ് നടത്തി. നൂറോളം ആര്‍. എസ്. സി. വളണ്ടിയര്‍മാര്‍ പങ്കെടുത്തു.
അബുദാബി : അബുദാബി മുസ്സഫയിലെ ലൈഫ് ലൈന്‍ ആശുപത്രി ടെക്സാസുമായി സഹകരിച്ച് നടത്തിയ സൌജന്യ മെഡിക്കല്‍ ക്യാമ്പ് നൂറുക്കണക്കിന് പേര്‍ക്ക് ഉപകാരമായി. 600 ല്‍ അധികം രോഗികള്‍ക്ക് ക്യാമ്പ് ഉപയോഗ പ്പെട്ടതായി ലൈഫ് ലൈന്‍ ഡയറക്ടന്‍ എസ്. കെ. അബ്ദുള്ള പറഞ്ഞു. വലിയ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികള്‍ക്ക് തുടര്‍ ചികത്സയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.





















