കോലൊളമ്പ് പ്രവാസി കുടുംബ സംഗമം

December 26th, 2010

desk-logo-epathram

അബുദാബി : എടപ്പാള്‍ പഞ്ചായത്തിലെ കോലൊളമ്പ് നിവാസികളുടെ പ്രവാസി കൂട്ടായ്മ ഡെസ്ക് (DESK –  Development and Eductional Society. Kololamba ) സംഘടിപ്പിക്കുന്ന കുടുംബ സംഗമം ഡിസംബര്‍ 26 ഞായറാഴ്ച,  കോലൊളമ്പ് ജി. യു. പി. സ്കൂളില്‍ നടക്കും.
 
നാടിന്‍റെ സമഗ്ര പുരോഗതിയും, മത സാഹോദര്യവും ലക്ഷ്യമാക്കി   പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടായ്മ യാണ്  ഡസ്ക്. ആരോഗ്യം, വിദ്യാഭ്യാസം, കാര്‍ഷികം, ജീവ കാരുണ്യം  തുടങ്ങി നിരവധി മേഖല കളില്‍ ഇതിനകം നടത്തിയ  പ്രവര്‍ത്തന ങ്ങള്‍  ശ്രദ്ധേയമാണ്. പ്രവാസികള്‍ ഒട്ടനവധിയുള്ള  ഈ പ്രദേശത്ത്, പ്രവാസി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും കൂടിയാണ് ‘ഒരു നല്ല നാളേക്ക് വേണ്ടി’ എന്ന മുദ്രാവാക്യ വുമായി    കുടുംബസംഗമം ഒരുക്കുന്നത്.  
 
പ്രവാസി ബന്ധു വെല്‍ഫയര്‍ ട്രസ്റ്റ്‌ ചെയര്‍മാന്‍ കെ. വി.  ഷംസുദ്ധീന്‍ സാമ്പത്തിക ആസൂത്രണ ത്തിന്‍റെ പ്രസക്തി, സുരക്ഷിത നിക്ഷേപ മാര്‍ഗ്ഗങ്ങള്‍ എന്നീ വിഷയ ങ്ങള്‍ ആധാരമാക്കി ക്ലാസ്സ്‌ എടുക്കും. പ്രദേശത്തെ നിരവധി സാംസ്കാരിക സാമൂഹിക പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുക്കും എന്നും സംഘാടകര്‍ അറിയിക്കുന്നു. വിവരങ്ങള്‍ക്ക് വിളിക്കുക: ദിനേശ് 050 36 21 467, രാജേഷ്‌ 050 26 49 347,  യഹിയ  050 17 24 936, ഫൈസല്‍ 055 94 92 316.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

നാടകോത്സവം : ഫല പ്രഖ്യാപന വും സമ്മാന വിതരണവും ഇന്ന്

December 25th, 2010

അബുദാബി :  രണ്ടാഴ്ച ക്കാലം നീണ്ടു നിന്ന കെ. എസ്. സി. നാടകോത്സവ ത്തിന് തിരശ്ശീല വീണു. വ്യത്യസ്ത തലങ്ങളിലുള്ള ഒന്‍പതു നാടകങ്ങള്‍ കാഴ്‌ചയുടെ വസന്തം സമ്മാനിച്ചു കൊണ്ട് കടന്നു പോയ നാടകോത്സവ ത്തിന്‍റെ ഫല പ്രഖ്യാപന വും സമ്മാന വിതരണവും ഇന്ന് ( ഡിസംബര്‍ 25 ശനിയാഴ്ച) നടക്കും.
 
ഇതോടനു ബന്ധിച്ച് കെ. എസ്. സി. കലാ വിഭാഗം അവതരിപ്പിക്കുന്ന ‘ഉസ്മാന്‍റെ ഉമ്മ’ എന്ന ലഘുനാടകം അരങ്ങേറും. കഴിഞ്ഞ ബക്രീദ് ദിനത്തില്‍ സോഷ്യല്‍ സെന്ററില്‍ അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രശംസ നേടിയ ‘ഉസ്മാന്‍റെ ഉമ്മ’, കാലിക പ്രസക്തി യുള്ള ഒരു വിഷയത്തെ അസാമാന്യ കയ്യടക്കത്തോടെ  സംവിധാനം ചെയ്തത്  കെ. എസ്. സി. കലാ വിഭാഗം സെക്രട്ടറി ടി. കെ. ജലീല്‍.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്‌ അനുശോചിച്ചു

December 24th, 2010

ദുബായ്‌ : മുന്‍ കേരള മുഖ്യമന്ത്രി കെ. കരുണാകരന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്‌ ദുബായ് കമ്മറ്റി അനുശോചിച്ചു. കരുണാകരന്റെ വിയോഗം കേരളത്തിലെ സാധാരണ ജനങ്ങളുടെ നഷടമാണെന്നും, ലീഡര്‍ക്ക് പകരം ലീഡര്‍ മാത്രമെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രസിഡണ്ട് സി. പി. ജലീല്‍, ഫസലുദ്ദീന്‍ ശൂരനാട്, അഷ്‌റഫ്‌ പട്ടുവം, രാമചന്ദ്രന്‍, സാമുവല്‍ ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കടമേരി റഹ്മാനിയ്യ അറബിക് കോളേജ് ബഹ്‌റൈന്‍ ചാപ്റ്റര്‍ മീറ്റ്‌

December 24th, 2010

മനാമ: മത – ഭൌതിക സമന്യയ വിദ്യാഭ്യാസ രംഗത്ത് നൂതന സിലബസ് ആവിഷ്കരിച്ചു നടപ്പിലാക്കിയ സംസ്ഥാനത്തെ (കേരളത്തിലെ) പ്രഥമ സ്ഥാപനമായ കടമേരി റഹ്മാനിയ്യ അറബിക് കോളേജിന്‍റെ ജി. സി. സി. രാഷ്ട്രങ്ങളിലെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മകള്‍ സജീവ മാക്കുന്നതിന്റെ ഭാഗമായി കോളേജിന്റെ ബഹ്‌റൈന്‍ ചാപ്റ്റര്‍ മീറ്റ്‌ ഡിസംബര്‍ 24 ന് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് മനാമയിലെ സമസ്ത കേന്ദ്ര മദ്രസ്സ ഓഡിറ്റോറിയത്തില്‍ നടക്കും.

കടമേരി റഹ്മാനിയ്യ ശരീഅത് വിഭാഗത്തിലും, കോളേജിന്‍റെ സഹോദര സ്ഥാപനങ്ങളിലും പഠനം പൂര്‍ത്തി യാക്കിയവരും പൂര്‍ത്തി യാക്കാത്തവരുമായ ബഹ്റൈനിലെ മുഴുവനാളുകളും കോളേജ് കമ്മിറ്റി അംഗങ്ങളും മീറ്റില്‍ നിര്‍ബന്ധമായി പങ്കെടുക്കണമെന്ന് കോ-ഓര്‍ഡിനേറ്റര്‍ സി. കെ. പി. അലി മുസ്ലിയാര്‍, സലിം ഫൈസി എന്നിവര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 39260905, 39062500, 33842672 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

ഉബൈദുല്ല റഹ്മാനി കൊമ്പംകല്ല്

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സമൂഹ വിവാഹം @ വടകര

December 24th, 2010

vatakara-nri-forum-mass-wedding-press-meet-epatrham

അബുദാബി : വടകര എന്‍. ആര്‍. ഐ. ഫോറം അബുദാബി  സംഘടിപ്പിക്കുന്ന ‘സമൂഹ വിവാഹം @ വടകര’ യുടെ മൂന്നാം ഘട്ടം ഡിസംബര്‍ 27 തിങ്കളാഴ്ച പയ്യോളി യില്‍ നടക്കും. ‘സ്ത്രീധനത്തിന് എതിരെ ഒരു മുന്നേറ്റം, വിവാഹ ധൂര്‍ത്തിന് എതിരെ ഒരു സന്ദേശം, ഒരുമ യിലൂടെ ഉയരുക’ എന്ന സന്ദേശവു മായാണ് ഈ വര്‍ഷം പയ്യോളി യില്‍ സമൂഹ വിവാഹം നടക്കുന്നത്.

വിവിധ മതങ്ങളിലെ 25 യുവതികളാണ് ഇക്കുറി സുമംഗലികളാവുന്നത്. പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍, സ്വാമി ചിന്മയാനന്ദ, ഫാദര്‍ ചാണ്ടി കുരിശുമ്മൂട്ടില്‍ എന്നിവരാണ് അതത് മതാചാര പ്രകാരമുള്ള ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കുക.
 
വിവാഹ ചടങ്ങുകളില്‍ മുഖ്യാതിഥി കളായി  ഉണ്ണികൃഷ്ണന്‍ നമ്പൂതിരി,  കൈതപ്രം ദാമോദരന്‍ നമ്പൂതിരി, മാമുക്കോയ, കോഴിക്കോട് ജില്ലാ കളക്ടര്‍ പി. ബി. സലിം,  എം. കെ. രാഘവന്‍( എം. പി. ),  പി.  വിശ്വന്‍( എം. എല്‍. എ.) , മുന്‍ മന്ത്രി എം. കെ.  മുനീര്‍, അബ്ദുസമദ് സമദാനി, തുഷാര്‍ വെള്ളാപ്പള്ളി, കെ. സുരേന്ദ്രന്‍, പി. സതീദേവി, ഗായിക റംലാ ബീഗം, തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും. വി. ടി. മുരളിയും പട്ടുറുമാല്‍ ഫെയിം അജയ് ഗോപാലും  നയിക്കുന്ന ഗാനമേളയും ഉണ്ടാവും.

വധുവിന് അഞ്ചു പവന്‍ ആഭരണവും വരന് 5000 രൂപയും വധൂവരന്‍മാര്‍ക്ക് വിവാഹ വസ്ത്രങ്ങളും യാത്രാ ബത്തയും വടകര എന്‍. ആര്‍. ഐ. ഫോറം നല്‍കും. കൂടാതെ 8000 പേര്‍ക്കുള്ള വിവാഹ സദ്യയും ഒരുക്കുന്നുണ്ട്. 15,000 പേര്‍ക്ക് ഇരിക്കാ വുന്ന പന്തലാണ് പയ്യോളി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ സമൂഹ വിവാഹത്തിനായി  ഒരുങ്ങുന്നത്. 
 
സമൂഹ വിവാഹം @ വടകര എന്ന പരിപാടിയെ കുറിച്ചു വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തിലാണ് ഭാരവാഹികള്‍ ഇക്കാര്യം അറിയിച്ചത്‌. സംഘാടക സമിതി ചെയര്‍മാന്‍ ബാബു വടകര, രക്ഷാധികാരി എഞ്ചിനീയര്‍ അബ്ദുള്‍ റഹ്മാന്‍, ആക്ടിംഗ് പ്രസിഡന്‍റ് കെ. കുഞ്ഞി ക്കണ്ണന്‍, ജന. സെക്രട്ടറി ബഷീര്‍ ഇബ്രാഹിം, ജന. കണ്‍വീനര്‍ സെമീര്‍ ചെറുവണ്ണൂര്‍, ട്രഷറര്‍ പി. മനോജ്  എന്നിവര്‍ പങ്കെടുത്തു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 4 of 143« First...23456...102030...Last »

« Previous Page« Previous « നാടകോത്സവം : വിഷജ്വരം ഇന്ന്
Next »Next Page » കടമേരി റഹ്മാനിയ്യ അറബിക് കോളേജ് ബഹ്‌റൈന്‍ ചാപ്റ്റര്‍ മീറ്റ്‌ »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine