പി. കെ. വി. അനുസ്മരണം

July 21st, 2010

pk-vasudevan-nair-epathramദുബായ് : യുവ കലാ സാഹിതി ദുബായ്‌ ഘടകം സംഘടിപ്പിക്കുന്ന പി. കെ. വി. അനുസ്മരണം ജൂലൈ 23 ന് വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് ദുബായ് ക്ലോക്ക് ടവറിലെ വനിസ് ഹോട്ടലില്‍. അനുസ്മരണ സമ്മേളന ത്തോട് അനുബന്ധിച്ച് സെമിനാറും കവിയരങ്ങും സംഘടിപ്പി ച്ചിട്ടുണ്ട്. വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും. വിശദ വിവര ങ്ങള്‍ക്ക് ബന്ധപ്പെടുക: 050 140 13 39 (സത്യന്‍ മാറഞ്ചേരി) 055 21 25 739 (വിജയന്‍ നണിയൂര്‍).

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇനിയുമൊരു ദുരന്തം ഉണ്ടാവാതിരിക്കാന്‍…

July 20th, 2010

prasakthi-sharjah-seminar-epathramഷാര്‍ജ: 15000 ത്തിലേറെ പേരുടെ മരണത്തിനിടയാക്കിയ ഒരു അപകടം നടന്നിട്ട് കേസിനൊരു വിധി പറയാന്‍ 26 വര്‍ഷങ്ങള്‍ വേണ്ടി വന്നു എന്നത് നമ്മുടെ രാഷ്ട്രീയ ഇച്ഛാശക്തിക്ക് എന്നുമൊരു കളങ്കമായി നിലനില്‍ക്കുന്നു എന്ന് “ഭോപ്പാല്‍ ദുരന്തവും കോടതി വിധിയും” എന്ന വിഷയത്തെ ആസ്പദമാക്കി “പ്രസക്തി” ഷാര്‍ജയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സെമിനാറില്‍ സംസാരിക്കവേ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും e പത്രം കോളമിസ്റ്റുമായ ഫൈസല്‍ ബാവ അഭിപ്രായപ്പെട്ടു.

കമ്പനി മുതലാളിയായ വാറന്‍ ആന്‍ഡേഴ്‌സനെ ലോക ചരിത്രത്തിലെ ഏറ്റവും വലിയ വാതക ദുരന്തം നടന്നു മണിക്കൂറുകള്‍ക്കകം ഇന്ത്യയില്‍ നിന്നും സുരക്ഷിതമായി അമേരിക്കയിലേക്ക്‌ കടക്കാന്‍ സൗകര്യം ചെയ്തു കൊടുത്ത കക്ഷികള്‍ തന്നെയാണ് ഇന്നും ഇന്ത്യ ഭരിക്കുന്നത്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ പുച്ഛത്തോടെ തള്ളിക്കളഞ്ഞു കോടതിക്ക് മുന്‍പില്‍ ഹാജരാവാന്‍ കൂട്ടാക്കാത്ത ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടും, കുറ്റവാളികളെ കൈമാറുന്ന നിയമം ഉപയോഗിച്ചു ഇന്ത്യയിലേക്ക്‌ നിയമാനുസൃതം കൊണ്ട് വരാന്‍ സര്‍ക്കാര്‍ ഗൌരവമായി ശ്രമിച്ചിട്ടില്ല.

ഇത്തരമൊരു ദുരന്തം ഇനിയും നമ്മുടെ നാട്ടില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നമുക്ക്‌ എന്ത് ചെയ്യാനാവും എന്ന് ഗൌരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. “പ്രസക്തി” പോലുള്ള ഓരോ കൂട്ടായ്മയും ഈ ഉത്തരവാദിത്തം ഏറ്റെടുക്കണം. ജാഗ്രതയുള്ള ഒരു സമൂഹമാണ് ജനാധിപത്യത്തിന്റെ ഏറ്റവും ആത്യാവശ്യ ഘടകം. ഇത്തരം ചര്‍ച്ചകളിലൂടെ പ്രശ്നത്തിന്റെ വിവിധ വശങ്ങള്‍ പഠിക്കുകയും രാഷ്ട്രീയ ഇടപെടലുകള്‍ക്ക്‌ പ്രേരകമായി വര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് ഈ ജാഗ്രത വളര്ത്തിയെടുക്കുവാനുള്ള വഴി.

കലയ്ക്കും കവിതയ്ക്കും സമൂഹ മനസ്സാക്ഷിയെ തൊട്ടുണര്‍ത്താനും ചിന്തിപ്പിക്കുവാനും സാധിക്കുന്നു. ഭോപ്പാല്‍ ദുരന്തത്തെ കുറിച്ചുള്ള ഈ ചര്‍ച്ചാ വേളയില്‍ യു.എ.ഇ. യിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ആര്‍ട്ടിസ്റ്റ ഗ്രൂപ്പും, ഒരു സംഘം കവികളും പങ്കെടുത്തത് ഈ ജൈവ ബന്ധത്തിന്റെ സൂചകമാണ്.

ഭോപ്പാല്‍ ദുരന്തം കൈകാര്യം ചെയ്ത രീതിയെ പറ്റി സമഗ്രമായി പ്രതിപാദിച്ച പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. അബ്ദുല്‍ ഖാദര്‍ വിഷയത്തില്‍ ഉടനീളം സര്‍ക്കാര്‍ പ്രകടിപ്പിച്ച അമേരിക്കന്‍ വിധേയത്വത്തെ നിശിതമായി വിമര്‍ശിച്ചു. ഓരോ ഘട്ടത്തിലും സാമാന്യ നീതി നിഷേധിച്ച സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത് എന്നും അദ്ദേഹം വിശദീകരിച്ചു.

ശിവ പ്രസാദ്‌, അജി രാധാകൃഷ്ണന്‍ എന്നിവരും സെമിനാറില്‍ പങ്കെടുത്തു സംസാരിച്ചു. നവാസ്‌ അദ്ധ്യക്ഷത വഹിച്ചു.

sasi-ta-asmo-puthenchira-epathram

ടി.എ. ശശി, അസ്മോ പുത്തന്‍ചിറ

കവി സമ്മേളനത്തില്‍ പ്രമുഖ പ്രവാസ കവികളായ അസ്മോ പുത്തന്‍ചിറ, ഗഫൂര്‍ പട്ടാമ്പി, ശിവ പ്രസാദ്‌, ശശി ടി. എ., എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.

artista-artgroup-painter-epathram

കൂടുതല്‍ ചിത്രങ്ങള്‍ക്ക് മുകളില്‍ ക്ലിക്ക്‌ ചെയ്യുക

ഭോപ്പാല്‍ ദുരന്തത്തെ പ്രമേയമാക്കി ആര്‍ട്ടിസ്റ്റ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ യു.എ.ഇ. യിലെ പ്രമുഖ ചിത്രകാരന്മാര്‍ ചിത്രങ്ങള്‍ രചിച്ചു. നസറുദ്ദീന്‍, ലക്ഷ്മണന്‍, സിന്‍ഡോ, രാജീവ്‌, മുരുകാനന്ദം, ഷാബു, ഷാഹുല്‍, ഹരീഷ് തച്ചോടി, റോയ് ച്ചന്‍ ‍, ശ്രീകുമാര്‍, അനില്‍ കരൂര്‍, ഹരീഷ് ആലപ്പി, ശശിന്‍സ്, രഞ്ജിത്ത്, കിരണ്‍ എന്നീ ചിത്രകാരന്മാര്‍ പങ്കെടുത്തു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വൈക്കം മുഹമ്മദ്‌ ബഷീര്‍ അനുസ്മരണം

July 20th, 2010

vaikom-mohammed-basheer-epathramഷാര്‍ജ : അനുഭവങ്ങള്‍ ഒരു സാഹിത്യകാരനെ എങ്ങനെ സൃഷ്ടിക്കുന്നു എന്നതിന് ഉത്തമ ദൃഷ്ടാന്തമായിരുന്നു ശ്രീ വൈക്കം മുഹമ്മദ്‌ ബഷീര്‍ എന്ന് മാധ്യമ പ്രവര്ത്തകന്‍ നാസര്‍ ബേപ്പൂര്‍ അഭിപ്രായപ്പെട്ടു. ലോക സാഹിത്യത്തിന്റെ നെറുകയിലേയ്ക്ക് മലയാളത്തെ ഉയര്ത്തിയ ആ അനശ്വര പ്രതിഭയെ അനുസ്മരിക്കുക എന്നത് മലയാളത്തെ ആദരിക്കുന്നതിനു തുല്യമാണ്. മാസ്സ് ഷാര്ജ സംഘടിപ്പിച്ച ബഷീര്‍ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹ്യ യാഥാര്ത്ഥ്യങ്ങള്‍ തുറന്നു കാട്ടുന്നതിലുടെ സാമ്പ്രദായികതയ്ക്കും യാഥാസ്ഥിതി കതയ്ക്കുമെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുകയും, സാര്‍വ ലൌകിക സ്നേഹത്തിന്റെ മഹത്തായ സന്ദേശം പകരുകയുമാണ് ബഷീര്‍ ചെയ്തത്. മനുഷ്യ കുലത്തെ മാത്രമല്ല പ്രപഞ്ചത്തിലെ മുഴുവന്‍ ചരാചരങ്ങളെയും സ്നേഹിക്കണമെന്നു ബഷീര്‍  തന്റെ കൃതികളിലൂടെ നമ്മെ ഉദ്ബോധിപ്പിച്ചു. കള്ളന്റെയും പിടിച്ചു പറിക്കാരന്റെയും മറ്റ് എല്ലാ വില്ലന്‍ കഥാപാത്രങ്ങളുടെയും ഉള്ളിലെ നന്മയുടെ വെളിച്ചമാണ് ബഷീര്‍  കൃതികള്‍ നമുക്ക് പകര്ന്നു തന്നത് എന്ന് നാസ്സര്‍ ബേപ്പൂര്‍ അഭിപ്രായപ്പെട്ടു.

തുടര്ന്ന്  അരവിന്ദന്‍ പണിക്കശ്ശേരി കഥാവിഷ്കാരം നടത്തി. കുമാരനാശാനു ശേഷം മലയാളത്തിന് കിട്ടിയ മഹാ പ്രതിഭയാണ് ബഷീര്‍ എന്ന് അദ്ദേഹം അനുസ്മരിച്ചു. “അനര്ഘം നിമിഷം” ബഷീര്‍ ഗദ്യത്തില്‍ എഴുതിയ പ്രണയ കവിതയാണ്. ഏറെ വര്ഷങ്ങള്ക്കു് ശേഷം ഒരു യുവ എഴുത്തുകാരന്‍ മലയാളത്തിലെ പ്രണയ കവിതകള്‍ പുന: പ്രസിദ്ധീകരി ക്കുകയാണെങ്കില്‍ അതിനു ആമുഖമായി കൊടുക്കുക അതിസുന്ദരമായ  “അനര്ഘം നിമിഷ” ത്തിലെ വരികളായിരിക്കും എന്ന് അരവിന്ദന്‍ പണിക്കശ്ശേരി അഭിപ്രായപ്പെട്ടു. അത്ര മാത്രം കലാതിവര്തിയാണ് ആ കാവ്യം.

ഷാര്ജ ഇന്ത്യന്‍ അസ്സോസ്സിയേഷന്‍ പ്രസിഡന്റ് കെ. ബാലകൃഷ്ണന്‍, സെക്രട്ടറി നിസ്സാര്‍ തളങ്കര എന്നിവര്‍ സംസാരിച്ചു. മാസ്സ് വൈസ് പ്രസിഡന്റ് ശ്രീപ്രകാശ്‌ അധ്യക്ഷത വഹിച്ച ചടങ്ങിനു സാഹിത്യ വിഭാഗം കണ്‍വീനര്‍ അനില്‍ അമ്പാട്ട് സ്വാഗതവും, മാസ്സ് ജോ. സെക്രട്ടറി അഫ്സല്‍ നന്ദിയും പറഞ്ഞു. എം. എ. റഹ്മാന്‍ സംവിധാനം ചെയ്ത “ബഷീര്‍ ‍ദി മാന്‍” എന്ന ഡോകുമെന്ററി പ്രദര്ശനവും നടന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

അവധിക്കാല വിജ്ഞാന കളരി

July 18th, 2010

kairali-samskarika-vedi-logo-epathramദിബ്ബ കൈരളി സാംസ്‌കാരിക വേദി  കുട്ടികള്‍ക്കായി വിജ്ഞാന ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നു. ജൂലായ് 19  തിങ്കളാഴ്ച  മുതല്‍ തുടങ്ങുന്ന ‘അവധിക്കാല വിജ്ഞാന കളരി’ എല്ലാ തുറകളിലും ഉള്ള കുട്ടികള്‍ക്കും വേണ്ടി  മലയാളം, വ്യക്തിത്വ വികസനം എന്നി വിഷയ ങ്ങളില്‍ പ്രഗല്‍ഭ രായവര്‍ ക്ലാസ്സുകള്‍ എടുക്കുന്നു ഈ അവസരം ഉപയോഗ പ്പെടുത്തുന്ന തിന്നായി വിളിക്കുക
050 799 64 27,  050 670 95 67

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രക്തദാന ക്യാമ്പ്‌ അഹല്യ യില്‍

July 18th, 2010

blood-donationan-camp-ahalia-epathramഅബുദാബി : അഹല്യ ആശുപത്രി  സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ്‌ ജൂലായ്‌ 18 ഞായറാഴ്ച അബുദാബി ഹംദാന്‍ സ്ട്രീറ്റിലെ അഹല്യ ആശുപത്രി  യില്‍ വെച്ച് നടത്തും. ‘GIVE BLOOD – GIVE LIFE’  എന്ന മുദ്രാവാക്യ വുമായി ഒരുക്കുന്ന രക്തദാന ക്യാമ്പ്‌ രാവിലെ 8:30  മുതല്‍ ഉച്ചക്ക്‌ 12:30 വരെ ഉണ്ടായിരിക്കും. വിവരങ്ങള്‍ക്ക് വിളിക്കുക ഉമേഷ്‌ 02 62 62 666

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 62 of 143« First...102030...6061626364...708090...Last »

« Previous Page« Previous « “പ്രവാസ മയൂരം” പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
Next »Next Page » അവധിക്കാല വിജ്ഞാന കളരി »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine